- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കന്നഡ നടനും ക്രിക്കറ്റ് താരവുമായ ധ്രുവ് അന്തരിച്ചു;വിടപറഞ്ഞത് കേൾവി ശക്തിയും സംസാരശേഷിയും ഇല്ലാതിരുന്നിട്ടും അഭിനയത്തിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച അതുല്യപ്രതിഭ
ബെംഗളൂരു: കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശർമ്മ (35) അന്തരിച്ചു. ശനിയാഴ്‌ച്ച വീട്ടിൽ തളർന്നു വീണതിനെ തുടർന്ന് ധ്രുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്‌ച്ച രാവിലെ മരണത്തിന് കീഴടങ്ങി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഹൃദയസ്തംഭനത്തെ തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണ് ധ്രുവിനുള്ളത്. കേൾവി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്. സ്നേഹാഞ്ജലി, ബാംഗ്ലൂർ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സർക്കിൾ, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കിച്ചാ സുദീപിന്റെ ടീമായ കർണാടക ബുൾഡോസേഴ്സ് താരമായിരുന്നു ധ്രുവ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സി.സി.എല്ലിലും ധ്രുവ് ആരാധകരെ നേടിയെടുത്തു. ധ്രുവിന് അനുശോചനം രേഖപ്പെടുത
ബെംഗളൂരു: കന്നഡ നടനും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലൂടെ പ്രശസ്തനുമായ ധ്രുവ് ശർമ്മ (35) അന്തരിച്ചു. ശനിയാഴ്‌ച്ച വീട്ടിൽ തളർന്നു വീണതിനെ തുടർന്ന് ധ്രുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചൊവ്വാഴ്‌ച്ച രാവിലെ മരണത്തിന് കീഴടങ്ങി. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം.
ഹൃദയസ്തംഭനത്തെ തുടർന്ന് അവയവങ്ങൾ പ്രവർത്തനരഹിതമായതാണ് മരണകാരണമെന്നാണ് റിപ്പോർട്ടുകൾ. അച്ഛനും അമ്മയും ഭാര്യയും രണ്ട് കുട്ടികളുമാണ് ധ്രുവിനുള്ളത്.
കേൾവി ശക്തിയും സംസാരിക്കാനുള്ള കഴിവുമില്ലാതിരുന്നിട്ടും തന്റെ അഭിനയത്തിലൂടെ നിരവധി ആരാധകരെയാണ് ധ്രുവ് സമ്പാദിച്ചത്. സ്നേഹാഞ്ജലി, ബാംഗ്ലൂർ 560023, നിനെന്ത്ര ഇഷ്ട കനോ, ടിപ്പാജി സർക്കിൾ, ഹിറ്റ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കിച്ചാ സുദീപിന്റെ ടീമായ കർണാടക ബുൾഡോസേഴ്സ് താരമായിരുന്നു ധ്രുവ്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സി.സി.എല്ലിലും ധ്രുവ് ആരാധകരെ നേടിയെടുത്തു. ധ്രുവിന് അനുശോചനം രേഖപ്പെടുത്തി ചലച്ചിത്ര മേഖലയിലുള്ള നിരവധി പേരാണ് ട്വീറ്റ് ചെയ്തത്.