- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടി എന്ന് ഓൾഡ് ജനറേഷൻ ആകുന്നോ അന്ന് തങ്ങളും ഓൾഡ് ആകും; വിമർശിച്ചത് പ്രേമത്തെ അല്ല, ആ സിനിമയ്ക്ക് നൽകിയ അമിത പ്രാധാന്യത്തെ: നേരെ ചൊവ്വയിൽ സംവിധായകൻ കമൽ പറഞ്ഞത്
തിരുവനന്തപുരം: പ്രേമം സിനിമ ജനങ്ങൾക്കു നൽകുന്നത് തെറ്റായ സന്ദേശമാണെന്നും ,അദ്ധ്യാപികയെ പ്രണയിക്കുന്നതും വിദ്യാർത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നുമുള്ള സംവിധായകൻ കമലിന്റെ പ്രസ്താവന ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. കമലിന്റെ മഴയെത്തും മുമ്പേയിൽ ആനിക്കു അദ്ധ്യാപകനെ പ്രണയിക്കാമെങ്കിൽ ജോർജ്ജിന് മലരിനേയും പ്രേമ
തിരുവനന്തപുരം: പ്രേമം സിനിമ ജനങ്ങൾക്കു നൽകുന്നത് തെറ്റായ സന്ദേശമാണെന്നും ,അദ്ധ്യാപികയെ പ്രണയിക്കുന്നതും വിദ്യാർത്ഥികളെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നുമുള്ള സംവിധായകൻ കമലിന്റെ പ്രസ്താവന ഉണ്ടാക്കിയ പൊല്ലാപ്പ് ചില്ലറയൊന്നുമല്ല. കമലിന്റെ മഴയെത്തും മുമ്പേയിൽ ആനിക്കു അദ്ധ്യാപകനെ പ്രണയിക്കാമെങ്കിൽ ജോർജ്ജിന് മലരിനേയും പ്രേമിക്കാമെന്ന് പറഞ്ഞ് മലയാളത്തിന്റെ ന്യൂജെനറേഷൻ മുഴുവൻ സോഷ്യൽ മീഡിയയിൽ കമലിന് പൊങ്കാലയിട്ടു. എന്നാൽ പ്രേമം സിനിമയോടല്ല ആവശ്യമില്ലാതെ ആ സിനിമയ്ക്ക് മാത്രം നൽകിയ പ്രാമുഖ്യത്തോടാണ് തനിക്ക് എതിർപ്പ് എന്ന് കമൽ വ്യക്തമാക്കിയിരിക്കുകയാണ്. മനോരമ ന്യൂസിനു നൽകി അഭിമുഖത്തിലാണ് കമൽ അഭിപ്രായം വ്യക്തമാക്കിയത്.
പ്രേമം സിനിമയോട് തനിക്ക് വിയോജിപ്പില്ല പൈറസിയുമായി ബന്ധപപെട്ട് ആ ചിത്രത്തിനു നൽകിയ അമിതമായ പ്രാധാന്യത്തെയാണ് താൻ എതിർത്തതെന്ന് കമൽ വ്യക്തമാക്കി. പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതു പോലെ തന്ന ആ സമയത്തിറങ്ങിയ ചെറുകിട സിനിമകളുടെ വ്യാജ പതിപ്പും ഇറങ്ങിയിരുന്നു. അതിനേക്കുറിച്ചൊന്നും ആരും മിണ്ടിയില്ല. പ്രേമത്തിന്റെ വ്യാജ പതിപ്പിനു പിന്നാലെ മീഡിയയും പൊലീസും പാഞ്ഞു. ഇത്രമാത്രം ബഹളം കൂട്ടാനുള്ള എന്തു മഹത്വമാണ് പ്രേമത്തിനുള്ളതെന്നാണ് താൻ അഭിപ്രായപ്പെട്ടതെന്ന് കമൽ പറഞ്ഞു. വിജയം മാത്രമാണോ സിനിമയുടെ മഹത്വം എന്നാണ് താൻ ചോദിച്ചത്. അതു തെറ്റിദ്ധരിക്കപ്പെടുകയായിരുന്നു. യുവതലമുറയിലെ സിനിമാക്കാർ പഴയ തലമുറയോട് സൗഹാർദ്ദ പൂർവ്വമാണ് പെരുമാറുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ പഴയ തലമുറയെ പാടെ അവഗണിക്കണമെന്നുള്ള നിലപാടാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അദ്ധ്യാപികയെ പ്രണയിക്കുന്നത് തെറ്റാണെന്നുള്ള രീതിയിലല്ല താൻ ഒന്നും പറഞ്ഞത്. കാലങ്ങൾക്കു മുൻപേ അദ്ധ്യാപിക അദ്ധ്യാപക വിദ്യാർത്ഥി പ്രണയങ്ങൾ മലയാള സിനിമയിൽ പ്രമേയങ്ങളായിട്ടുണ്ട്. മഴയെത്തും മുൻപേയും ചാമരവും ഒക്കെ ഇത്തരം ചിത്രങ്ങൾക്ക് ഉദാഹരണങ്ങളാണ്. എന്നാൽ അന്നൊക്കെ കഥാപാത്രങ്ങളുടെ വൈകാരികമായ അവസ്ഥ ചിത്രീകരിക്കാനാണ് ഇത് ഉപയോഗിച്ചത് എന്നാൽ പ്രേമത്തിൽ വന്നപ്പോൾ പ്രണയം വെറുമൊരു ഫാഷനായി മാറുകയാണ് ചെയ്തത്. സിനിമയിൽ വിജയത്തേക്കാൾ മൂല്യത്തിനു പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ആവിഷ്‌കാര സ്വാതന്ത്രം സംവിധായകനുള്ളതു പോലെ വിമർശിക്കാനുള്ള സ്വാതന്ത്രം തനിക്കുമുണ്ടെന്നു കമൽ പറഞ്ഞു. യുവതലമുറയിലെ പലരും സിനിമയെ ഒരു കലയായല്ല കാണുന്നത്. പണമുണ്ടാക്കാനും പ്രസക്തിക്കും വേണ്ടിയുള്ള മാർഗ്ഗമായി മാത്രമാണ് പലരും സിനിമയെ കാണുന്നത്. താൻ കലാപ്രവർത്തകനാണെന്ന ചിന്തയുള്ളവർ കുറവാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓൾഡ് ജനറേഷൻ ആണെന്ന പേരിൽ സിനിമയിൽ നിന്ന് ഒരിക്കലും മാറി നിൽക്കില്ലെന്ന് കമൽ പറഞ്ഞു. അങ്ങനെ സ്വയം തോന്നിയാൽ സിനിമാപ്രവർത്തനം നിർത്തും . ശാരീരികമായ പരിമിതികൾ ഉണ്ടാകാം എന്നാൽ മാനസികമായി ചെറുപ്പമാകാനാണ് ശ്രമിക്കുന്നത്. കലയും പ്രതിഭയും കൊണ്ട് യുവ തലമുറെ നേരിടും. മമ്മൂട്ടി എന്ന് ഓൾഡ് ജനറേഷൻ ആകുന്നോ അന്ന് തങ്ങളും ഓൾഡ് ആകുമെന്ന് കമൽ കൂട്ടിച്ചേർത്തു.