കുറച്ച് നാൾ മുമ്പ് ബോളിവുഡിലെ ചൂടൻ വിവാദങ്ങൡലൊന്നായിരുന്നു ഹൃത്വിക് കങ്കണ പോര്. ഹൃഥ്വിക് റോഷൻ തന്റെ മുൻ കാമുകനാണെന്നുള്ള കങ്കണയുടെ വെളിപ്പെടുത്തലാ യിരുന്നു വിവാദങ്ങളുടെ തുടക്കം.കങ്കണയുടെ വെളിപ്പെടുത്തലുകൾ പിന്നീട് കോടതിയിൽ വരെ കാര്യങ്ങളെ എത്തിച്ചു. കങ്കണയ്‌ക്കെതിരെ ഹൃഥ്വിക്ക് മാനനഷ്ടത്തിന് കേസ് കൊടുത്തു. ഇതിനു പിന്നാലെ ഋത്വികിന് കങ്കണ അയച്ച സ്വകാര്യ ഇമെയിലുകൾ ചോർന്നു. ഹൃഥ്വിക്കിന്റെ പേരിലുള്ള ഇമെയിലിൽ നിന്നായിരുന്നു സന്ദേശങ്ങൾ ചോർന്നത്. എന്നാൽ ഇത് തന്റെതല്ലെന്നും താൻ അല്ല മെയിലുകൾ ചോർത്തിയതെന്നുമായിരുന്നു റോഷന്റെ വാദം.

ഇപ്പോഴിതാ ഈ വിവാദത്തെപ്പറ്റിയും സിനിമയിൽ നടിമാർ നേരിടേണ്ടിവരുന്ന മോശം അനുഭവങ്ങളെ പറ്റിയും കങ്കണ വീണ്ടും തുറന്നടിച്ചിരിക്കുകയാണ്.ഹൃഥ്വിക്ക് തന്റെ മാനസിക രോഗിയാക്കിയെന്നാണ് ആപ്കി അദാലത്ത് എന്ന രജത് ശർമയുടെ ഷോയിൽ കങ്കണ തുറന്നടിച്ചത്. മാനസികമായും വൈകാരികമായും ഞാൻ രോഗിയായി. രാത്രികളിൽ എനിക്ക് ഉറക്കമില്ലാതായി. അർധരാത്രിയിൽ ഉണർന്നിരുന്ന് കരയുമായിരുന്നു. ഞാൻ അയച്ച ഇമെയിലുകൾ ചോർന്നു. ഇപ്പോഴും ഗൂഗിളിൽ സെർച്ച് ചെയ്ത് ഗോസിപ്പ് മാഗസിനിൽ വായിക്കുന്ന ലേഖനം പോലെ ജനങ്ങൾ അത് വായിക്കുന്നുണ്ട്. ഇതിന് ഹൃഥ്വിക് എന്നോട് മാപ്പു പറയണമെന്നും നടി പറയുന്നു. ഇതു പറയുമ്പോൾ കങ്കണ വികാരാധീനയാവുകയും കണ്ണുകളിൽ ഈറനണിയുകയും ചെയ്തു.

ഹൃത്വിക് റോഷനുമായി അസ്വാരസ്യങ്ങൾ നിലനിൽക്കുന്നുണ്ടെന്നും കേസ് പെട്ടെന്ന് തീരില്ലെന്നും താരം പറയുന്നു. ഹൃത്വിക്കിന്റെ പിതാവുമായുള്ള കൂടിക്കാഴ്ച അനന്തമായി നീണ്ടുപോകുന്നതിലെ അമർഷവും അവരുടെ വാക്കിലുണ്ട്.ഹൃത്വികിന്റെ പിതാവുമായി ഞാൻ ഒരു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു. പക്ഷെ അത് ഇതുവരെ നടന്നിട്ടില്ല. ഹൃത്വിക് എന്നിൽ നിന്ന് ഒളിച്ചു നടക്കുകയാണ്. മുഖാമുഖം കാണാൻ ഞാൻ കാത്തിരിക്കുകയാണ്. കേസ് അങ്ങിനെയൊന്നും തീർന്നിട്ടില്ല. അവർ മാപ്പ് പറയുന്നത് എനിക്ക് കാണണം.'നടി പറയുന്നു.

അടുത്ത ദിവസം ചാനലിൽ സംപ്രേഷണം ചെയ്യാനിരിക്കുന്ന പരിപാടിയുടെ പ്രൊമോ വീഡിയോയിലാണ് നടിയുടെ പ്രതികരണം. ഇന്ത്യാ ടിവിയാണ് ആപ്പ് കി അതാലത്ത് സംപ്രേഷണം ചെയ്യുന്നത്.ഷോയുടെ പ്രൊമോ വിഡിയോ പുറത്തുവന്നിട്ടുണ്ട്. കൂടാതെ സിനിമയിൽ നടിമാർക്ക് നേരിടേണ്ടിവരുന്നത് മോശം അനുഭവമാണെന്നും നടി പറയുന്നു.മലയാള സിനിമയിൽ നടി ആക്രമിക്കപ്പെട്ട സംഭവവും ഇന്ത്യ ടി.വിയുടെ ആപ്പ് കി ്അതാലത്തിൽ നടി ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നുണ്ട്.