- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കങ്കണയുടെ 'സിമ്രാന്' കത്തിവെച്ച് സെൻസർ ബോർഡ്; അമിത ലൈംഗികത എന്ന് ആദ്യം പരാതി പറഞ്ഞ സെൻസർ ബോർഡ് പിന്നെ എത്തിയത് വിചിത്ര വാദവുമായി: ലൈംഗിക സീനുകളിൽ ശബ്ദത്തിന്റെ ആവശ്യമെന്തെന്ന് ചോദ്യം
നടി കങ്കണയുടെ ചിത്രത്തിന് കത്തി വെച്ചിരിക്കുകയാണ് സെൻസർ ബോർഡ്. സിമ്രൻ എന്ന ചിത്രത്തിന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് പത്തോളം സീനുകൾക്കാണ് സെൻസർ ബോർഡ് കത്തിവെച്ചത്. ചിത്രത്തിൽ അമിത ലൈംഗികതയെന്നായിരുന്നു സെൻസർ ബോർഡിന്റെ ആദ്യ പരാതി. പിന്നീട് ലൈംഗിക സീനുകളിൽ ശബ്ദത്തിന്റെ ആവശ്യമില്ലെന്നായി. ഇതോടെയാണ് പത്തോളം സീനുകൾക്ക് ബോർഡ് കത്രിക വെച്ചത്. സിനിമയിലെ ചില അശ്ലീല വാക്കുകൾ, കങ്കണയുടെ ശബ്ദം തുടങ്ങിയവായാണ് പ്രധാനമായും വെട്ടി മാറ്റാൻ പറഞ്ഞത്. ലൈംഗിക ബന്ധത്തിനിടെ ശബ്ദങ്ങൾ സിനിമയിൽ പതിവാണ്. പലപ്പോഴും ദൃശ്യങ്ങളേക്കാളേറെ ശബ്ദങ്ങൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ അത്തരത്തിൽ ലൈംഗിക സീനുകളിൽ ശബ്ദത്തിന്റെ ആവശ്യമില്ലെന്നാണ് സെൻസർ ബോർഡിന്റെ നിലപാട്. കങ്കണയെ നായികയാക്കി ഹൻസാൽ മെഹ്തയാണ് 'സിമ്രാൻ' സംവിധാനം ചെയ്തിരിക്കുന്നത്. വാതുവെപ്പിൽ തകർന്ന സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തിൽ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പ്രഫുൽ പട്ടേലിന്റെ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് സിമ്രാൻ.
നടി കങ്കണയുടെ ചിത്രത്തിന് കത്തി വെച്ചിരിക്കുകയാണ് സെൻസർ ബോർഡ്. സിമ്രൻ എന്ന ചിത്രത്തിന് വിചിത്ര വാദങ്ങൾ ഉന്നയിച്ച് പത്തോളം സീനുകൾക്കാണ് സെൻസർ ബോർഡ് കത്തിവെച്ചത്. ചിത്രത്തിൽ അമിത ലൈംഗികതയെന്നായിരുന്നു സെൻസർ ബോർഡിന്റെ ആദ്യ പരാതി. പിന്നീട് ലൈംഗിക സീനുകളിൽ ശബ്ദത്തിന്റെ ആവശ്യമില്ലെന്നായി. ഇതോടെയാണ് പത്തോളം സീനുകൾക്ക് ബോർഡ് കത്രിക വെച്ചത്.
സിനിമയിലെ ചില അശ്ലീല വാക്കുകൾ, കങ്കണയുടെ ശബ്ദം തുടങ്ങിയവായാണ് പ്രധാനമായും വെട്ടി മാറ്റാൻ പറഞ്ഞത്. ലൈംഗിക ബന്ധത്തിനിടെ ശബ്ദങ്ങൾ സിനിമയിൽ പതിവാണ്. പലപ്പോഴും ദൃശ്യങ്ങളേക്കാളേറെ ശബ്ദങ്ങൾ ഉപയോഗിക്കാറുമുണ്ട്. എന്നാൽ അത്തരത്തിൽ ലൈംഗിക സീനുകളിൽ ശബ്ദത്തിന്റെ ആവശ്യമില്ലെന്നാണ് സെൻസർ ബോർഡിന്റെ നിലപാട്.
കങ്കണയെ നായികയാക്കി ഹൻസാൽ മെഹ്തയാണ് 'സിമ്രാൻ' സംവിധാനം ചെയ്തിരിക്കുന്നത്. വാതുവെപ്പിൽ തകർന്ന സ്ത്രീയുടെ കഥ പറയുന്ന ചിത്രത്തിൽ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. പ്രഫുൽ പട്ടേലിന്റെ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ് സിമ്രാൻ.