ബംഗളൂരു: പെൺവാണിഭം നടത്തിയതിന് കന്നഡ സിനിമാ സംവിധായകൻ അറസ്റ്റിലായി. സിനിമാ നിർമ്മാണത്തിന്റെ മറവിലായിരുന്നു വാണിഭം. പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലെ റെയ്ഡാണ് നിർണ്ണായകമായത്. പ്രക്യാത് പോൺസി എന്ന സംവിധായകനാണ് പൊലീസ് പിടിയിലായത്. പുതിയ ചിത്രത്തിലേക്കുള്ള നടിമാരെ റിക്രൂട്ട് ചെയ്യുന്നുവെന്ന വ്യാജേനയായിരുന്നു പെൺവാണിഭം.

സുഹൃത്തിന്റെ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്തായിരുന്നു വാണിഭം. സിനിമയിൽ അവസരം നൽകാമെന്നു പ്രലോഭിപ്പിച്ച് പെൺകുട്ടികളെ വലയിലാക്കിയ ശേഷം, ആവശ്യക്കാർക്കു കാഴ്ചവയ്ക്കുകയായിരുന്നു. ഫ്‌ലാറ്റിൽ അപരിചിതർ സ്ഥിരമായി വന്നുപോകുന്നതു ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടമയെ വിവരമറിയിച്ചു.

തുടർന്ന് ഫ്‌ളാറ്റ് ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, റെയ്ഡ് നടത്തിയ പൊലീസ് സംവിധായകനെയും പെൺവാണിഭ സംഘത്തിൽപ്പെട്ട സ്ത്രീകളെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.