തിരുവനന്തപുരം: വി എസ് അച്യുതാനന്ദൻ മത്സരിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ സിപിഐ ഇടപെടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐഎമ്മിന് അവരുടെ സ്ഥാനാർത്ഥികളെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. വി എസിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വിഷയങ്ങളിൽ സിപിഐ ഇടപെടില്ലെന്നും രണ്ട് തവണ തെരഞ്ഞെടുപ്പിൽ വിജയിച്ചവർക്ക് വീണ്ടും സീറ്റ് നൽകുന്ന കാര്യത്തിൽ വിജയസാധ്യത അടിസ്ഥാനമാക്കി അന്തിമതീരുമാനം എടുക്കുമെന്നും കാനം പറഞ്ഞു. വി എസ് അച്യുതാനന്ദന്റെ പേര് ഒഴിവാക്കി പാലക്കാട് ജില്ലാ കമ്മറ്റിയുടെ സാധ്യതാ സ്ഥാനാർത്ഥി പട്ടിക സംസ്ഥാന കമ്മറ്റിക്ക് നൽകിയ പശ്ചാത്തലത്തിലാണ് കാനത്തിന്റെ പ്രതികരണം.