ങ്കണയും ഹൃത്വിക് റോഷനും തമ്മിലുള്ള വിവാദങ്ങൾ ബോളിവുഡിലെ മുഴുവൻ പുകിലുകൾ സൃഷ്ടിക്കുകയാണ്. ഹൃത്വിക്കിനു തന്നോട് പ്രണയമായിരുന്നു എന്നും നിരന്തമായി പ്രണയം നിറഞ്ഞ ഇമെയിലുകൾ അയച്ചിരുന്നു എന്നുമുള്ള കങ്കമണയുടെ വെളിപ്പെടുത്തൽ ഉണ്ടാക്കിയത് ചില്ലറ വിവാദങ്ങളല്ല. ഈ വെളിപ്പെടുത്തലിന് പിന്നാലെ നിരവധി വാഗ്വാദങ്ങളും ബോളിവുഡിൽ നടന്നിരുന്നു. ഈ വിവാദങ്ങൾ നിയമപരമായി നേരിടാൻ തീരുമാനിച്ച ഹൃതിക് 

കഴിഞ്ഞ ദിവസം് നിയമ വിദഗ്ദ്ധൻ മുഖേന തന്റെ പരാതി കോടതിയെ അറിയിച്ചു.കങ്കണ തനിക്കയച്ച സന്ദേശങ്ങൾ ഹൃത്വിക് കോടതിയിൽ ഹാജരാക്കിയതോടെ വിവാദങ്ങൾ പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.

ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തലുകളും സന്ദേശങ്ങളുമാണ് കോടതിയിൽ സമർപ്പിച്ചിട്ടുള്ളത്. നിരവധി താരങ്ങളെക്കുറിച്ച് കങ്കണ ഇതിൽ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ദീപിക പദുക്കോൺ, കത്രീന കൈഫ്, രൺബീർ കപൂർ, രംഗോളി തുടങ്ങി പേരുകൾ നീണ്ടുപോവുകയാണ്

ഈ സന്ദേശങ്ങളിലെ പ്രധാന ആരോപണം രൺബീറിനു നേരെയാണ്. കത്രീന കൈഫും റൺബീറും പ്രണയത്തിലായിരുന്ന സമയത്തു രൺബീർ തന്നെ പ്രണയിച്ചിരുന്നു എന്നു കങ്കണ പറയുന്നു.പല കാര്യങ്ങളും തുറന്നു പറയുന്നത് ഹൃത്വിക്കിന് തെറ്റിദ്ധാരണ ഉണ്ടാക്കും എന്ന് അവർ ഭയപ്പെട്ടിരുന്നു. എന്നാൽ ഡേറ്റങ്ങിനു ശേഷം ഹൃത്വിക്ക് തന്നെ കൃതയമായി മനസിലാക്കണം എന്ന കാര്യത്തൽ കങ്കണയ്ക്കു വാശിയുണ്ടായിരുന്നു. ഇതിനെ തുടർന്നാണു രൺബീർ കപൂറുമായുള്ള ബന്ധത്തെ കുറിച്ചു ഹൃത്വിക്കിനോട് കങ്കണ വെളിപ്പെടുത്തിയത്.

ക്വീൻ സിനിമയ്ക്കു മുമ്പ് താനും രൺബീറും ചില ചടങ്ങുകൾക്കിടയിൽലാണു കണ്ടിരുന്നത്. അന്നു സഹോദരസ്നേഹമായിരുന്നു അനുഭവപ്പെട്ടിരുന്നത്.ഈ സിനിമയ്ക്കു ശേഷം കൂടുതൽ പരിചയപ്പെട്ടു. തന്നോട് ഇഷ്ടമാണ് എന്ന തരത്തിൽ പെരുമാറിയപ്പോൾ മറ്റാരാളുമായി പ്രണയത്തിലാണു താനെന്നു കങ്കണ വെളിപ്പടുത്തി. എന്നാൽ അത് ആരാണ് എന്നു പറഞ്ഞിരുന്നില്ല. പിറന്നാൾ ദിനത്തിൽ ഹൃത്വിക്ക് തന്നെ സന്ദർശിച്ചപ്പോൾ രൺബീറിന് ആളാരാണ് എന്നു മനസിലായിക്കാണും എന്നും കങ്കണ മെയിലിൽ പറയുന്നു.

രൺബീർ ശാരീരിക ബന്ധത്തിനു ക്ഷണിച്ചുവെന്നും എന്നാൽ സാധാരണ പോലെയുള്ള പ്രണയത്തിനാണു തനിക്കു താൽപ്പര്യം എന്നും കങ്കണ വ്യക്തമാക്കി. ഇതോടെ രൺബീർ കത്രീനയെ ചതിക്കുകയായിരുന്നു എന്നു തനിക്ക് മനസിലായി എന്നും കങ്കണ പറയുന്നു