- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പികെ ശ്രീമതിയെ മാറ്റി പി ജയരാജനെ മത്സരിപ്പിക്കാൻ സിപിഎമ്മിൽ കനത്ത സമ്മർദ്ദം; വി ശിവദാസിന്റേയും കെ വി സുമേഷിന്റേയും പേരുകളും പരിഗണനയിൽ; കെ സുധാകരൻ പിന്മാറിയാൽ യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ കൂടുതൽ സാധ്യത സതീശൻ പാച്ചേനിക്ക്; അബ്ദുള്ളക്കുട്ടിയുടെ പേരും ഉയർന്നു വരുന്നു; കണ്ണൂർ പിടിക്കാൻ കോൺഗ്രസും സിപിഎമ്മും ഒരേ ഒരുക്കത്തിൽ; സികെ പത്മനാഭനെ ഇറക്കി വോട്ടുയർത്താൻ ബിജെപിയും
കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ഇത്തവണ പോരാട്ടം തീപാറും. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കണ്ണൂർ. പികെ ശ്രീമതിയിലൂടെ ഇടതുപക്ഷം തിരിച്ചു പിടിച്ച സീറ്റ്. ഇത്തവണയും പികെ ശ്രീമതിയും കെ സുധാകരനും നേർക്കു നേർ വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിപിഎമ്മിൽ ശ്രീമതിയെ മാറ്റാൻ ചർച്ചകൾ സജീവമാണ്. കണ്ണൂരിൽ സിപിഎമ്മുകാരുടെ വികാരമായ ജില്ലാ സെക്രട്ടറി പി ജയരാജനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യം. ജയരാജനെ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റുകയെന്ന അജണ്ടയും ഇതിന് പിന്നിലുണ്ട്. ശ്രീമതിയെ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കും. കെ സുധാകരൻ മത്സരിക്കാൻ തയ്യാറായാൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മാറ്റമുണ്ടാകില്ല. എന്നാൽ സുധാകരന് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന സൂചനകളും പുറത്തു വരുന്നു. അതുകൊണ്ട് തന്നെ മറ്റ് പേരുകളും കോൺഗ്രസ് സജീവമായി പരിഗണിക്കുന്നുണ്ട്. എൽഡിഎഫും യുഡിഎഫും നേർക്കുനേർ മത്സരിച്ചിരുന്ന മണ്ഡലത്തിൽ ശബരിമല യുവതീപ്രവേശത്തിലെ നേട്ടം വോട്ടാക്കി മാറ്റാൻ
കണ്ണൂർ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ ഇത്തവണ പോരാട്ടം തീപാറും. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് കണ്ണൂർ. പികെ ശ്രീമതിയിലൂടെ ഇടതുപക്ഷം തിരിച്ചു പിടിച്ച സീറ്റ്. ഇത്തവണയും പികെ ശ്രീമതിയും കെ സുധാകരനും നേർക്കു നേർ വരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ സിപിഎമ്മിൽ ശ്രീമതിയെ മാറ്റാൻ ചർച്ചകൾ സജീവമാണ്. കണ്ണൂരിൽ സിപിഎമ്മുകാരുടെ വികാരമായ ജില്ലാ സെക്രട്ടറി പി ജയരാജനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന് താൽപ്പര്യം. ജയരാജനെ ജില്ലാ സെക്രട്ടറി പദവിയിൽ നിന്ന് മാറ്റുകയെന്ന അജണ്ടയും ഇതിന് പിന്നിലുണ്ട്. ശ്രീമതിയെ വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാക്കും. കെ സുധാകരൻ മത്സരിക്കാൻ തയ്യാറായാൽ കോൺഗ്രസ് സ്ഥാനാർത്ഥിക്ക് മാറ്റമുണ്ടാകില്ല. എന്നാൽ സുധാകരന് മത്സരിക്കാൻ താൽപ്പര്യമില്ലെന്ന സൂചനകളും പുറത്തു വരുന്നു. അതുകൊണ്ട് തന്നെ മറ്റ് പേരുകളും കോൺഗ്രസ് സജീവമായി പരിഗണിക്കുന്നുണ്ട്.
എൽഡിഎഫും യുഡിഎഫും നേർക്കുനേർ മത്സരിച്ചിരുന്ന മണ്ഡലത്തിൽ ശബരിമല യുവതീപ്രവേശത്തിലെ നേട്ടം വോട്ടാക്കി മാറ്റാൻ ബിജെപിയും കളത്തിൽ സജീവമാണ്. സികെ പത്മനാഭനാകും കണ്ണൂർ ബിജെപി സ്ഥാനാർത്ഥിയെന്നാണ് സൂചന. പരമാവധി വോട്ട് നേടുകയാണ് ലക്ഷ്യം. എകെജിയെ വിജയിപ്പിച്ച് തുടങ്ങിയ കണ്ണൂർ മണ്ഡലത്തിൽ ഏറ്റെവും കൂടുതൽ തവണ ജയിച്ചത് കോൺഗ്രസാണ്. കഴിഞ്ഞ തവണ വാശിയേറിയ മൽസരത്തിൽ യുഡിഎഫിലെ കെ.സുധാകരനെ 6566 വോട്ടുകൾക്ക് തോൽപ്പിച്ചാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മണ്ഡലത്തിലെ ആദ്യ വനിതാ എംപിയുമായി പി.കെ.ശ്രീമതി ജയിച്ചു കയറിയത്. ഇത്തരണ പോരാട്ടം കൂടുതൽ കടുക്കും. അതുകൊണ്ട് പി ജയരാജൻ മത്സരിക്കട്ടേയെന്നാണ് സിപിഎമ്മിലെ വലിയൊരു വിഭാഗത്തിന്റെ നിലപാട്. യുവാക്കളെ തേടിയാൽ വി.ശിവദാസനും കെ.വി.സുമേഷും മുൻനിരയിലാണ്.
നഷ്ടപ്പെടുത്തിയ സിറ്റിങ് സീറ്റ് തിരികെ പിടിക്കാൻ കെ.സുധാകരൻ എത്തുമെന്ന് തന്നെയാണ് കോൺഗ്രസുകാരുടെ പ്രതീക്ഷ. ഇതിനൊപ്പം സാമുദായിക പരിഗണനകൾ കണക്കിലെടുത്ത് എ.പി.അബ്ദുല്ലക്കുട്ടിയെ പരീക്ഷിക്കാനും സാധ്യത ഏറെയാണ്. മുല്ലപ്പള്ളി രാമചന്ദ്രൻ കുത്തകയാക്കിയ കണ്ണൂരിലെ സിപിഎമ്മിലേക്ക് എത്തിച്ചത് അബ്ദുല്ലക്കുട്ടിയായിരുന്നു. പിന്നീട് സിപിഎമ്മുമായി തെറ്റി കോൺഗ്രസിലെത്തി. എംഎൽഎയുമായി. എന്നാൽ കഴിഞ്ഞ തവണ തോൽവിയായിരുന്നു അബ്ദുല്ലക്കുട്ടിക്ക് സംഭവിച്ചത്. ഈ സാഹചര്യത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ പേര് ചർച്ചയാകുന്നത്. ഇതിനൊപ്പം ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയും ഉണ്ട്. തളിപ്പറമ്പിലെ സ്വന്തം വീട് ഡിസിസി ഓഫിസിനായി വിറ്റ് കണ്ണൂരിൽ സ്ഥിരം താമസത്തിനെത്തുന്ന പ്രസിഡന്റ് സതീശൻ പാച്ചേനിക്ക് ജയ സാധ്യത കൂടുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
സംസ്ഥാന സർക്കാരിന്റെ ഭരണനേട്ടങ്ങളും കേന്ദ്രസർക്കാരിന്റെ നയങ്ങളും തിരഞ്ഞെടുപ്പ് കേസിൽ കെ.എം.ഷാജിക്കെതിരെയുള്ള കോടതി വിധിയും പ്രചാരണ വിഷയമാക്കിയായിരിക്കും സിപിഎമ്മിന്റെ വോട്ടുപിടുത്തം. ഷുഹൈബ് കൊലപാതകം യുഡിഎഫ് വീണ്ടും ചർച്ചയ്‌ക്കെടുക്കുമ്പോൾ കണ്ണൂർ വിമാനത്താവള നേട്ടം സ്വന്തമാക്കാൻ ഇരുമുന്നണികളും ശ്രമിക്കും. പതിവു കൊലപാതക രാഷ്ട്രീയത്തിന് പുറമെ ശബരിമല വിഷയത്തിൽ ഊന്നിയായിരിക്കും ബിജെപിയുടെ പ്രചാരണം. വോട്ട് ശതമാനം വർധിച്ചാലും കണ്ണൂരിൽ അക്കൗണ്ട് തുറക്കാൻ ബിജെപിക്ക് സാധിക്കില്ല. എങ്കിലും സികെ പത്മനാഭനിലൂടെ പരമാവധി വോട്ട് നേടാനാണ് ബിജെപിയുടെ തീരുമാനം.