- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാവിക്കൊടി ചേരുക രജനിക്ക്;ഞാൻ യുക്തിവാദി; കമ്യൂണിസ്റ്റല്ലെങ്കിലും പാർട്ടിയിലെ ചിലരോട് ആരാധന; രാഷ്ടീയ സഖ്യം ഈ വർഷാവസാനത്തോടെ; തമിഴക രാഷ്ട്രീയ പ്രവേശനത്തിന് ഇതല്ല നല്ല സമയമെന്നും കമൽഹാസൻ
ചെന്നൈ:രജനീകാന്താണോ,കമൽഹാസനാണോ ആദ്യം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് തമിഴകം. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവയ്ക്ക് പിന്തുണയുമായി രജനിയെത്തിയതോടെ അദ്ദേഹം ബിജെപിയിലേക്ക് ചായുകയാണെന്ന അഭ്യൂഹങ്ങളും പരന്നു. അതേസമയം ഇടതുപക്ഷത്തോട് ചേർന്ന നിൽക്കുന്ന കമൽ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ അപചയത്തെ കുറിച്ച് അടുത്തിടെ തുറന്നടിക്കുകയുണ്ടായി. രജനി ബിജെപിക്ക് അനുയോജ്യനായ വ്യക്തിയാണെന്ന് കമൽ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഒടുവിലത്തെ വിശേഷം. രജനികാന്തിന്റെ മതപരമായ വിശ്വാസങ്ങൾ പരിഗണിച്ച് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നത്. എന്നാൽ താൻ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും കമൽഹാസൻ പറഞ്ഞു. താൻ ജാതീയതയ്‌ക്കെതിരെയാണ്. എന്നാൽ ഞാൻ കമ്മ്യൂണിസ്റ്റല്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള ചിലരെ താൻ ആരാധിക്കുന്നുണ്ട്. തന്റെ ഹീറോകളിൽ ചിലർ കമ്മ്യൂണിസ്റ്റുകാരാണെന്നും കമൽ പറഞ്ഞു. തമിഴ്‌നാടിനെ സംബന്ധിച്ച് അച്ഛാ ദിൻ വന്നിട്ടേയില്ല, മറ്റ് സംസ്ഥാനങ്ങളുടെ കാര്യം
ചെന്നൈ:രജനീകാന്താണോ,കമൽഹാസനാണോ ആദ്യം രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതെന്ന് ഉറ്റുനോക്കുകയാണ് തമിഴകം. പ്രധാനമന്ത്രിയുടെ സ്വച്ഛതാ ഹി സേവയ്ക്ക് പിന്തുണയുമായി രജനിയെത്തിയതോടെ അദ്ദേഹം ബിജെപിയിലേക്ക് ചായുകയാണെന്ന അഭ്യൂഹങ്ങളും പരന്നു. അതേസമയം ഇടതുപക്ഷത്തോട് ചേർന്ന നിൽക്കുന്ന കമൽ തമിഴ്‌നാട് രാഷ്ട്രീയത്തിന്റെ അപചയത്തെ കുറിച്ച് അടുത്തിടെ തുറന്നടിക്കുകയുണ്ടായി. രജനി ബിജെപിക്ക് അനുയോജ്യനായ വ്യക്തിയാണെന്ന് കമൽ ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതാണ് ഒടുവിലത്തെ വിശേഷം.
രജനികാന്തിന്റെ മതപരമായ വിശ്വാസങ്ങൾ പരിഗണിച്ച് അദ്ദേഹം കാവിക്കൊടിക്ക് അനുയോജ്യനാണെന്നാണ് തോന്നുന്നത്. എന്നാൽ താൻ തികച്ചും യുക്തിപരമായി ചിന്തിക്കുന്ന ആളാണെന്നും കമൽഹാസൻ പറഞ്ഞു. താൻ ജാതീയതയ്‌ക്കെതിരെയാണ്. എന്നാൽ ഞാൻ കമ്മ്യൂണിസ്റ്റല്ല. എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ള ചിലരെ താൻ ആരാധിക്കുന്നുണ്ട്. തന്റെ ഹീറോകളിൽ ചിലർ കമ്മ്യൂണിസ്റ്റുകാരാണെന്നും കമൽ പറഞ്ഞു.
തമിഴ്‌നാടിനെ സംബന്ധിച്ച് അച്ഛാ ദിൻ വന്നിട്ടേയില്ല, മറ്റ് സംസ്ഥാനങ്ങളുടെ കാര്യം സംസാരിക്കാൻ എനിക്ക് കഴിയില്ല, എന്നാൽ അച്ഛേ ദിൻ എന്ന് വരുമെന്നും കമൽ ചോദ്യം ഉന്നയിച്ചുസ്വന്തം രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചും കമൽ വിശദീകരിച്ചു. തമിഴ്‌നാട്ടിലെ പ്രധാന ദ്രാവിഡ പാർട്ടികൾക്കെതിരെയാണ് താൻ സഖ്യം രൂപീകരിക്കുക. അത് ഈ വർഷം അവസാനത്തോടെ ഉണ്ടാവും. എഐഎഡിഎംകെയുടേയും ഡിഎംകെയുടേയും അഴിമതികൾക്ക് തമിഴ് ജനത സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുകയാണ്. അഴിമതിക്കെതിരെയാവും തന്റെ പോരാട്ടമെന്നും കമൽ ഹാസൻ പറഞ്ഞു.
രജനീകാന്തിനോട് ഞാൻ എപ്പോഴും സംസാരിക്കാറുണ്ട്. അദ്ദേഹം എന്റെ സുഹൃത്താണ്. രാഷ്ട്രീയത്തിൽ ചേരാൻ തീരുമാനിച്ചപ്പോഴും ഞാൻ അദ്ദേഹവുമായി ചർച്ച ചെയ്തിരുന്നു. രജനീകാന്തുമായി ചേർന്ന് പ്രവർത്തിക്കാൻ താൽപര്യപ്പെടുന്നുവെന്നും കമൽ പറഞ്ഞു.
രാഷ്ട്രീയ പ്രവേശനത്തിന് ഇതാണോ നല്ല സമയം എന്ന് ചോദിച്ചാൽ അല്ലെന്നാവും എന്റെ മറുപടി. അതുകൊണ്ടാണ് ഞാൻ ഈ സമയം തന്നെ തിരഞ്ഞെടുത്തതെന്നും കമൽ പറഞ്ഞു.തമിഴ്‌നാട് രാഷ്ട്രീയം ഇതുവരെ ഇത്രയും മോശപ്പെട്ട അവസ്ഥയിലേക്കെത്തിയിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.