- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുടെയെങ്കിലും ശരീരത്തിൽ കയറാൻ ശ്രമിക്കുന്ന പ്രേതം പോലെയാണു വെള്ളാപ്പള്ളി; സ്വന്തം ശരീരത്തിൽ കയറാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി: എൽഡിഎഫ്-ബിജെപി പാലമാണു ബിഡിജെഎസ് എന്ന സുധീരന്റെ ആരോപണത്തിനു കാനത്തിന്റെ മറുപടി
കാസർകോട്: ആരുടെയെങ്കിലും ശരീരത്തിൽ കയറാൻ ശ്രമിക്കുന്ന പ്രേതം പോലെയാണ് വെള്ളാപ്പള്ളി നടേശനെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതു സ്വന്തം ശരീരത്തിൽ കയറാതെ നോക്കിയാൽ മതിയെന്നും കാനം വ്യക്തമാക്കി. ഞങ്ങളുടെ ശരീരത്തിൽ കേറാൻ സമ്മതിക്കില്ലെന്നും കാനം പറഞ്ഞു. എൽഡിഎഫ്-ബിജെപി പാലമാണു ബിഡിജെഎസ് എന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു കാനം. കാസർകോട് പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിലായിരുന്നു കാനം സുധീരനു മറുപടി നൽകിയത്. കഴിഞ്ഞ ദിവസം സിപിഐ(എം) നേതാവും ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം എം മണിയെ ആക്ഷേപിച്ച് വെള്ളാപ്പള്ളി പരാമർശം നടത്തിയിരുന്നു. എം.എം മണിയെ കരിമ്പൂതമെന്നും കരിങ്കുരങ്ങെന്നുമുള്ള തരത്തിലാണു വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ക്ഷേത്രാങ്കണത്തിൽ വരാനും ഭക്തരോട് വോട്ട് ചോദിക്കാനും കരിംഭൂതത്തിന്റെ നിറമുള്ള മണിക്ക് എന്തവകാശമെന്ന
കാസർകോട്: ആരുടെയെങ്കിലും ശരീരത്തിൽ കയറാൻ ശ്രമിക്കുന്ന പ്രേതം പോലെയാണ് വെള്ളാപ്പള്ളി നടേശനെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അതു സ്വന്തം ശരീരത്തിൽ കയറാതെ നോക്കിയാൽ മതിയെന്നും കാനം വ്യക്തമാക്കി.
ഞങ്ങളുടെ ശരീരത്തിൽ കേറാൻ സമ്മതിക്കില്ലെന്നും കാനം പറഞ്ഞു. എൽഡിഎഫ്-ബിജെപി പാലമാണു ബിഡിജെഎസ് എന്ന കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ ആരോപണത്തിനു മറുപടി നൽകുകയായിരുന്നു കാനം.
കാസർകോട് പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിലായിരുന്നു കാനം സുധീരനു മറുപടി നൽകിയത്. കഴിഞ്ഞ ദിവസം സിപിഐ(എം) നേതാവും ഉടുമ്പൻചോലയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ എം എം മണിയെ ആക്ഷേപിച്ച് വെള്ളാപ്പള്ളി പരാമർശം നടത്തിയിരുന്നു.
എം.എം മണിയെ കരിമ്പൂതമെന്നും കരിങ്കുരങ്ങെന്നുമുള്ള തരത്തിലാണു വെള്ളാപ്പള്ളി വിശേഷിപ്പിച്ചത്. കരിങ്കുരങ്ങിന്റെ നിറമുള്ള മണിയെ വിജയിപ്പിക്കണമോയെന്ന് ഈഴവ സമുദായം ആലോചിക്കണമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. ക്ഷേത്രാങ്കണത്തിൽ വരാനും ഭക്തരോട് വോട്ട് ചോദിക്കാനും കരിംഭൂതത്തിന്റെ നിറമുള്ള മണിക്ക് എന്തവകാശമെന്ന പരിഹാസവുമുണ്ടായി. കുലംകുത്തിയായ മണി സ്ത്രീകൾക്കെതിരെ പോലും അശ്ലീലപദപ്രയോഗം നടത്തുന്നതിനാൽ അസംബ്ലിയിലേക്കല്ല ഭരണിപ്പാട്ടിനാണ് പറഞ്ഞയക്കേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
അതിനിടെ, സ്ഥാനാർത്ഥിയുടെ സൗന്ദര്യത്തെയും നിറത്തെയും പൊതുവേദിയിൽ ആക്ഷേപിച്ച വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ പ്രതിഷേധം വ്യാപകമാകുകയും ചെയ്തു.