- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമയില്ലലായിരുന്നെങ്കിൽ നിങ്ങളെ അവൾ അമ്മാവാ എന്ന് വിളിക്കുമായിരുന്നു; കങ്കണയ്ക്ക് നിങ്ങളെ പോലെ ഒരു അമ്മാവന്റെ പിറകേ നടക്കേണ്ട കാര്യവുമില്ല; ഹൃത്വിക് റോഷനെതിരെ രൂക്ഷ വിമർശനവുമായി കങ്കണയുടെ സഹോദരി രംഗോലി
ബോളിവുഡിലെ തഴക്കം ചെന്ന അഭിനേത്രികളിൽ ഒരാളാണെങ്കിലും വിവാദങ്ങളുടെ തോഴിമുയാണ് നടി കങ്കണാ റാവത്ത്. അടുത്തിടെ ആദിത്യ പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടി വൻ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഹൃത്വിക്ക് റോഷനെതിരെ രൂക്ഷ വിമർശനവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെ ഹൃത്വിക്ക് റോഷനെ രൂക്ഷമായി വിമർശിച്ച രംഗോലി വേട്ടക്കാരനായ അമ്മാവൻ എന്നാണ് ഹൃത്വിക്കിനെ പരിഹാസപൂർവം വിശേഷിപ്പിച്ചത്. നിങ്ങൾക്ക് ഇനി മുഖം രക്ഷിക്കാൻ ഇതുപോലെ പഴയ വേട്ടയാടൽ നടത്തുകയും ലൈംഗികമായി അപമാനിക്കുകയും അടിസ്ഥാനരഹിതമായ പരാതികൾ ഉന്നയിക്കുകയും ഒക്കെ ചെയ്യുകയേ നിർവാഹമുള്ളൂ...രംഗോലി ട്വീറ്റിൽ പറയുന്നു. നിങ്ങൾ സിനിമാരംഗത്ത് വരുമ്പോൾ കങ്കണ സ്‌കൂളിലായിരുന്നു. സിനിമയിലല്ലായിരുന്നെങ്കിൽ അവൾ നിങ്ങളെ അമ്മാവാ എന്നായിരുന്നു വിളിക്കുക. കങ്കണയെപ്പോലെ സുന്ദരിയും ചെറുപ്പക്കാരിയും ധനികയുമായ ഒരു പെൺകുട്ടിക്ക് നിങ്ങളെപ്പോലുള്ള ഒരു അമ്മാവന്റെ പിറകെ നടക്കേണ്ട കാര്യമില്ല. നിങ്ങൾ അവളുടെ പിറകെയാണ് നടന്നത്. അല്ല
ബോളിവുഡിലെ തഴക്കം ചെന്ന അഭിനേത്രികളിൽ ഒരാളാണെങ്കിലും വിവാദങ്ങളുടെ തോഴിമുയാണ് നടി കങ്കണാ റാവത്ത്. അടുത്തിടെ ആദിത്യ പഞ്ചോളിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് നടി വൻ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഹൃത്വിക്ക് റോഷനെതിരെ രൂക്ഷ വിമർശനവുമായി കങ്കണയുടെ സഹോദരി രംഗോലി രംഗത്തെത്തിയിരിക്കുകയാണ്.
ട്വിറ്ററിലൂടെ ഹൃത്വിക്ക് റോഷനെ രൂക്ഷമായി വിമർശിച്ച രംഗോലി വേട്ടക്കാരനായ അമ്മാവൻ എന്നാണ് ഹൃത്വിക്കിനെ പരിഹാസപൂർവം വിശേഷിപ്പിച്ചത്. നിങ്ങൾക്ക് ഇനി മുഖം രക്ഷിക്കാൻ ഇതുപോലെ പഴയ വേട്ടയാടൽ നടത്തുകയും ലൈംഗികമായി അപമാനിക്കുകയും അടിസ്ഥാനരഹിതമായ പരാതികൾ ഉന്നയിക്കുകയും ഒക്കെ ചെയ്യുകയേ നിർവാഹമുള്ളൂ...രംഗോലി ട്വീറ്റിൽ പറയുന്നു.
നിങ്ങൾ സിനിമാരംഗത്ത് വരുമ്പോൾ കങ്കണ സ്‌കൂളിലായിരുന്നു. സിനിമയിലല്ലായിരുന്നെങ്കിൽ അവൾ നിങ്ങളെ അമ്മാവാ എന്നായിരുന്നു വിളിക്കുക. കങ്കണയെപ്പോലെ സുന്ദരിയും ചെറുപ്പക്കാരിയും ധനികയുമായ ഒരു പെൺകുട്ടിക്ക് നിങ്ങളെപ്പോലുള്ള ഒരു അമ്മാവന്റെ പിറകെ നടക്കേണ്ട കാര്യമില്ല. നിങ്ങൾ അവളുടെ പിറകെയാണ് നടന്നത്. അല്ലാതെ അവൾ നിങ്ങളുടെ പിറകെ വരികയായിരുന്നില്ല.
കൂടുതലായൊന്നും അവൾക്കെതിരെ പറയാൻ ഇല്ലാത്തതിനാൽ നിങ്ങൾ പിറകെ നടന്ന് അപമാനിക്കുകയാണ്. ഇക്കാര്യത്തിൽ ആരാണ് അപരാധിയെന്ന് എല്ലാവർക്കും അറിയാം. അവൾ ഇതിൽ നിന്നെല്ലാം ഒരുപാട് മുന്നോട്ടു പോയിക്കഴിഞ്ഞു. നിങ്ങൾ ദയവു ചെയ്ത് അവളെ മറന്ന് നിങ്ങളുടെ കുടുംബത്തിന്റെയും മക്കളുടെയും കാര്യത്തിൽ ശ്രദ്ധിക്കൂ-രംഗോലി പറഞ്ഞു.