- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടികളോട് സംസാരിക്കരുത്; കയ്യിൽ പൈസയുണ്ടെങ്കിൽ തരണം; സിസിടിവി ക്യാമറ ഒഴിവാക്കാൻ ശുചിമുറിയിൽ റാഗിങ്; കാഞ്ഞിരോട് നെഹർ കോളേജിൽ നടന്നത് ഞെട്ടിപ്പിക്കുന്ന ക്രൂരത; അക്രമിച്ചത് 15 സീനിയർ വിദ്യാർത്ഥികൾ; അൻഷാദിന് നേരിടേണ്ടി വന്നത് ക്രൂര മർദ്ദനമുറകൾ
ചക്കരക്കൽ: കാഞ്ഞിരോട് നെഹർ കോളേജിൽ സീനിയർ വിദ്യാർത്ഥികളുടെ മർദനമേറ്റ് ജൂനിയർ വിദ്യാർത്ഥിയെ ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ചക്കരക്കൽ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. ബിഎ എക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥി തരിയേരി സ്വദേശി അൻഷാദിനെയാണ് കണ്ണൂർ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
മൂന്നാം വർഷ വിദ്യാർത്ഥികൾ മർദ്ദിച്ചതായാണ് പരാതി. ഇന്നലെ ഉച്ചക്ക് 1.45 ഓടെയാണ് സംഭവം.അൻഷാദിനെ വാരത്തെ സ്വകാര്യ ആശു പത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയെ തുടർന്ന് ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാർത്ഥിക്ക് അതിക്രൂരമായി മർദ്ദനമേറ്റിട്ടുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ സഹപാഠികളുടെയും ബന്ധുക്കളുടെയും മൊഴി ചക്കരക്കൽ പൊലിസ് ശേഖരിക്കും. പ്രതികളായ സീനിയർ വിദ്യാർത്ഥികളെ ഉടൻ അറസ്റ്റു ചെയ്യുമെന്ന് പൊലിസ് അറിയിച്ചു.
ബിഎ ഇക്കണോമിക്സ് രണ്ടാം വർഷ വിദ്യാർത്ഥിയാണ് അൻഷാദ്. സീനിയറായ 15ഓളം വിദ്യാർത്ഥികൾ ചേർന്ന് കോളജിലെ ശുചിമുറിയിൽ കയറ്റി മർദിക്കുകയായിരുന്നുവെന്ന് അൻഷാദ് പറഞ്ഞു. മർദനമേറ്റ അൻഷാദ് അഞ്ച് മണിക്കൂറോളം ബോധരഹിതനായിരുന്നു. പെൺകുട്ടികളോട് സംസാരിക്കരുതെന്നും കയ്യിൽ പൈസയുണ്ടെങ്കിൽ തരണമെന്നും ആവശ്യപ്പെട്ടായിരുന്നു മർദനം. സിസിടിവി ക്യാമറയിൽ ഉൾപ്പെടാതിരിക്കാനാണ് ശുചിമുറിയിലേക്ക് കൊണ്ടുപോയതെന്നും മർദിച്ച എല്ലാവരെയും കണ്ടാൽ തിരിച്ചറിയുമെന്നും അൻഷാദ് കൂട്ടിച്ചേർത്തു.
സംഭവത്തിൽ കർശന നടപടിയെടുക്കുമെന്നാണ് കോളജ് മാനേജ്മെന്റിന്റെ പ്രതികരണം. കൊറോണ നിയന്ത്രണങ്ങൾ പിൻവലിച്ചതിനെ തുടർന്ന് ഒന്നരയാഴ്ച മുമ്പായിരുന്നു കോളജ് പുനരാരംഭിച്ചത്. അതുകൊണ്ടാണ് രണ്ടാം വർഷ വിദ്യാർത്ഥിക്ക് റാഗിങിന് വിധേയനാകേണ്ടി വന്നത്.
മറുനാടന് മലയാളി ബ്യൂറോ