- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂരിലെ കൊലപാതകം ദൗർഭാഗ്യകരവും പൊതുസമൂഹത്തിന് അപമാനകരവും; മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടില്ലെന്ന മുഖ്യമന്ത്രിയുടെ തീരുമാനവും അംഗീകരിക്കാനാവില്ല; വിവരാവകാശ നിയമം സംരക്ഷിക്കേണ്ടത് ഇടതു മുന്നണിയുടെ ബാധ്യതയെന്നും കാനം രാജേന്ദ്രൻ
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കൊലപാതകം ദൗർഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരം സംഭവങ്ങൾ പൊതുസമൂഹത്തിന് അപമാനമാണ്. സിപിഎമ്മിനും ബിജെപിക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടുന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശവും കാനം ഉന്നയിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമം സംരക്ഷിക്കാനുള്ള ബാധ്യത എൽഡിഎഫിനുണ്ട്. നിയമം അട്ടിമറിക്കാൻ ശ്രമിക്കുന്നവരെപ്പോലെ സംസാരിക്കാൻ പാടില്ല. വിഷയത്തിൽ ഇന്നത്തെ രീതിയിൽ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മന്ത്രിസഭ തീരുമാനങ്ങൾ മുഴുവൻ ജനമറിയേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തേയും കാനം തുറന്നടിച്ചിരുന്നു. കേന്ദ്ര വിവരാവകാശ നിയമത്തിന് കീഴിൽ വരുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തണം. ചിലത് മാത്രം വെളിപ്പെടുത്തില്ലെന്ന നിലപാട് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മന്ത്രിസഭാ തീരുമാനങ്ങൾ വിവരാ
തിരുവനന്തപുരം: കണ്ണൂരിൽ നടന്ന കൊലപാതകം ദൗർഭാഗ്യകരമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഇത്തരം സംഭവങ്ങൾ പൊതുസമൂഹത്തിന് അപമാനമാണ്. സിപിഎമ്മിനും ബിജെപിക്കും ഇതിൽ ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടുന്ന വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരോക്ഷ വിമർശവും കാനം ഉന്നയിച്ചു. മന്ത്രിസഭാ തീരുമാനങ്ങൾ പുറത്തുവിടില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. വിവരാവകാശ നിയമം സംരക്ഷിക്കാനുള്ള ബാധ്യത എൽഡിഎഫിനുണ്ട്. നിയമം അട്ടിമറിക്കാൻ ശ്രമിക്കുന്നവരെപ്പോലെ സംസാരിക്കാൻ പാടില്ല. വിഷയത്തിൽ ഇന്നത്തെ രീതിയിൽ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മന്ത്രിസഭ തീരുമാനങ്ങൾ മുഴുവൻ ജനമറിയേണ്ടതില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ നേരത്തേയും കാനം തുറന്നടിച്ചിരുന്നു. കേന്ദ്ര വിവരാവകാശ നിയമത്തിന് കീഴിൽ വരുന്ന കാര്യങ്ങളെല്ലാം വെളിപ്പെടുത്തണം. ചിലത് മാത്രം വെളിപ്പെടുത്തില്ലെന്ന നിലപാട് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.
മന്ത്രിസഭാ തീരുമാനങ്ങൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരേണ്ടതില്ലെന്ന് ആരുപറഞ്ഞാലും അംഗീകരിക്കാനാകില്ല. വിവരാവകാശനിയമത്തിന് അപ്പുറം ഭരണകാര്യങ്ങളിൽ രഹസ്യം സൂക്ഷിക്കണമെന്ന് ആര് പറഞ്ഞാലും ശരിയല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
കേന്ദ്ര വിവരാവകാശ നിയമത്തിലുള്ളതെല്ലാം ഇവിടേയും നടപ്പാക്കണം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ മാത്രം ഒഴിവാക്കാമെന്നാണ് കേന്ദ്ര വിവരാവകാശ നിയമം അനുശാസിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
പുതുതായി എന്തെങ്കിലും നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് സിപിഐക്ക് അഭിപ്രായമില്ല. മന്ത്രിസഭാ തീരുമാനങ്ങളുടെ കാര്യത്തിലും അതുതന്നെയാണ് അഭിപ്രായം.
ബ്രിട്ടീഷുകാരുടെ കാലത്തുണ്ടായിരുന്ന ഔദ്യോഗിക രഹസ്യനിയമം വീണ്ടും കൊണ്ടുവരാനാണ് ആരെങ്കിലും ശ്രമിക്കുന്നതെങ്കിൽ അംഗീകരിക്കാനാകില്ല. ഭരണനിർവഹണം സുതാര്യവും അഴിമതി വിമുക്തവുമാക്കാനാണ് വിവരാവകാശനിയമം കൊണ്ടുവന്നത്. അത് അട്ടിമറിക്കാനുള്ള നീക്കം ശരിയല്ല.
കണ്ണൂരിലെ ബിജെപി പ്രവർത്തകന്റെ കൊലപാതകത്തെയും കാനം വിമർശിച്ചു. രാഷ്ട്രീയ കൊലപാതങ്ങൾ ആരും നടത്തിയാലും അംഗീകരിക്കാനാകില്ല. ഇക്കാര്യത്തിൽ സിപിഐ നേരത്തെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഉന്മൂലന രാഷ്ട്രീയം ആരുടെ ഭാഗത്ത് നിന്നുണ്ടായാലും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ(എം) മാത്രമല്ല കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത സർവ കക്ഷിയോഗത്തിന്റെ തീരമാനമാണ് അട്ടിമറിക്കപ്പെട്ടതെന്ന് കാനം ചൂണ്ടിക്കാട്ടി.



