ബീഹാർ: ജെ.എൻ.യു വിദ്യാർത്ഥി യൂണിയൻ മുൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ പിതാവ് ജയ്ശങ്കർ സിങ് അന്തരിച്ചു. ഏറെനാളായി ശരീരം തളർന്ന നിലയിൽ ബീഹാറിലെ ബേഗുസുരായിലെ ആശുപത്രിയിൽ കിടപ്പിലായിരുന്നു.

പ്രകാശ് റെഡ്ഡി എന്ന സാമൂഹ്യ പ്രവർത്തകൻ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് മരണവിവരം അറിയിച്ചത്. 'കനയ്യയുടെ പിതാവ് ജയ്ശങ്കർ ഇനിയില്ല. ശക്തനായ കമ്മ്യൂണിസ്റ്റും ധീരനായ പിതാവുമായിരുന്ന അദ്ദേഹത്തിന് ലാൽസലാം. അനുശോചനങ്ങൾ'. ഇതായിരുന്നു ഫേസ്‌ബുക്ക് പോസ്റ്റ്.

ഹൈദരാബാദ് സർവകലാശാലയിലെ ദളിത് വിദ്യാർത്ഥിയുടെ ആത്മത്യയിൽ ഉൾപ്പെടെ കനയ്യ നടത്തിയിട്ടുള്ള പോരാട്ടങ്ങൾക്ക് എന്നും പ്രചോദനമായിരുന്നു ജയ്ശങ്കർ സിങ്.