പാലക്കാട്: സോമാലിയ പരാമർശത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ ചെയർമാൻ കനയ്യ കുമാർ. പട്ടാമ്പിയിൽ ജെ.എൻ.യു വിദ്യാർത്ഥി കൂടിയായ സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു കനയ്യ. മോദി ചരിത്രം പഠിക്കണമെന്നും രാജ്യത്തിന് പല കാര്യങ്ങൾക്കും കേരളത്തെ മാതൃകയാക്കേണ്ടതുണ്ടെന്നും കനയ്യ പറഞ്ഞു. ഞാനും എന്റെ സഹപാഠികളും രാജ്യദ്രോഹികൾ അല്ല. എന്നാൽ ഞങ്ങൾ മോദി വിരുദ്ധരും കോർപ്പറേറ്റ് വിരുദ്ധരുമാണെന്നും കനയ്യ പറഞ്ഞു.