- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കനയ്യ കുമാറിന്റെ കോൺഗ്രസ്സ് പ്രവേശനം; നിർണ്ണായകമാവുക ആർജെഡിയുടെ നിലപാട്; നേതൃത്വവുമായി ചർച്ച ചെയ്യാൻ ഒരുങ്ങി കോൺഗ്രസ്; നടപടി വേഗത്തിലാക്കിയത് കനയ്യ രാഹുൽ ഗാന്ധി കൂടിക്കാഴ്ച്ചക്ക് പിന്നാലെ
ന്യൂഡൽഹി: കനയ്യ കുമാർ കോൺഗ്രസ്സിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ വിഷയത്തിൽ നിർണ്ണായകമാവുക ആർജെഡിയുടെ നിലപാട്.ബിഹാറിലെ സഖ്യകക്ഷിയായ ആർജെഡിയുടെ നിലപാട് അറിഞ്ഞ ശേഷമാകും കോൺഗ്രസ് അന്തിമ തീരുമാനത്തിലെത്തുക. ഇതിനായി ആർജെഡിയുമായി ഇക്കാര്യത്തിൽ ഉടൻ ചർച്ച നടത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി. ആർജെഡിയെ വിശ്വാസത്തിലെടുത്തേ മുന്നോട്ട് പോകൂവെന്ന് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കി കഴിഞ്ഞു.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി കനയ്യ കുമാർ കൂടിക്കാഴ്ച്ച നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രവേശനവുമായി ബന്ധപ്പെട്ട നടപടികൾ കോൺഗ്രസ്സ് ത്വരിതപ്പെടുത്തന്നത്. കനയ്യ കുമാറിനൊപ്പം ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകളുണ്ട്. രാഹുൽ ഗാന്ധിയുമായി നടന്ന ചർച്ചയിൽ കോൺഗ്രസ് പ്രവേശനവും ചർച്ചയായതായാണ് വിവരം.
സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗമായ കനയ്യ കുമാർ പാർട്ടിയിൽ അതൃപ്തനാണെന്നാണ് സൂചന. ഇതാണ് കോൺഗ്രസിലേക്ക് അദ്ദേഹത്തെ അടുപ്പിക്കുന്നത്. എന്നാൽ വിഷയം സംബന്ധിച്ച് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്നാണ് കനയ്യയുടെ നിലപാട്.ഈ വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ കനയ്യകുമാർ ഇനിയും തയ്യാറായിട്ടില്ല. ബിഹാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ കനയ്യ ആഗ്രഹിക്കുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. വിഷയത്തെക്കുറിച്ച് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ പ്രതികരിച്ചത് അഭ്യൂഹങ്ങൾ താനും കേട്ടിരുന്നുവെന്നും എന്നാൽ കഴിഞ്ഞയാഴ്ച ചേർന്ന ദേശീയ എക്സിക്യൂട്ടീവ് യോഗത്തിൽ കനയ്യ പങ്കെടുത്ത് സംസാരിച്ചിരുന്നു എന്നത് മാത്രമാണ് തനിക്ക് അറിയാവുന്നതെന്നാണ്.
കോൺഗ്രസ്സും പ്രവേശനം സംബന്ധിച്ച് പരസ്യപ്രതികരണം നടത്തിയിട്ടില്ല.കനയ്യയെ പാർട്ടിയിലേക്ക് സ്വീകരിക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് എതിർപ്പുണ്ടെങ്കിലും മികച്ച പ്രാസംഗികനായ യുവ നേതാവിന്റെ വരവ് തിരഞ്ഞെടുപ്പ് കാലത്ത് ഗുണം ചെയ്യുമെന്നാണ് പൊതുവേ വിലയിരുത്തൽകനയ്യയുടെ വരവ് യുവാക്കളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ.
2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐ ടിക്കറ്റിൽ കനയ്യ മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. മികച്ച മത്സരം കാഴ്ച്ചവെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലുംഗിരിരാജ് സിങ്ങിനോട് കനയ്യ നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് തോറ്റത്. ഇതിനിടെ ഗുജറാത്ത് എംഎൽഎയും രാഷ്ട്രീയ ദലിത് അധികർ മഞ്ച് കൺവീനറും ആയ ജിഗ്നേഷ് മേവാനിയും കോൺഗ്രസിലേക്കെന്ന സൂചനകൾ പുറത്തുവരികയാണ്. നേരത്തെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ