ഒരു കൂട്ടം കുറുനരികൾക്കിടയിലെ സിംഹമാണ്‌ താനെന്ന് ബോളിവുഡ് താരം കങ്കണ റണാവത്ത്. കവിയും ഗാനരചയിതാവുമായ ജാവേദ് അക്തർ നൽകിയ മാനനഷ്ടക്കേസിൽ പ്രതികരിക്കുകയായിരുന്നു കങ്കണാ റണാവത്ത്. ഒരു കൂട്ടം കുറുനരികൾക്കിടയിലെ സിംഹമാണ്‌ താനെന്നും അതൊരു തമാശയായിരിക്കുമെന്നും കങ്കണ ട്വിറ്ററിൽ കുറിച്ചു

കേസിൽ കങ്കണയോട് ഹാജരാകണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചിരുന്നു. തുടർന്നാണ് നടിയുടെ പ്രതികരണം. ജാവേദ് അക്തർ ബോളിവുഡ് മാഫിയയിലെ അംഗമാണെന്നതായിരുന്നു കങ്കണയുടെ ആരോപണം. നടൻ സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിന് ഉത്തരവാദിയായവരിൽ ജാവേദ് അക്തറുമുണ്ടെന്ന് കങ്കണ ആരോപിച്ചു. ഇത് തന്റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തിയെന്നാണ് ജാവേദ് അക്തർ പരാതിയിൽ പറഞ്ഞിരിക്കുന്നത്.