- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുഞ്ഞിനെ കൈയിൽ എടുത്തുകൊണ്ട് സുന്ദരിയായ രാധികയുമായുള്ള ആ ഫാമിലി ഫോട്ടോ വീണ്ടും സൂപ്പർഹിറ്റ്; കുമാരസ്വാമി മുഖ്യമന്ത്രിയാകുമ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് കന്നഡ നായികയുമായുള്ള നേതാവിന്റെ അവിഹിത ബന്ധം; ഭാര്യ ജീവിച്ചിരിക്കേ യുവതിയിൽ ഉണ്ടായ കുഞ്ഞും ട്രെൻഡിങ് വിഷയം
ബംഗളുരു: കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ സൈബർ ലോക്തത് അതിസുന്ദരിയായ ഒരു യുവതിക്കൊപ്പം കുഞ്ഞുമായി നിൽക്കുന്ന കുമാരസ്വാമിയുടെ ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രത്തെ കുറിച്ച് പഴയ കഥകൾ അറിയാകുന്നവർക്കെല്ലാം കാര്യം പിടികിട്ടി. എന്നാൽ, ആരാണ് ഈയുവതിയെന്ന് ഗൂഗിളിൽ തപ്പിയവർ നിരവധിയാണ്. രാധിക എന്ന കന്നഡ നടിയാണ് കുമാരസ്വാമിക്കൊപ്പം നിന്ന് സൈബർ ലോകത്ത് ചർച്ചാ വിഷയമായി മാറിയത്. കുമാര സ്വാമിയുടെ രഹസ്യ കാമുകിയായിരുന്നു രാധിക. ആദ്യ ഭാര്യ ജിവിച്ചിരിക്കേ തന്നെ പൂത്തുലഞ്ഞ അവിഹിത പ്രണയത്തിലെ നായിക. രാഷ്ട്രീയത്തിൽ സജീവമാകും മുമ്പ് സിനിമാ നിർമ്മാണമായിരുന്നു കുമാരസ്വാമിയുടെ മേഖല. അതുകൊണ്ടു കൂടിയാണ് രാധികയെ അദ്ദേഹം ഒപ്പം കൂട്ടിയതും. ആദ്യഭാര്യ അനിതയുമായുള്ള വിവാഹം നിയമപരമായി നിലനിൽക്കെത്തന്നെയാണ് കുമാരസ്വാമിയും കന്നഡയിലെ സൂപ്പർനായിക രാധികയും തമ്മിൽ അടുപ്പത്തിലാകുന്നത്. 2006 ൽ ഇരുവരും രഹസ്യമായി വിവാഹിതരാകുമ്പോൾ രാധികയ്ക്ക് ഇരുപതുവയസേ ഉണ്ടായിരുള്ളൂ. കുമാരസ്വാമിക്കാകട്ടെ അൻപതു
ബംഗളുരു: കുമാരസ്വാമി കർണാടക മുഖ്യമന്ത്രിയാകുമെന്ന് പ്രഖ്യാപനം വന്നതിന് പിന്നാലെ സൈബർ ലോക്തത് അതിസുന്ദരിയായ ഒരു യുവതിക്കൊപ്പം കുഞ്ഞുമായി നിൽക്കുന്ന കുമാരസ്വാമിയുടെ ചിത്രം പുറത്തുവന്നിരുന്നു. ഈ ചിത്രത്തെ കുറിച്ച് പഴയ കഥകൾ അറിയാകുന്നവർക്കെല്ലാം കാര്യം പിടികിട്ടി. എന്നാൽ, ആരാണ് ഈയുവതിയെന്ന് ഗൂഗിളിൽ തപ്പിയവർ നിരവധിയാണ്. രാധിക എന്ന കന്നഡ നടിയാണ് കുമാരസ്വാമിക്കൊപ്പം നിന്ന് സൈബർ ലോകത്ത് ചർച്ചാ വിഷയമായി മാറിയത്. കുമാര സ്വാമിയുടെ രഹസ്യ കാമുകിയായിരുന്നു രാധിക. ആദ്യ ഭാര്യ ജിവിച്ചിരിക്കേ തന്നെ പൂത്തുലഞ്ഞ അവിഹിത പ്രണയത്തിലെ നായിക.
രാഷ്ട്രീയത്തിൽ സജീവമാകും മുമ്പ് സിനിമാ നിർമ്മാണമായിരുന്നു കുമാരസ്വാമിയുടെ മേഖല. അതുകൊണ്ടു കൂടിയാണ് രാധികയെ അദ്ദേഹം ഒപ്പം കൂട്ടിയതും. ആദ്യഭാര്യ അനിതയുമായുള്ള വിവാഹം നിയമപരമായി നിലനിൽക്കെത്തന്നെയാണ് കുമാരസ്വാമിയും കന്നഡയിലെ സൂപ്പർനായിക രാധികയും തമ്മിൽ അടുപ്പത്തിലാകുന്നത്. 2006 ൽ ഇരുവരും രഹസ്യമായി വിവാഹിതരാകുമ്പോൾ രാധികയ്ക്ക് ഇരുപതുവയസേ ഉണ്ടായിരുള്ളൂ. കുമാരസ്വാമിക്കാകട്ടെ അൻപതു വയസും. മകളുടെ പ്രായമുള്ള സുന്ദരിയായ ഭാര്യയുമായി കുമാരസ്വാമി ചുറ്റിക്കറങ്ങുന്ന വാർത്ത അധികം വൈകാതെ പുറംലോകം അറിഞ്ഞു.
രഹസ്യമായി സൂക്ഷിച്ച ഈ ബന്ധം പുറംലോകമറിഞ്ഞത് കന്നഡ നടിയും മുൻ മാണ്ഡ്യ എംപിയും ഇപ്പോൾ കോൺഗ്രസിന്റെ സമൂഹമാധ്യമത്തിന്റെ ചുമതലക്കാരിയുമായ രമ്യയിലൂടെയാണ്. തിരഞ്ഞെടുപ്പ് സമയത്ത് തനിക്കെതിരെ കുമാരസ്വാമി ഉയർത്തിയ വ്യക്തിപരമായ ആരോപണങ്ങൾക്ക് കുമാരസ്വാമിയുടെ ഈ ബന്ധം ചൂണ്ടിക്കാട്ടി രമ്യ തിരിച്ചടിക്കുകയായിരുന്നു. അതോടെ ഇത് കന്നഡ മണ്ണിൽ അന്ന് ചർച്ച ആകുകയും ചെയ്തു. ഈ വിവരം പുറത്തുവന്നപ്പോൾ ആദ്യം നിഷേധിച്ച കുമാരസ്വാമി പിന്നീട് കൂടുതൽ പ്രതികരിച്ചില്ല. രാധികയ്ക്കും കുമാരസ്വാമിക്കും ഒരുമകൾ കൂടിയുണ്ട്. ആറുവയസുകാരി ഷാമിക കെ.സ്വാമി.
ആദ്യഭാര്യ അനിതയുമായുള്ള ബന്ധം വേർപെടുത്തിയിട്ടില്ല. ആ ബന്ധത്തിലുള്ള മകനാണ് കന്നഡ നടനും ബിസിനസുകാരനുനായ നിഖിൽ ഗൗഡ. രാധികയുടെയും രണ്ടാം വിവാഹമാണ് ഇത്. രത്തൻകുമാറുമായുള്ള രാധികയുടെ ആദ്യവിവാഹവും കോളിളക്കം നിറഞ്ഞതായിരുന്നു. 14കാരിയായ മകളെ നിർബന്ധപൂർവം വിവാഹം കഴിച്ചെന്നാരോപിച്ച് രാധികയുടെ മാതാപിതാക്കൾ പരാതി നൽകി. കേസ് നടക്കുന്നതിനിടെ 2002ൽ ഹൃദയാഘാതത്തെ തുടർന്ന് രത്തൻ കുമാർ മരിക്കുകയായിരുന്നു.
പതിനാലാം വയസ്സിൽ കന്നഡ ചിത്രം നീല മേഖ ശാമയിലൂടെയാണ് രാധിക അരങ്ങേറ്റം കുറിക്കുന്നത്. നായികയായി എത്തിയ ആദ്യ ചിത്രം 2002ൽ പുറത്തിറങ്ങിയ നിനഗാഗി. ആ ചിത്രം അന്നത്തെ സൂപ്പർഹിറ്റായിരുന്നു. എന്നാൽ 2003ൽ നടിയുടേതായി പുറത്തിറങ്ങിയ അഞ്ച് കന്നഡചിത്രങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതോടെ കരിയർ മങ്ങാൻ തുടങ്ങി. തമിഴിലും തെലുങ്കിലും രാധിക അഭിനയിച്ചിട്ടുണ്ട്. 2006ൽ കുമാരസ്വാമിയെ വിവാഹം ചെയ്തു. പിന്നീട് 2008ൽ ഒരു ചിത്രത്തിൽ മാത്രം അഭിനയിച്ചു. അഞ്ചു വർഷം അവർ സിനിമയിൽ അഭിനയിച്ചില്ല. 2013ൽ കന്നഡ റൊമാന്റിക് കോമഡി ചിത്രം സ്വീറ്റി നന്നാ ജോഡിയിലൂടെ രാധിക തിരിച്ചുവരവ് നടത്തി. ചിത്രത്തിന്റെ നിർമ്മാണവും രാധികയായിരുന്നു. ഇപ്പോൾ മൂന്നു കന്നഡചിത്രങ്ങളിലാണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
കർണാടകയിലുടെ മുഖ്യമന്ത്രി കസേരയിലേക്ക് ഇന്ന് കുമാരസ്വാമി വീണ്ടും ചുവടുവെക്കുമ്പോൾ രാധിക സത്യപ്രതിജ്ഞാ വേദിയിൽ എത്തുമോ എന്നകാര്യത്തിൽ ഉറപ്പില്ല. സിനിമയിലും പയറ്റിത്തെളിഞ്ഞതാണ് കുമാരസ്വാമിയുടെ ജീവിതം. രാഷ്ട്രീയമല്ല, സിനിമയായിരുന്നു ആദ്യ ഇഷ്ടം. ഒട്ടൊരുപാട് കന്നട സിനിമകളുടെ നിർമ്മാതാവായി കുമാരസ്വാമി. കന്നട ഇതിഹാസ താരം രാജ്കുമാറിന്റെ ആരാധകനായിരുന്നു കുമാരസ്വാമി. അതാണ് സിനിമയിലേക്ക് ആകർഷിച്ചത്.