- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആർകെ നഗറിൽ ദിനകരൻ വിജയിച്ചത് പണക്കൊഴുപ്പിൽ; തമിഴ്‌നാട് രാഷ്ട്രീയത്തിനും ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് വലിയ നാണക്കേടാണ്; വിലയ്ക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല; ഇത് പകൽ വെളിച്ചത്തിൽ നടത്തിയ അഴിമതിയാണ്'; ആർകെ നഗറിലെ ടിടിവി ദിനകരന്റെ വിജയത്തെ പരിഹസിച്ച് കമൽഹാസൻ
ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടിടിവി ദിനകരന്റെ വിജയം പണക്കൊഴുപ്പിൽ നേടിയതാണെന്ന് കമൽഹാസൻ. തമിഴ്‌വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തയിലാണ് ദിനകരനെ പേരെടുത്ത് പരാമർശിക്കാതെ കമൽ രൂക്ഷ വിമർശം നടത്തിയത്. ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ് പണത്തിന്റെ പിൻബലത്തിൽ നേടിയ വിജയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. തമിഴ്‌നാട് രാഷ് ട്രീയത്തിനും ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് വലിയ നാണക്കേടാണ്. ഇന്ത്യൻ ജനാധിപത്യത്തിനും വലിയ നാണക്കേടായി. വിലയ്ക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകൽ വെളിച്ചത്തിൽ നടത്തിയ അഴിമതിയാണ്-കമൽ പറയുന്നു. എന്നാൽ തന്റെ വിജയം ദഹിക്കാത്തതിനാലാണ് കമൽ ആരോപണം ഉന്നയിക്കുന്നതെന്ന് ദിനകരൻ പ്രതികരിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുക വഴി ആർകെ നഗറിലെ വോട്ടർമാരെ കമൽ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും ദിനകരൻ പറഞ്ഞു
ചെന്നൈ: ആർകെ നഗർ ഉപതിരഞ്ഞെടുപ്പിൽ ടിടിവി ദിനകരന്റെ വിജയം പണക്കൊഴുപ്പിൽ നേടിയതാണെന്ന് കമൽഹാസൻ. തമിഴ്‌വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തയിലാണ് ദിനകരനെ പേരെടുത്ത് പരാമർശിക്കാതെ കമൽ രൂക്ഷ വിമർശം നടത്തിയത്.
ഇന്ത്യൻ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ് പണത്തിന്റെ പിൻബലത്തിൽ നേടിയ വിജയമെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. തമിഴ്‌നാട് രാഷ് ട്രീയത്തിനും ആർകെ നഗർ ഉപതിരഞ്ഞെടുപ്പ് വലിയ നാണക്കേടാണ്. ഇന്ത്യൻ ജനാധിപത്യത്തിനും വലിയ നാണക്കേടായി. വിലയ്ക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകൽ വെളിച്ചത്തിൽ നടത്തിയ അഴിമതിയാണ്-കമൽ പറയുന്നു.
എന്നാൽ തന്റെ വിജയം ദഹിക്കാത്തതിനാലാണ് കമൽ ആരോപണം ഉന്നയിക്കുന്നതെന്ന് ദിനകരൻ പ്രതികരിച്ചു. ഇത്തരം ആരോപണം ഉന്നയിക്കുക വഴി ആർകെ നഗറിലെ വോട്ടർമാരെ കമൽ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്തിരിക്കുന്നതെന്നും ദിനകരൻ പറഞ്ഞു