- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരും കാലിൽ വീണ് വണങ്ങേണ്ട; പൊന്നാടകളോ മറ്റു സമ്മാനങ്ങളോ നൽകുകയും വേണ്ട: കമലിന്റെ പാർട്ടിയിൽ ചേരുന്നതിന്റെ ഭാഗമായി കാലിൽ വീണനുഗ്രഹം തേടിയ ബിഗ്ബോസ് താരത്തെ തടഞ്ഞ് ഉലകനായകൻ
ചെന്നൈ: കാലിൽ വീണ് അനുഗ്രഹം തേടിയ അനുയായിയെ തടഞ്ഞ് കമൽ ഹാസൻ. ഇനിയും ഇത് ആവർത്തിക്കരുതെന്ന താക്കീതോടെയാണ് കമൽ തന്റെ അനുഗ്രഹം തേടിയ ബിഗ് ബോസ് താരത്തെ കാലിൽ വീഴുന്നതിൽ നിന്നും വിലക്കിയത്. ബിഗ് ബോസ് പരിപാടിയിലൂടെ പ്രശസ്തനായ ഭരണി, കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ ചേരുന്നതിന്റെ ഭാഗമായാണ് കമലിന്റെ കാലിൽ വീണ് അനുഗ്രഹം തേടിയത്. ഭരണിയിൽ കാലിൽ വീഴുന്നതിൽ നിന്ന് തടഞ്ഞ കമൽ, ആരും തന്റെ കാലിൽ വീഴരുതെന്ന് എല്ലാവരോടുമായി പറഞ്ഞു. എന്റെ കാലിൽ മാത്രമല്ല, ആരുടെയും കാലിൽ വീഴേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അണികളൊടായി പറഞ്ഞു. തന്റെ പാർട്ടിയംഗങ്ങളെല്ലാവരും പാർട്ടിയിലെ ഉയർന്ന ആളുകൾ തന്നെയാണെന്നാണ് തന്റെ രാഷ്ട്രീയമെന്ന് കമൽ വ്യക്തമാക്കി. കൂടാതെ, തനിക്ക് പൊന്നാടകളോ അതുപോലെ മറ്റുസമ്മാനങ്ങളോ നൽകരുതെന്നും കമൽ കൂട്ടിച്ചേർത്തു. സംസ്ഥാനത്തിന്റെ നന്മയ്ക്കായി ജനങ്ങൾ ഉത്തരവാദിത്തം കാണിക്കണം. വോട്ടിന് വേണ്ടി നോട്ട് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ഇല്ലാതാക്കാൻ ജനങ്ങൾ ഒന്നിച്ചുനിൽക്കണം. അഴിമതി കണ്ടാലും ജനങ്ങ
ചെന്നൈ: കാലിൽ വീണ് അനുഗ്രഹം തേടിയ അനുയായിയെ തടഞ്ഞ് കമൽ ഹാസൻ. ഇനിയും ഇത് ആവർത്തിക്കരുതെന്ന താക്കീതോടെയാണ് കമൽ തന്റെ അനുഗ്രഹം തേടിയ ബിഗ് ബോസ് താരത്തെ കാലിൽ വീഴുന്നതിൽ നിന്നും വിലക്കിയത്. ബിഗ് ബോസ് പരിപാടിയിലൂടെ പ്രശസ്തനായ ഭരണി, കമൽഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിൽ ചേരുന്നതിന്റെ ഭാഗമായാണ് കമലിന്റെ കാലിൽ വീണ് അനുഗ്രഹം തേടിയത്.
ഭരണിയിൽ കാലിൽ വീഴുന്നതിൽ നിന്ന് തടഞ്ഞ കമൽ, ആരും തന്റെ കാലിൽ വീഴരുതെന്ന് എല്ലാവരോടുമായി പറഞ്ഞു. എന്റെ കാലിൽ മാത്രമല്ല, ആരുടെയും കാലിൽ വീഴേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അണികളൊടായി പറഞ്ഞു. തന്റെ പാർട്ടിയംഗങ്ങളെല്ലാവരും പാർട്ടിയിലെ ഉയർന്ന ആളുകൾ തന്നെയാണെന്നാണ് തന്റെ രാഷ്ട്രീയമെന്ന് കമൽ വ്യക്തമാക്കി. കൂടാതെ, തനിക്ക് പൊന്നാടകളോ അതുപോലെ മറ്റുസമ്മാനങ്ങളോ നൽകരുതെന്നും കമൽ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തിന്റെ നന്മയ്ക്കായി ജനങ്ങൾ ഉത്തരവാദിത്തം കാണിക്കണം. വോട്ടിന് വേണ്ടി നോട്ട് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ഇല്ലാതാക്കാൻ ജനങ്ങൾ ഒന്നിച്ചുനിൽക്കണം. അഴിമതി കണ്ടാലും ജനങ്ങൾ മൗനം പാലിക്കുകയാണ്. ഇന്ന് നാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന ഓരോ ദുരിതത്തിനും പിന്നിൽ രാഷ്ട്രീയക്കാരുടെ ആർത്തിയാണ്. കമൽ കൂട്ടിച്ചേർത്തു.
വോട്ടിന് വേണ്ടി പണം വാങ്ങുന്ന ജനങ്ങളുടെ പ്രവണതയെ നിശിതമായി കമൽഹാസൻ വിമർശിച്ചു. നിങ്ങളുടെ വോട്ടിന്റെ വില അറിയാത്തതുകൊണ്ടാണ് കേവലം ആയിരങ്ങൾക്കുവേണ്ടി നിങ്ങളത് വിറ്റുകളയുന്നത്. എന്നാൽ, നിങ്ങളൊരു നല്ല പാർട്ടിക്കാണ് വോട്ടുചെയ്യുന്നതെങ്കിൽ നിങ്ങൾക്കതിന്റെ ഗുണഫലം ശരിയായ മാർഗങ്ങളിലൂടെ ലക്ഷങ്ങളായാണ് തിരികെ കിട്ടുക. ഒറ്റയ്‌ക്കൊരാൾക്ക് അഴിമതി ഇല്ലാതാക്കാൻ കഴിയില്ല. അതിന് കൂട്ടായ പരിശ്രമം ആവശ്യമാണ്'' ആരാധകരുടെ ചോദ്യങ്ങളോട് കമൽഹാസൻ പ്രതികരിച്ചു.



