ന്യൂജേഴ്‌സി: കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സി (കാൻജ്) യുടെ പയനിയർ അവാർഡ് ആൻഡ് ഫാമിലി നൈറ്റ് ആഘോഷങ്ങൾ മെയ്‌ ഏഴിനു നടക്കും.

ന്യൂജേഴ്‌സി റോസ്‌ലാൻഡ് ഗ്രീക്ക് ഓർത്തഡോക്ക്‌സ് ചർച്ച് (80 Laurel Avenue, Roseland, NJ 07068) ഹാളിൽ വൈകുന്നേരം നാലു മുതൽ രാത്രി ഒമ്പതു വരെയാണ് ആഘോഷ പരിപാടികൾ.

കാൻജ് പയനിയർ അവാർഡ് ആൻഡ് ഫാമിലി നൈറ്റ് കൺവീനർ ആയി ഷീല ശ്രീകുമാറിനെയും വിവിധ കമ്മിറ്റി അംഗങ്ങളായി അജിത് ഹരിഹരൻ, ജയിംസ് മുക്കാടൻ ജയിംസ് ജോർജ്, അലക്‌സ് ജോൺ, അലക്‌സ് മാത്യു, ജോൺ വർഗീസ്, സ്വപ്ന രാജേഷ്, ആനി ജോർജ്, മാലിനി നായർ എന്നിവർ കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കും. പ്രഭു കുമാർ, രാജു കുന്നത്ത്, റോയ് മാത്യു, ജയൻ എം. ജോസഫ്, അബ്ദുള്ള സയിദ്, ജോസഫ് ഇടിക്കുള, നന്ദിനി മേനോൻ, ദീപ്തി നായർ, ജെസിക തോമസ് എന്നിവരും പരിപാടിയുടെ വിജയത്തിനായി പ്രവർത്തിക്കുന്നു.

പരിപാടിയുടെ പ്രവേശനം പാസ് മൂലം നിയന്ത്രിക്കുന്നതാണ്. പാസുകൾക്ക് www.kanj.org സന്ദർശിക്കുക.

എല്ലാ മലയാളി സുഹൃത്തുക്കളേയും കുടുംബ സമേതം സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് അലക്‌സ് മാത്യു, സെക്രട്ടറി സ്വപ്ന രാജേഷ് എന്നിവർ അറിയിച്ചു.