- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പയ്യന്നുരും തളിപ്പറമ്പും കല്യാശേരിയിലും തലശേരിയിലും ധർമ്മടത്തും മട്ടന്നൂരും മാത്രം വിജയം ഉറപ്പ്; കണ്ണൂരിൽ കടന്നപ്പള്ളിക്ക് മേൽ പാച്ചേനിക്ക് മുൻതൂക്കം; അഴിക്കോടും ഇരിക്കൂറും പേരാവൂരും കൂത്തുപറമ്പും ഇഞ്ചോടിഞ്ച് പോരാട്ടം; കൂടുതൽ ഭൂരിപക്ഷം ധർമ്മടത്തെ ക്യാപ്ടന് തന്നെ; കണ്ണൂരിൽ സിപിഎമ്മിനും സംശയം ഏറെ
കണ്ണുർ: പിണറായി സർക്കാരിന് തുടർ ഭരണം ഉറപ്പാക്കിയ ചാനൽ എക്‌സിറ്റ് പോൾ സർവ്വേകൾപുറത്തു വന്നതേടെ പാർട്ടി ഗ്രാമങ്ങളിൽ ആഹ്‌ളാദ വെടി മുഴക്കം തുടങ്ങിയെങ്കിലും കണക്കുകൂട്ടൽ പിഴച്ചുവോയെന്ന ആശങ്കയിൽ സിപിഎം നേതൃത്വം.
കണ്ണൂർ ജില്ലയിലെ കീഴ്ഘടകങ്ങളിൽ നിന്നും ശേഖരിച്ച വോട്ടിങ് കണക്കുകളിൽ ഗുരുതരമായ പിശകുകളുണ്ടെന്ന് പാർട്ടി ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. പല മണ്ഡലങ്ങളിലെയും കണക്കുകൾ തിരിച്ചയക്കുകയുണ്ടായി. ഇവിടങ്ങളിൽ നിന്നും വീണ്ടും ശേഖരിച്ച കണക്കുകൾ ഉൾപ്പെടുത്തിയാണ് സംസ്ഥാന നേതൃത്വത്തിന് ജില്ലാതല കണക്കുകൾ നൽകിയത്.
കണ്ണുരിൽ ആറിടങ്ങളിൽ ഉറപ്പായും ജയിക്കുമെന്ന കണക്കാണ് ജില്ലാ നേതൃത്വം സംസ്ഥാന കമ്മിറ്റിക്ക് അയച്ചിട്ടുള്ളത്. ബാക്കി അഞ്ചിടങ്ങളിൽ കടുത്ത മത്സരമാണെന്നും പത്തിടങ്ങളിൽ വരെ ജയിക്കാൻ സാധ്യതയുണ്ടെന്ന നിഗമനത്തോടു കൂടിയാണ് റിപ്പോർട്ട് അവസാനിക്കുന്നത്. പയ്യന്നുർ ,തളിപ്പറമ്പ് ,കല്യാശേരി, തലശേരി, ധർമ്മടം, മട്ടന്നൂർ എന്നിവടങ്ങളിലാണ് വിജയമുറപ്പിച്ച മണ്ഡലങ്ങൾ ഇതിനു പുറമേ കുത്തുപറമ്പ് ,കണ്ണുർ ,ഇരിക്കൂർ, പേരാവുർ എന്നിവടങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നും വിജയിക്കാൻ സാധ്യതയുണ്ടെന്നുമാണ് ജില്ലാ നേതൃത്വം നൽകിയ റിപ്പോർട്ടിലുള്ളത്.
എന്നാൽ കണ്ണൂർ മണ്ഡലത്തിൽ സിപിഎം ഇക്കുറി വിജയപ്രതീക്ഷ വെച്ചു പുലർത്തുന്നില്ല. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എതിർ സ്ഥാനാർത്ഥി സതീശൻ പാച്ചേനിയെക്കാൾ ഏറെ പുറകിലാണെന്നാണ് സിപിഎം ജില്ലാ നേതൃത്വം നടത്തിയ വിലയിരുത്തലിൽ പറയുന്നത്. എന്നാൽ കണ്ണൂർ ജില്ലയിൽ സിപിഎം ഏറ്റവും കൂടുതൽ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമ്മടത്തും ഷംസീർ രണ്ടാമതും കളത്തിലിറങ്ങിയ തലശേരിയിലുമാണ്. ധർമ്മടത്തെ് 54 ശതമാനം വോട്ടുകൾ നേടി പിണറായി വൻ ഭൂരിപക്ഷം നേടുമെന്നാണ് സിപിഎം കണക്ക്.
ഇതിനു തൊട്ടുപിന്നാലെ തലശേരി മണ്ഡലത്തിൽ രണ്ടാമത് മത്സരത്തിനിറങ്ങിയ ഷംസീറിന് അൻപതു ശതമാനം വോട്ടു ലഭിക്കുമെന്നും പാർട്ടി കണക്കിലുണ്ട്. ഇവിടെ ബിജെപി നഗരസഭയിൽ വിജയിച്ച ഒൻപതു വാർഡുകളിൽ ഷംസീറിന് വലിയ തോതിൽ വോട്ടു ലഭിച്ചെന്നാണ് തലശേരി ഏരിയാ കമ്മിറ്റി മുകളിലോട്ട് നൽകിയ റിപ്പോർട്ട്.
മന്ത്രി കെ.കെ ശൈലജ മത്സരിച്ച മട്ടന്നൂർ, കേന്ദ്ര കമ്മിറ്റിയംഗം എം.വി ഗോവിന്ദൻ മത്സരിച്ച തളിപ്പറമ്പ് ,എം വി ജിൻ മത്സരിച്ച കല്യാശേരി എന്നിവടങ്ങളിൽ വൻ ഭൂരിപക്ഷം ലഭിക്കുമെന്ന് പ്രതീക്ഷിക്കുമ്പോൾ കെ.വി സുമേഷ് മത്സരിച്ച അഴീക്കോടും സക്കീർ ഹുസൈൻ മത്സരിച്ച പേരാവൂരും കെ .പി മോഹനൻ മത്സരിച്ച കുത്തുപറമ്പിലും ഫോട്ടോ ഫിനിഷിലുടെ വിജയം നേടുമെന്നാണ് പാർട്ടി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നത്.
വിവിധ ചാനലുകൾ തയ്യാറാക്കിയ എക്‌സിറ്റ് പോൾ റിപ്പോർട്ടുകളും ഇതിനു സമാനമാണെങ്കിലും സിപിഎം തയ്യാറാക്കിയ റിപ്പോർട്ടിൽ വോട്ടിങ് ഷെയറിൽ കഴിഞ്ഞ തവണത്തെക്കാൾ നേരിയ കുറവും രേഖപ്പെടുത്തുന്നുണ്ട്.