ലണ്ടൻ: നടൻ കമൽഹാസന്റെ സഹോദരനും പ്രശസ്ത ചലച്ചിത്ര നിർമ്മാതാവുമായ ചന്ദ്രഹാസൻ(82) അന്തരിച്ചു. സിനിമാതാരവും മകളുമായ അനു ഹാസന്റെ ലണ്ടനിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് ചന്ദ്രഹാസന്റെ ഭാര്യ ഗീതാമണി അന്തരിച്ചത്. രാജ് കമൽ ഫിലിംസിന്റെ ചുമതല വഹിച്ചിരുന്ന അദ്ദേഹം കമലിന്റെ നിരവധി ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.

സഹോദരന്മാരായ കമൽഹാസനും ചാരുഹാസനും അഭിനയരംഗത്ത് സജീവമായിരുന്നെങ്കിലും ചന്ദ്രഹാസൻ ഈ രംഗത്തുനിന്ന് വിട്ടുനിന്നു.

കമലിന്റെ സിനിമാ നിർമ്മാണ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ചുമതല നിർവഹിച്ചിരുന്നത് ചന്ദ്രഹാസനായിരുന്നു.

കമലിന്റെ പ്രശസ്ത സിനിമകളായ വീരുമാണ്ടി, വിശ്വരൂപം, തൂങ്കാവനം എന്നിവയുടെ നിർമ്മാണ മേൽനോട്ടം ചന്ദ്രഹാസനായിരുന്നു. കമലിന്റെ പുറത്തിറങ്ങാനിരിക്കുന്ന സബാഷ് നായിഡുവിന്റെ നിർമ്മാണച്ചുമതല നിർവഹിച്ചിരുന്നതും ചന്ദ്രഹാസനാണ്.

വിശ്വരൂപത്തിന് വിലക്ക് നേരിട്ട കാലത്ത് ചന്ദ്രഹാസന്റെ പിന്തുണയാണ് ചിത്രം പുറത്തിറക്കാൻ പ്രേരണയായതെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

നടനും സംവിധായകനുമായ ചാരുഹാസൻ മറ്റൊരു സംവിധായകനാണ്.