ചെന്നൈ: പ്രയത്നമില്ലെങ്കിൽ പ്രതിഫലമില്ല എന്ന തത്വം റിസോർട്ടുകളിൽ അഭയം തേടുന്ന നിയമസഭാ സാമാജികർക്കും ബാധകമല്ലേയെന്ന് നടൻ കമൽഹാസൻ. എഐഡിഎംകെ ജനപ്രതിനിധികൾക്കെതിരെ മുമ്പ് രൂക്ഷ വിമർശനം നടത്തിയിട്ടുള്ള കമൽഹാസൻ ഇത്തവണ ട്വിറ്ററിലൂടെയാണ് പരോക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

'പണിയെടുക്കാത്തവർക്ക് പ്രതിഫലമില്ലെന്ന തത്വം സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണോ ബാധകം. റിസോർട്ടുകളിൽ വിശ്രമിക്കുന്ന കുതിരക്കച്ചവടം നടത്തുന്ന രാഷ്ട്രീയക്കാർക്ക് ഇത് ബാധകമല്ലേ' എന്നാണ് കമൽഹാസൻ തന്റെ ട്വിറ്ററിൽ കുറിച്ചത്.

 സമരത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് കോടതി താക്കീത് നൽകിയിരിക്കുന്നു. സ്വന്തം പണിചെയ്യാതെ മാറി നിൽക്കുന്ന എംഎൽഎമാർക്കും സമാനമായ താക്കീത് നൽകണമെന്ന ഞാൻ കോടതിയോട് അഭ്യർത്ഥിക്കുകയാണെന്നും കമൽഹാസൻ ട്വിറ്ററിൽ കുറിച്ചു.

 റിസോർട്ടുകളിൽ വിശ്രമിക്കുന്ന കുതിരക്കച്ചവടം നടത്തുന്ന രാഷ്ട്രീയക്കാർക്ക് ഇത് ബാധകമല്ലേ' എന്നാണ് കമൽഹാസൻ തന്റെ ട്വിറ്ററിൽ കുറിച്ചത്.

സമരത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകരുടെയും മറ്റ് സർക്കാർ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് തമിഴ്‌നാട് സർക്കാർ മുമ്പ് വ്യക്തമാക്കിയിരുന്നു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ജീവനക്കാർ സമരം നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് റിസോർട്ടുകളിൽ അഭയം തേടുന്ന ജനപ്രതിനിധികൾക്കെതിരെ കമൽഹാസൻ പരോക്ഷ വിമർശനം നടത്തിയത്.

'സമരത്തിൽ പങ്കെടുക്കുന്ന അദ്ധ്യാപകർക്ക് ബഹുമാനപ്പെട്ട കോടതി താക്കീത് നൽകിയിരിക്കുന്നു. സ്വന്തം പണിചെയ്യാതെ മാറി നിൽക്കുന്ന എംഎൽഎമാർക്കും സമാനമായ താക്കീത് നൽകണമെന്ന ഞാൻ കോടതിയോട് അഭ്യർത്ഥിക്കുകയാണ്' കമൽഹാസൻ ട്വിറ്ററിൽ കുറിക്കുന്നു. അതേസമയം എംഎൽഎമാരുടെ ശമ്പളം ഒരു ലക്ഷം രൂപയാക്കി തമിഴ്‌നാട് സർക്കാർ വർധിപ്പിച്ചത് അടുത്തിടെയാണ്.