കൊല്ലം: ജെഎൻയു സമരനേതാവ് കനയ്യകുമാർ സിപിഐ ദേശീയ കൗൺസിലിൽ. കൊല്ലത്തു നടക്കുന്ന പാർട്ടി കോൺഗ്രസാണ് കനയ്യകുമാറിനെ ദേശീയ കൗൺസിലേക്ക് ഉൾപ്പെടുത്തിയത്. 125 അംഗ ദേശീയ കൗൺസിലിനെയാണ് തെരഞ്ഞെടുത്തത്.

ആറ് പുതുമുഖങ്ങളടക്കം കേരളത്തിൽനിന്ന് 15 അംഗങ്ങൾ ദേശീയ കൗൺസിലിൽ ഉൾപ്പെടുത്തി. പന്ന്യൻ രവീന്ദ്രനെ കൺട്രോളർ കമ്മീഷൻ ചെയർമാനായും തെരഞ്ഞെടുത്തു. നേരത്തേ, സി ദിവാകരനെ ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കിയിരുന്നു.

ദിവാകരനു പുറമേ സി.എൻ. ചന്ദ്രൻ, സത്യൻ മൊകേരി, കമലാ സദാനന്ദൻ എന്നിവരേയും ദേശീയ കൗൺസിലിൽനിന്ന് ഒഴിവാക്കി.