ന്യൂജേഴ്സി: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സി (കാൻജ് ) ഇദംപ്രഥമമായി ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു. ഡിസംബർ നാലിന് ഞായറാഴ്‌ച്ച വൈകിട്ട് 5 മണിക്ക് ന്യൂജേഴ്സിയിൽ എഡിസണിലുള്ള എഡിസൺ ഹോട്ടൽ ബാൻക്വിറ്റ് ഹാളിൽ വച്ചാണ് 'ജിംഗിൾ ബെൽസ്' എന്ന പരിപാടി അരങ്ങേറുന്നത്. വിവിധ കലാ പരിപാടികളും ആഘോഷങ്ങളോടനുബന്ധിച്ചു ഉണ്ടായിരിക്കും

കാൻജ് പ്രസിഡന്റ് അലക്‌സ് മാത്യു, കൺവീനർ അജിത് ഹരിഹരൻ,കോ കൺവീനേഴ്‌സ് ജിനേഷ് തമ്പി, ജിനു അലക്‌സ്,ജെയിംസ് ജോർജ്, ബസന്ത്,നീനാ ഫിലിപ്പ് ട്രസ്ടീ ബോർഡ് ചെയർമാൻ സജി പോൾ സെക്രട്ടറി സ്വപ്ന രാജേഷ്, ട്രഷറർ ജോൺ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ 'ജിംഗിൾ ബെൽസ്' ടിക്കറ്റ് കിക്ക് ഓഫ് ചടങ്ങിൽ കാൻജ് രക്ഷാധികാരി ദിലീപ് വർഗീസിന്റെ കൈയിൽ നിന്ന് അനിയൻ ജോർജ്, സുനിൽ ട്രൈ സ്റ്റാർ, രാജു പള്ളത്ത്, മധു രാജൻ, ഫോമാ ജനറൽ സെക്രട്ടറി ജിബി തോമസ്, സണ്ണി വാലിപ്ലാക്കൻ തുടങ്ങി അനേകം പ്രമുഖർ ടിക്കറ്റുകൾ ഏറ്റുവാങ്ങി, കാൻജ് ട്രസ്ടി ബോർഡ് മെമ്പർ സോമൻ ജോൺ , ആനി ജോർജ്, മാലിനി നായർ, ജോസ് വിളയിൽ, സ്മിത മനോജ്, ജോയിന്റ് സെക്രട്ടറി ജയൻ എം ജോസഫ്, ഷീല ശ്രീകുമാർ, അലക്‌സ് ജോൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

കൺവീനേഴ്‌സിനോടൊപ്പം പ്രസിഡന്റ്, എക്സ്സ് ഒഫീഷ്യൽ റോയ് മാത്യു, ജോയിന്റ് ട്രഷറർ പ്രഭു കുമാർ, ദീപ്തി നായർ, രാജു കുന്നത്ത്, ജെസ്സിക തോമസ്, ജോസഫ് ഇടിക്കുള തുടങ്ങിയവർ അടങ്ങുന്ന കമ്മിറ്റിയാണ് ഈ വർഷത്തെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ഫാമിലി 60 ഡോളർ, സിംഗിൾ 20 ഡോളർ എന്നീ നിരക്കുകളിൽ ടിക്കറ്റുകൾ ലഭിക്കുന്നതിന് കാൻജ് ഭാരവാഹികളെ സമീപിക്കണമെന്നും അല്ലെങ്കിൽ വെബ്‌സൈറ്റ് www.kanj.org സന്ദർശിക്കണമെന്ന് ട്രഷറർ ജോൺ വർഗീസ് നിർദേശിച്ചു.

എല്ലാ മലയാളി സുഹൃത്തുക്കളേയും ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങളിലേക്ക് കുടുംബ സമേതം ക്ഷണിക്കുന്നതായി സെക്രട്ടറി സ്വപ്ന രാജേഷ് അറിയിച്ചു.