- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിറന്നാൾ സമ്മാനമായി പുതിയ പാർട്ടി; പ്രഖ്യാപനം നവംമ്പർ ഏഴിന്; പാർട്ടിയിൽ പൂർണമായും പുതുമുഖങ്ങളായിരിക്കുമെന്ന് കമൽഹാസൻ
ന്യൂഡൽഹി: അറുപത്തിമൂന്നാം ജന്മദിനമായ നവംബർ ഏഴിന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് കമൽഹാസൻ. പാർട്ടി രൂപവത്കരണ കാര്യത്തിൽ ആരാധകരുമായി കമൽഹാസൻ ചെന്നൈയിൽ ബുധനാഴ്ച ആശയവിനിമയം നടത്തി.പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരാധകരുമായി ചർച്ച ചെയ്തതായും അവസാന രൂപം നവംബർ ഏഴിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ പാർട്ടിയിൽ പൂർണമായും പുതിയ മുഖങ്ങളെ അവതരിപ്പിക്കുക എന്നതാണ് കമൽഹാസന്റെ ലക്ഷ്യം. ഇപ്പോൾ തമിഴ്‌നാട്ടിൽ ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും അഴിമതിയുടെ വക്താക്കളാണെന്നും തമിഴ്‌നാടിനെ അഴിമതിയിൽ നിന്നും കരകയറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമൽഹാസൻ പറഞ്ഞു. ഫാൻസുമായി രഹസ്യമായായിരുന്നു കമലിന്റെ ബുധനാഴ്ചത്തെ കൂടിക്കാഴ്ച.
ന്യൂഡൽഹി: അറുപത്തിമൂന്നാം ജന്മദിനമായ നവംബർ ഏഴിന് പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്ന് കമൽഹാസൻ. പാർട്ടി രൂപവത്കരണ കാര്യത്തിൽ ആരാധകരുമായി കമൽഹാസൻ ചെന്നൈയിൽ ബുധനാഴ്ച ആശയവിനിമയം നടത്തി.പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആരാധകരുമായി ചർച്ച ചെയ്തതായും അവസാന രൂപം നവംബർ ഏഴിന് മുമ്പ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ പാർട്ടിയിൽ പൂർണമായും പുതിയ മുഖങ്ങളെ അവതരിപ്പിക്കുക എന്നതാണ് കമൽഹാസന്റെ ലക്ഷ്യം. ഇപ്പോൾ തമിഴ്‌നാട്ടിൽ ഉള്ള എല്ലാ രാഷ്ട്രീയ പാർട്ടികളും അഴിമതിയുടെ വക്താക്കളാണെന്നും തമിഴ്‌നാടിനെ അഴിമതിയിൽ നിന്നും കരകയറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും കമൽഹാസൻ പറഞ്ഞു. ഫാൻസുമായി രഹസ്യമായായിരുന്നു കമലിന്റെ ബുധനാഴ്ചത്തെ കൂടിക്കാഴ്ച.
Next Story