ന്യൂഡൽഹി: മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ പത്‌നി കമല അദ്വാനി അന്തരിച്ചു. എൺപത്തിമൂന്നു വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. നെഞ്ചുവേദനയെ തുടർന്ന് ഇന്നു രാവിലെയാണ് കമലയെ ഡൽഹിയിലെ എ.ഐ.ഐ.എം.എസിൽ പ്രവേശിപ്പിച്ചത്.

ശ്വാസതടസത്തെ തുടർന്ന് ഡിസംബറിലും കമല അദ്വാനിയെ എ.ഐ.ഐ.എം.എസിൽ പ്രവേശിപ്പിച്ചിരുന്നു. കമല അദ്വാനിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.