- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരീക്ഷാ നടത്തിപ്പ് അവതാളത്തിലായി; ധാർമിക പിന്തുണയിൽ കണ്ണൂർ സർവകലാശാല പരീക്ഷാ കൺട്രോളർ രാജി വെയ്ക്കും

കണ്ണൂർ: കണ്ണൂർ സർവകലാശാലയിലെ പരീക്ഷാ നടത്തിപ്പിന്റെ ഗുരുതര പിഴവിന്റെ ധാർമ്മിക ഉത്തരവാദിത്വമേറ്റെടുത്ത് പരീക്ഷാ കൺട്രോളർ രാജിക്കൊരുങ്ങുന്നു.
പരീക്ഷാ നടത്തിപ്പിന്റെ ഗുരുതര പിഴവിന്റെ ഉത്തരവാദിത്വമേറ്റെടുത്താണ് രാജിക്കൊരുങ്ങുന്നത് ഇന്ന് രാജിക്കത്ത് വൈസ് ചാൻസലർക്ക് കൈമാറുമെന്നാണ് സൂചന. സൈക്കോളജി, ബോട്ടണി പരീക്ഷകളുടെ ചോദ്യ പേപ്പർ ആവർത്തിച്ചതിന്റെ ധാർമ്മിക ഉത്തരവാദിത്വം സർവകലാശാല ഏറ്റെടുത്തേ മതിയാവുകയുള്ളുവെന്ന് ചാൻസലറായ ഗവർണർ അറിയിച്ചിരുന്നു.
തുടർച്ചയായി ഇത്തരത്തിൽ മൂന്ന് പരീക്ഷകളാണ് മാറ്റി വെച്ചത് ഇതേ തുടർന്നാണ് പി.ജെ വിൻസെന്റ് രാജി വയ്ക്കുന്നത് രാജിക്കത്ത് ഗവർണർക്ക് അയക്കുമെന്നാണ് സൂചന കഴിഞ്ഞ ദിവസം പരീക്ഷാ നടത്തിപ്പിലെ അപാകത ചൂണ്ടിക്കാട്ടി എം എസ് എഫ് - കെ.എസ്.യു സംഘടനകൾ സർവകലാശാല ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു.
വിദ്യാർത്ഥിസമരം ശക്തമായതിനെ തുടർന്ന് ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്ന് വൈസ് ചാൻസലർ അറിയിച്ചിരുന്നു ഇതിന്റെ ഭാഗമായാണ് പരീക്ഷ കൺട്രോളർക്കെതിരെയുള്ള നടപടിയെന്നാണ് സൂചന.


