ന്യൂയോർക്ക്: യുഎസ് തിരഞ്ഞെടുപ്പിൽ ചരിത്രമെഴുതി കമല ഹാരിസ്. യുഎസ് സെനറ്റിലെ ആദ്യ ഇന്ത്യൻ വംശജയായ വനിതയായി കമല ഹാരിസ് തിരഞ്ഞെടുക്കപ്പെട്ടു. കലിഫോർണിയയിൽനിന്ന് ഡമോക്രാറ്റിക് സ്ഥാനാർത്ഥിയായി മൽസരിച്ച 51 കാരിയായ കമല നിലവിൽ കലിഫോർണിയ അറ്റോർണി ജനറലാണ്. ലൊറേറ്റ സാഞ്ചസിനെയാണ് കമല തോൽപ്പിച്ചത്.

ചെന്നൈയിൽ നിന്ന് അറുപതുകളിൽ യുഎസിൽ കുടിയേറിയ സ്തനാർബുദ സ്‌പെഷലിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കൻ അമേരിക്കൻ വംശജനും സ്റ്റാൻഫഡ് സർവകലാശാലയിലെ ധനതത്വശാസ്ത്ര പ്രഫസറുമായ ഡോണൾഡ് ഹാരിസിന്റെയും മകളാണ് കമല.