- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കമലിന്റെ രാഷ്ട്രീയമല്ല എന്റേതെന്ന് രജനി; പാവപ്പെട്ടവരെ സഹായിക്കുകയെന്നത് ഉറച്ച ലക്ഷ്യം; മുതലെടുപ്പില്ലാത്ത രാഷ്ട്രീയത്തിന് തമിഴകം സാക്ഷ്യംവഹിക്കുമോ? പോയ്‌സ് ഗാർഡനിൽ കൂടിക്കണ്ട് ദളപതിയും ഉലകനായകനും
ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്തിനെ സന്ദർശിച്ച് കമൽഹാസൻ. തമിഴകത്ത് പുതുതായി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടികർ തിലകങ്ങൾ പരസ്പരം കൂടിക്കണ്ടപ്പോൾ അത് പുതിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് തമിഴകത്ത് നൽകുന്നത്. താരലോകം എന്നും ഭരിച്ചിരുന്ന രാഷ്ട്രീയക്കളമാണ് തമിഴകം. രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതോടെ അഭിനയത്തോട് വിടപറയുകയാണെന്ന് പറഞ്ഞ് കമലും രംഗത്തുവരുന്നത്. ഇടതുപക്ഷത്തോട് ചായ്‌വ് പ്രഖ്യാപിച്ചാണ് കമൽ രാഷ്ട്രീയത്തിലെത്തുന്നത്. രജനിയാവട്ടെ ബിജെപിക്ക് സപ്പോർട്ട് നൽകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് കമൽ രജനിയെ സന്ദർശിക്കുന്നത്. പോയ്‌സ് ഗാർഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് കമൽ സന്ദർശിച്ചത്. പാർട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് കമൽ എത്തിയതെന്ന് രജനി മാധ്യമപ്രവർത്തരോട് പറഞ്ഞു. ഇക്കാര്യം കമലും പിന്നീട് സ്ഥിരീകരിച്
ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിന് പിന്നാലെ രജനീകാന്തിനെ സന്ദർശിച്ച് കമൽഹാസൻ. തമിഴകത്ത് പുതുതായി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച നടികർ തിലകങ്ങൾ പരസ്പരം കൂടിക്കണ്ടപ്പോൾ അത് പുതിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാകുമെന്ന സൂചനയാണ് തമിഴകത്ത് നൽകുന്നത്. താരലോകം എന്നും ഭരിച്ചിരുന്ന രാഷ്ട്രീയക്കളമാണ് തമിഴകം. രജനി രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നതോടെ അഭിനയത്തോട് വിടപറയുകയാണെന്ന് പറഞ്ഞ് കമലും രംഗത്തുവരുന്നത്.
ഇടതുപക്ഷത്തോട് ചായ്‌വ് പ്രഖ്യാപിച്ചാണ് കമൽ രാഷ്ട്രീയത്തിലെത്തുന്നത്. രജനിയാവട്ടെ ബിജെപിക്ക് സപ്പോർട്ട് നൽകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഇതിനിടെയാണ് ഇരുവരുടേയും കൂടിക്കാഴ്ച. രജനിയുടെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് കമൽ രജനിയെ സന്ദർശിക്കുന്നത്. പോയ്‌സ് ഗാർഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് കമൽ സന്ദർശിച്ചത്.
പാർട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് കമൽ എത്തിയതെന്ന് രജനി മാധ്യമപ്രവർത്തരോട് പറഞ്ഞു. ഇക്കാര്യം കമലും പിന്നീട് സ്ഥിരീകരിച്ചു. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കമൽ തന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുന്നത്. എന്റെ ശൈലി കമലിന്റേതിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. എന്നാൽ, രണ്ടുപേരുടേതും ഒരൊറ്റ ലക്ഷ്യമാണ്. അത് പാവപ്പെട്ട ജനങ്ങളെ സേവിക്കുക എന്നതാണ്. ഇതായിരുന്നു രജനിയുടെ പ്രതികരമം.
രജനിയുടെ രാഷ്ട്രീയ നിറം കാവിയാണെങ്കിൽ അദ്ദേഹവുമായി യാതൊരുവിധ സഖ്യവുമുണ്ടാക്കില്ലെന്ന് പറഞ്ഞ് ദിവസങ്ങൾക്കുള്ളിലാണ് കമൽ സ്‌റ്റൈൽ മന്നനെ സന്ദർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഏറെ അടുപ്പം പുലർത്തുന്ന രജനി ബിജെപിയുമായി ധാരണയുണ്ടാക്കുമെന്ന് കണക്കുകൂട്ടലിലായിരുന്നു കമൽ ഇത്തരമൊരു അഭിപ്രായം പറഞ്ഞത്. രാജനിയുടെ രാഷ്ട്രീയത്തിൽ കാവിയുടെ സ്വാധീനമുണ്ട്.
അത് മാറാത്തിടത്തോളം അദ്ദേഹവുമായി യാതൊരുവിധ സഖ്യവുമുണ്ടാക്കില്ല എന്നായിരുന്നു ഒരു വെബ്‌സൈറ്റിന് നൽകിയ അഭിമുഖത്തിൽ കമൽ അഭിപ്രായപ്പെട്ടത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി ചർച്ച നടത്തിയിരുന്നുവെന്നും ആം ആദ്മി പാർട്ടിക്ക് തന്റെ പുതിയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ താത്പര്യമുണ്ടെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ടെന്നും കമൽ പറഞ്ഞിരുന്നു. പിണറായിയെ സന്ദർശിച്ചപ്പോഴും ഇടത് നയങ്ങളോടാണ് ആഭിമുഖ്യമെന്ന നിലയിൽ കമൽ പ്രതികരിച്ചിരുന്നു.



