- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജാവിന്റെ അനീതിക്കെതിരെ മുലപറിച്ചെറിഞ്ഞ കണ്ണകിയുടെ തട്ടകത്തിൽ പുതിയ പാർട്ടി പ്രഖ്യാപിച്ച് ഉലകനായകൻ; 'മക്കൾ നീതി മയ്യം' എന്ന പുതിയ രാഷ്ട്രീയ ശക്തിയുടെ അമരത്ത് കമൽഹാസനെ പ്രതിഷ്ഠിക്കാൻ കാത്തുനിന്നത് ആയിരങ്ങൾ; മധുര നഗരത്തിൽ തമിഴകത്ത് പുതിയൊരു രാഷ്ട്രീയ പിറവി; ഇത് ഒരു നാൾ കൊണ്ടാട്ടമല്ലെന്ന് പുതിയ നായകൻ
മധുര: മധുരയിലെത്തിയ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. മക്കൾ നീതി മയ്യം എന്നാണ് കമലിന്റെ പാർട്ടിയുടെ പേര്. പാർട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധിപേർ കമലിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് സാക്ഷികളായി. ജനങ്ങളുടെ പാർട്ടിയാണ് ഇത്. താൻ ഇതിെന്റ ഒരു ഭാഗം മാത്രമാണ്. ഈ ജനക്കൂട്ടത്തിൽ താൻ നിരവധി നേതാക്കളെ കാണുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. നിങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. അല്ലാതെ എന്റെ അഭിപ്രായങ്ങൾ നിങ്ങളോട് പറയാനല്ല. ജനങ്ങളുടെ പാർട്ടിയാണ് ഇത്. വരുംദിവസങ്ങളിലും ഈ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ തന്നെയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ് അഴിമതിയെന്നും ഉലകനായകൻ കൂട്ടിച്ചേർത്തു. തമിഴകത്തെ രാഷ്ട്രീയ മാറ്റമാണ് തന്റെ ലക്ഷ്യമെന്ന് കമൽ പ്രഖ്യാപിച്ചു. ഒരു നാൾ കൊണ്ടാട്ടമല്ലെന്നും അദ്ദേഹം വിവരിച്ചു. താൻ നേതാവല്ലെന്നും ജനങ്ങളിൽ ഒരാൾ മാത്രമാണെന
മധുര: മധുരയിലെത്തിയ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമൽ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചത്. മക്കൾ നീതി മയ്യം എന്നാണ് കമലിന്റെ പാർട്ടിയുടെ പേര്. പാർട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധിപേർ കമലിന്റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് സാക്ഷികളായി.

ജനങ്ങളുടെ പാർട്ടിയാണ് ഇത്. താൻ ഇതിെന്റ ഒരു ഭാഗം മാത്രമാണ്. ഈ ജനക്കൂട്ടത്തിൽ താൻ നിരവധി നേതാക്കളെ കാണുന്നുവെന്ന് കമൽഹാസൻ പറഞ്ഞു. നിങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. അല്ലാതെ എന്റെ അഭിപ്രായങ്ങൾ നിങ്ങളോട് പറയാനല്ല. ജനങ്ങളുടെ പാർട്ടിയാണ് ഇത്. വരുംദിവസങ്ങളിലും ഈ പാർട്ടിയുടെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ തന്നെയാവുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ്‌നാട് നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണ് അഴിമതിയെന്നും ഉലകനായകൻ കൂട്ടിച്ചേർത്തു.
തമിഴകത്തെ രാഷ്ട്രീയ മാറ്റമാണ് തന്റെ ലക്ഷ്യമെന്ന് കമൽ പ്രഖ്യാപിച്ചു. ഒരു നാൾ കൊണ്ടാട്ടമല്ലെന്നും അദ്ദേഹം വിവരിച്ചു. താൻ നേതാവല്ലെന്നും ജനങ്ങളിൽ ഒരാൾ മാത്രമാണെന്നും കമൽ വ്യക്തമാക്കി. താൻ നേതാവല്ലെന്നും ജനങ്ങളിൽ ഒരാൾ മാത്രമാണെന്നും പറഞ്ഞ കമൽഹാസൻ ധൈര്യമുണ്ടെങ്കിൽ തന്റെ പാർട്ടിയെയും കൂട്ടായ്മയെയും തൊട്ടുനോക്കാൻ വെല്ലുവിളിക്കുകയും ചെയ്തു.
മുഖ്യമന്ത്രി പിണറായി വിജയന്റെ റെക്കോർഡുചെയ്ത ആശംസാ സന്ദേശം ചടങ്ങിൽ പ്രദർശിപ്പിച്ചു.
രാവിലെ 7.45 ന് രാമേശ്വരത്ത് മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൽ കലാമിന്റെ വീട്ടിലെത്തിയ ശേഷമാണ് കമൽ ഹാസൻ പാർട്ടി പ്രഖ്യാപനത്തിന്റെ ഭാഗമായ സംസ്ഥാന പര്യടനത്തിന് തുടക്കം കുറിച്ചത്. ഡി.എം.കെ. തലവൻ എം. കരുണാനിധി, നടൻ രജനീകാന്ത്, നടനും ഡി.എം.ഡി.കെ. നേതാവുമായ വിജയകാന്ത് എന്നിവരെ നേരിൽക്കണ്ടശേഷമാണ് കമൽ രാഷ്ട്രീയഗോദയിലേക്കിറങ്ങുന്നത്.
അതേസമയം, ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.യിലെ നേതാക്കളെ അദ്ദേഹം പൂർണമായി അവഗണിച്ചു. തന്റെ രാഷ്ട്രീയവിമർശനങ്ങളെയും രാഷ്ട്രീയപ്രവേശത്തെയും ശക്തമായി എതിർത്തതിനാലാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അടക്കമുള്ള എ.ഐ.എ.ഡി.എം.കെ. നേതാക്കളെ കമൽ സന്ദർശിക്കാതിരുന്നത്. ബിജെപി. നേതാക്കളെയും കമൽ കണ്ടില്ല. രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് ഡി.എം.കെ -ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ തലമുതിർന്ന നേതാക്കളുമായി കമൽ കൂടിക്കാഴ്ച നടത്തിയിരുന്നു. പാർട്ടി പ്രഖ്യാപന സമ്മേളനത്തിലേക്ക് വർഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച മുഖ്യമന്ത്രിമാരെയാണ് ക്ഷണിച്ചിരുന്നത്.



