- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രി'; ഉലകനായകന്റെ 11 വരി കവിത വ്യാഖ്യാനിച്ച് ദ്രാവിഡ രാഷ്ട്രീയം; രജനികാന്തിന് പിന്നാലെ രാഷ്ട്രീയ പ്രവേശന സൂചന നൽകി കമൽ ഹാസനും
ചെന്നൈ: രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി നടൻ കമൽ ഹാസനും. ട്വിറ്ററിൽ ചൊവ്വാഴ്ച രാത്രി കമൽ കുറിച്ച 11 വരി കവിതയിലൂടെയാണ് കമൽ തന്റെ രാഷ്ട്രീയപ്രവേശനത്തെ സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. തമിഴകത്തെ രാഷ്ട്രീയ അനിശിചിതാവസ്ഥയിക്കിടെയാണ് ഉലകനായകന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. മുതൽവർ എന്ന വാക്ക് കവിതയിൽ കമൽ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമർശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതൽവർ എന്നാൽ തമിഴിൽ മുഖ്യമന്ത്രി എന്നാണർത്ഥം. അർജുൻ നായകനായ ശങ്കർ ചിത്രം മുതൽവൻ ഓർക്കുക. '' ഞാൻ തീരുമാനിച്ചാൽ ഞാൻ മുതൽവരാവും. '' എന്നാണ് കമൽ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ വിളംബരമാണ് എന്ന മട്ടിലാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്. 'നമുക്ക് വിമർശിക്കാം. ആരും ഇപ്പോൾ രാജാവല്ല. നമുക്ക് ആഹ്‌ളാദത്തോടെ കുതിച്ചുയരാം , നമ്മൾ അവരെപ്പോലെ രാജാക്കന്മാരല്ലല്ലോ . തുരത്തപ്പെട്ടാൽ, മരിച്ചാൽ ഞാൻ ഒരു തീവ്രവാദിയാണ്. ഞാൻ നിനച്ചാൽ, തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രിയാണ്. കുമ്പിടുന്നതുകൊണ്ട് ഞാൻ അടിമയാവുമോ?
ചെന്നൈ: രാഷ്ട്രീയത്തിലേക്കെന്ന സൂചന നൽകി നടൻ കമൽ ഹാസനും. ട്വിറ്ററിൽ ചൊവ്വാഴ്ച രാത്രി കമൽ കുറിച്ച 11 വരി കവിതയിലൂടെയാണ് കമൽ തന്റെ രാഷ്ട്രീയപ്രവേശനത്തെ സംബന്ധിച്ച സൂചന നൽകിയിരിക്കുന്നത്. തമിഴകത്തെ രാഷ്ട്രീയ അനിശിചിതാവസ്ഥയിക്കിടെയാണ് ഉലകനായകന്റെ പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്.
മുതൽവർ എന്ന വാക്ക് കവിതയിൽ കമൽ ഉപയോഗിച്ചതാണ് കമലിന്റെ ആരാധകരെയും വിമർശകരെയും ഒരുപോലെ ഇളക്കിയിരിക്കുന്നത്. മുതൽവർ എന്നാൽ തമിഴിൽ മുഖ്യമന്ത്രി എന്നാണർത്ഥം. അർജുൻ നായകനായ ശങ്കർ ചിത്രം മുതൽവൻ ഓർക്കുക. '' ഞാൻ തീരുമാനിച്ചാൽ ഞാൻ മുതൽവരാവും. '' എന്നാണ് കമൽ എഴുതിയിരിക്കുന്നത്. ഇത് കമലിന്റെ രാഷ്ട്രീയ പ്രവേശത്തിന്റെ വിളംബരമാണ് എന്ന മട്ടിലാണ് വ്യാഖ്യാനിക്കപ്പെട്ടിരിക്കുന്നത്.
'നമുക്ക് വിമർശിക്കാം. ആരും ഇപ്പോൾ രാജാവല്ല. നമുക്ക് ആഹ്‌ളാദത്തോടെ കുതിച്ചുയരാം , നമ്മൾ അവരെപ്പോലെ രാജാക്കന്മാരല്ലല്ലോ . തുരത്തപ്പെട്ടാൽ, മരിച്ചാൽ ഞാൻ ഒരു തീവ്രവാദിയാണ്. ഞാൻ നിനച്ചാൽ, തീരുമാനിച്ചാൽ ഞാൻ മുഖ്യമന്ത്രിയാണ്. കുമ്പിടുന്നതുകൊണ്ട് ഞാൻ അടിമയാവുമോ? കിരീടം ത്യജിക്കുന്നതുകൊണ്ട് ഞാൻ നഷ്ടപ്പെടുന്നവനാവുമോ? അവരെ വിഢികളെന്ന് എഴുതിത്ത്ത്തള്ളുന്നത് മണ്ടത്തരമാണ്.' നാളെ ഇംഗ്ളീഷ് പത്രങ്ങളിൽ ഒരു സന്ദേശമുണ്ടാവും എന്ന ചെറിയൊരു പ്രസ്താവനയും കമൽ ഈ കവിതയ്ക്ക് മുന്നിലായി കൊടുത്തിട്ടുണ്ട്.
രജനികാന്തിനെപ്പോലെ കമലും ഒന്നും വിട്ടുപറയാതെ കളിക്കുകയാണ് എന്ന വിമർശവും ഇതോടൊപ്പം ഉയരുന്നുണ്ട്. എ ഐ എ ഡിഎം കെ സർക്കാരിനെതിരെ അടുത്തിടെ കമൽ ആഞ്ഞടിച്ചിരുന്നു.