- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിഞ്ഞ് നാലു മാസിത്തിന് ശേഷം വയറു വേദനയുമായി ആശുപത്രിയിൽ ചെന്ന നേഴ്സ് ആറുമാസം ഗർഭിണി; 52കാരനായ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി; തമിഴ്നാട്ടുകാരനെ റിമാൻഡ് ചെയ്ത് പൊലീസ്; കാഞ്ഞിരപ്പള്ളിയിൽ നിന്നും ഒരു പീഡനക്കേസ് ഇങ്ങനെ
കോട്ടയം: വിവാഹം കഴിഞ്ഞ് നാല്മാസമായ നഴ്സ് ആറ്മാസം ഗർഭിണിയെന്നറിഞ്ഞപ്പോൾ പീഡന കേസിൽ ആശുപത്രി സെക്യൂരിറ്റിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപള്ളി റാണി ഹോസ്പിറ്റലിലാണ് സംഭവം. നൈറ്റ് ഡയൂട്ടിയിലുണ്ടായിരുന്ന 23കാരിയായ നഴ്സിനെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി സാമി എന്ന സാമുവൽ അന്നു മുതൽ ഒഴിവിലുമായിരുന്നു. നാല് മാസം മുൻപ് വിവാഹിതയായ നഴ്സ് വയറ് വേദന കാരണം ഭർത്താവുമൊത്ത് ആശുപത്രിിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. നാല് മാസം മുൻപ് മാത്രം താൻ വിവാഹം കഴിച്ച പെൺകുട്ടി ആറ്മാസം ഗർഭിണിയാണെന്നറിഞ്ഞ യുവാവ് പെൺകുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പഴയ പീഡനവിവരം പുറത്ത് പറഞ്ഞത്. പീഡന വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.പൊലീസിലെത്തി പരാതി നൽകിയപ്പോഴാണ് ആറ്മാസം മുൻപ് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ തന്നെ ശാരീരികമായി കീഴടക്കിയ വിവരം പെൺകു്ട്ടി പുറത്ത് പറഞ്ഞത്.റാണി ആശുപത്രിയിലെ നഴ്സിനെ ല
കോട്ടയം: വിവാഹം കഴിഞ്ഞ് നാല്മാസമായ നഴ്സ് ആറ്മാസം ഗർഭിണിയെന്നറിഞ്ഞപ്പോൾ പീഡന കേസിൽ ആശുപത്രി സെക്യൂരിറ്റിയായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. കോട്ടയം കാഞ്ഞിരപള്ളി റാണി ഹോസ്പിറ്റലിലാണ് സംഭവം. നൈറ്റ് ഡയൂട്ടിയിലുണ്ടായിരുന്ന 23കാരിയായ നഴ്സിനെ പീഡിപ്പിച്ച തമിഴ്‌നാട് സ്വദേശി സാമി എന്ന സാമുവൽ അന്നു മുതൽ ഒഴിവിലുമായിരുന്നു.
നാല് മാസം മുൻപ് വിവാഹിതയായ നഴ്സ് വയറ് വേദന കാരണം ഭർത്താവുമൊത്ത് ആശുപത്രിിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആറ് മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്. നാല് മാസം മുൻപ് മാത്രം താൻ വിവാഹം കഴിച്ച പെൺകുട്ടി ആറ്മാസം ഗർഭിണിയാണെന്നറിഞ്ഞ യുവാവ് പെൺകുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് പഴയ പീഡനവിവരം പുറത്ത് പറഞ്ഞത്.
പീഡന വിവരം ഭർത്താവിനോട് പറഞ്ഞപ്പോൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകാൻ ഇവർ തീരുമാനിക്കുകയായിരുന്നു.പൊലീസിലെത്തി പരാതി നൽകിയപ്പോഴാണ് ആറ്മാസം മുൻപ് നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്ന സമയത്ത് സെക്യൂരിറ്റി ജീവനക്കാരൻ തന്നെ ശാരീരികമായി കീഴടക്കിയ വിവരം പെൺകു്ട്ടി പുറത്ത് പറഞ്ഞത്.റാണി ആശുപത്രിയിലെ നഴ്‌സിനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒളിവിലായിരുന്ന സുരക്ഷാജീവനക്കാരനെ പൊലീസ് ഇന്നലെയാണ് പിടികൂടിയത്. തമിഴ്‌നാട് ചെങ്കോട്ട പാമ്പോളി സ്വദേശി സാമുവലിനെയാണ്(സാമി-52) കഴിഞ്ഞദിവസം കാഞ്ഞിരപ്പള്ളി പൊലീസ് ചെങ്കോട്ടയിൽനിന്നു പിടികൂടിയത്. നാലുമാസമായി ഇയാൾ ഒളിവിലായിരുന്നു.
ഇയാൾ ജോലിചെയ്തിരുന്ന കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ 23 വയസ്സുകാരിയായ നഴ്‌സിനെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണു കേസ്. 2016 സെപ്റ്റംബറിലാണ് പീഡനം നടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് യുവതി പൊലീസിൽ പരാതി നൽകുന്നത്. പൊലീസിൽ പരാതി നൽകിയതനുസരിച്ച് പൊലീസ് അന്വേഷണം നടക്കുന്നുവെന്നറിഞ്ഞപ്പോൾ തന്നെ ഇയാൾ നാടുവിടുകയും ചെയ്തു.
സംഭവത്തെക്കുറിച്ച കാഞ്ഞിരപള്ളി പൊലീസ് പറയുന്നതിങ്ങനെ: സംഭവം നടന്നദിവസം രാത്രിഡ്യൂട്ടിക്ക് രണ്ടു നഴ്‌സുമാരും സാമുവലും മാത്രമാണുണ്ടായിരുന്നത്. രാത്രിയിൽ ചികിത്സതേടിയെത്തിയ രോഗിയെ കിടത്താൻ മുറി വൃത്തിയാക്കുന്നതിനായി യുവതിയെത്തിയപ്പോൾ ബൾബ് തെളിഞ്ഞില്ല.തുടർന്ന് സെക്യൂരിറ്റിജീവനക്കാരനായ സാമുവലിനെ സഹായത്തിനു വിളിച്ചു. മുറിയിൽക്കയറിയ ഇയാൾ അകത്തുനിന്നു മുറി പൂട്ടിയശേഷം പീഡിപ്പിക്കുകയായിരുന്നുവെന്നാണു പരാതിയെന്ന് പൊലീസറിയിച്ചു. നാണക്കേടു ഭയന്ന് യുവതി സംഭവം ആരോടും പറഞ്ഞിരുന്നില്ല.
പിന്നീട് വിവാഹിതയായ യുവതി നാലുമാസത്തിനുശേഷം ഭർത്താവുമൊത്ത് ആശുപത്രിയിലെത്തി പരിശോധന നടത്തിയപ്പോഴാണ് ആറുമാസം ഗർഭിണിയാണെന്നറിയുന്നത്. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. ഇതോടെ സാമുവൽ ഒളിവിൽ പോവുകയായിരുന്നു.കാഞ്ഞിരപ്പള്ളി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു. സിഐ ഷാജു ജോസ്, എസ്.ഐ. എ.എസ്.അൻസൽ, എസ്.ഐ.സേവ്യർ, സിവിൽ പൊലീസ് ഓഫീസർമാരായ ജോൺസൺ, നവാസ് എന്നിവരടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.
പെൺകുട്ടി നഴ്സായി ജോലിയിൽ പ്രവേശിച്ചത് മുതൽ സാമുവൽ ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. എന്നാൽ മുൻപും പല തവണ നൈറ്റ് ഷിഫ്റ്റിൽ ആശുപത്രിയിൽ ജോലി ചെയ്തെങ്കിലും ഇയാളിൽ നിന്നും ഇത്തരം പ്രവർത്തിയൊന്നും ഉണ്ടായതായി യാതൊരു പരാതിയുമില്ലെന്നും പൊലീസ് പറയുന്നു. ഇയാളുടെ പെരുമാറ്റത്തിൽ മുൻപൊന്നും യാതൊരു പ്രശ്നവും തോന്നിയിട്ടില്ലെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.