- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒറ്റമശേരി ഇരട്ടക്കൊലപാതകം: ജീവനു ഭീഷണിയുണ്ടെന്ന ജോൺസണിന്റെ പരാതി കണ്ടില്ലെന്ന് നടിച്ചു; കൊലപാതക ആസൂത്രണവും പൊലീസ് നേരത്തെ അറിഞ്ഞിരുന്നുവോ? ആരോപണവുമായി കുടുംബാംഗങ്ങൾ
ആലപ്പുഴ : ചേർത്തലയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. വിവരം ലഭിച്ച പൊലീസ് ഒന്നും ചെയ്തില്ലെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും തീരദേശ സംഘടനകളും പറയുന്നു. അപകടത്തിൽ കൊല്ലപ്പെട്ട പട്ടണക്കാട് സ്വദേശി ജോൺസൺ തന്റെ ജീവന് സംര
ആലപ്പുഴ : ചേർത്തലയിൽ ബൈക്ക് യാത്രക്കാരായ യുവാക്കളെ ലോറിയിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതകം ആസൂത്രണം ചെയ്യുന്നുണ്ടെന്ന വിവരം പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. വിവരം ലഭിച്ച പൊലീസ് ഒന്നും ചെയ്തില്ലെന്ന് മരിച്ചവരുടെ കുടുംബാംഗങ്ങളും തീരദേശ സംഘടനകളും പറയുന്നു.
അപകടത്തിൽ കൊല്ലപ്പെട്ട പട്ടണക്കാട് സ്വദേശി ജോൺസൺ തന്റെ ജീവന് സംരക്ഷണം നൽകണമെന്ന് കാണിച്ച് ചേർത്തല പൊലീസിനു നൽകിയ പരാതിയിൽ പൊലീസ് യാതൊരു നടപടിയും എടുത്തിരുന്നില്ല. നേരത്തെ ജോൺസണും അയൽവാസിയുമായ ടാനീഷുമായി പള്ളിമുറ്റത്തു നടന്ന വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ജോൺസണെ കൊല്ലാൻ തക്കം പാർത്തവർ ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടകളായിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നു മാത്രമല്ല വിവരങ്ങൾ പ്രതികൾക്ക് ചോർത്തിക്കൊടുക്കുകയും ചെയ്തു. ഇതിൽ തീരമേഖലയിൽ കടുത്ത അമർഷം പുകയുകയാണ്.
ലോറി തട്ടി യുവാക്കൾ മരിച്ചെന്ന വിവരം പുറത്തറിഞ്ഞിട്ടും പൊലീസ് കാര്യങ്ങൾ ഗൗരവത്തിൽ എടുത്തില്ല. ലോറി ഇടിപ്പിച്ചശേഷം വണ്ടിവിട്ടുപോയ ഡ്രൈവർ ഷിബുവിനെ കിലോമീറ്റോളം പൊലീസും നാട്ടുകാരും പിന്തുടർന്നു പിടികൂടുകയായിരുന്നു. സ്‌റ്റേഷനിൽ സുപരിചിതനായ ഷിബുവിനെ തിരിച്ചറിയാനോ നിജിസ്ഥിതി മനസിലാക്കാനോ പൊലീസ് ശ്രമിച്ചില്ല. പത്രങ്ങളിൽ വന്ന വാർത്തകളുടെ ചുവടുപിടിച്ചാണ് അപകടം കണിച്ചുകുളങ്ങര മോഡൽ ആസൂത്രിത കൊലപാതകമായിരുന്നുവെന്ന് പൊലീസ് പറഞ്ഞത്.
പട്ടണക്കാട് പഞ്ചായത്ത് 17-ാം വാർഡ് കാട്ടുങ്കൽ തയ്യിൽ യോഹന്നാന്റെ മകൻ ജോൺസൺ(40), 19-ാം വാർഡിൽ കളത്തിൽ പാപ്പച്ചന്റെ മകൻ ജസ്റ്റിൻ സൈറസ്(27) എന്നിവരാണ് തീരദേശ റോഡിൽ ഒറ്റമശേരിക്കു സമീപം വെള്ളിയാഴ്ച വൈകിട്ട് നടന്ന അപകടത്തിൽ മരിച്ചത്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇരുവരെയും പിന്നിൽനിന്നു വന്ന ലോറിയിടിച്ചു വീഴ്‌ത്തുകയായിരുന്നു. പിന്നീട് വാഹനം വീണ്ടും ഇവരുടെ ദേഹത്ത് കയറ്റി ഇറക്കി മരണം ഉറപ്പാക്കി.
ക്വട്ടേഷൻ ഏറ്റെടുത്ത ഷിബു ചേർത്തല സി ഐയെ ആക്രമിച്ച കേസിലടക്കം നിരവധി ക്രിമിനൽ കേസിലെ പ്രതിയായിരുന്നിട്ടും പൊലീസിന്റെ നിസംഗതയിൽ ദുരൂഹത പടരുകയാണ്.നേരത്തേ, പിടികിട്ടാപ്പുള്ളിയായിരുന്ന ഷിബു ചേർത്തല താലൂക്ക് ആശുപത്രിയിലെത്തിയെന്ന വിവരം അറിഞ്ഞ് പിടികൂടാനെത്തിയ സി ഐ പ്രസാദാണ് ഷിബുവിന്റെ ആക്രമണത്തിന് ഇരയായത്.
അപകടം നടന്ന സമയത്ത് നാട്ടുകാർ ഓടിക്കൂടിയതോടെ സംഭവസ്ഥലത്തു ിന്നും ലോറിയിലുണ്ടായിരുന്ന പോൾസൺ, സഹോദരൻ ടാനീഷ്, ചേർത്തല സ്വദേശികളായ വിജേഷ്,അജേഷ് എന്നിവർ ഓടി രക്ഷപ്പെട്ടു. കൊലപാതകത്തിന് ഉപയോഗിച്ച ലോറി കൊല്ലം കുണ്ടറ സ്വദേശി അബ്ദുൾ റസാഖിന്റേതാണ്. ചാലക്കുടിയിൽ വ്യാപാര കേന്ദ്രത്തിലെ മാലിന്യം നീക്കാൻ ഉപയോഗിക്കുന്ന ലോറിയാണിത്.
ഒറ്റമശേരിയിൽനിന്നും പത്ത് കിലോമീറ്റർ ദൂരം മാത്രമാണ് കണിച്ചുകുളങ്ങരയിലേക്കുള്ളത്. ഇവിടെ ചിട്ടി കമ്പനികൾ തമ്മിൽ പകമൂത്ത് 2005 ൽ ലോറിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു. സ്വാഭാവിക മരണമായി കണ്ടിരുന്ന അപകടം പിന്നീട് കൊലപാതകമായിരുന്നെന്ന് ബന്ധുക്കൾ പുറംലോകത്തെ അറിയിക്കുകയായിരുന്നു. ഇതിലെ പ്രതികളിലൊരാൾക്ക് ആലപ്പുഴ കോടതി വധിശിക്ഷയും മറ്റുള്ളവർക്ക് ജീവപര്യന്തവും വിധിച്ചിരുന്നു. ഇതോടെയാണ് വാഹനമിടിച്ച് കൊല്ലുന്ന ക്വട്ടേഷൻ സംഘങ്ങളുടെ പദ്ധതിക്ക് കണിച്ചുകുളങ്ങര മോഡൽ കൊലപാതകമെന്ന പേര് കൈവന്നത്.