കണ്ണൂർ: കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ നിന്നും കൊ വിഡ് ഭീതിയിൽ ആദിവാസികൾ കർണാടക വനത്തിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ട്. ഇവരെ തിരിച്ചു കൊണ്ടുവരുന്നതിനായി വനം വകുപ്പും പൊലിസും ശ്രമങ്ങൾ നടത്തിവരികയാണ്. ആദിവാസി കോളനികളിൽ കൊ വിഡ് പടർന്നു പിടിക്കുകയും മലയോര മേഖലയിൽ മരണങ്ങൾ കൂടി വരികയും വരുന്ന സാഹചര്യത്തിലാണിത്.

ആറളം മേഖലയിലെ ആദിവാസി കോളനികളിൽ കൊ വിഡ് വ്യാപനം അതിരൂക്ഷമാണെന്ന് ആരോഗ്യ വകുപ്പ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഴയും കോവിഡ്‌നിയന്ത്രണങ്ങളും കാരണം ജില്ലയിലെ കർണാടക വനാതിർത്തിയിലെ ആദിവാസി ഊരുകൾ കൊടും പട്ടിണി നേരിടുകയാണെന്നാണ് വിവരം. ഈ സാഹചര്യത്തിലാണ് കൊ വിഡ് മരണഭയവും ഇവരിൽ പിടിമുറുക്കിയത്.

ആദിവാസികൾ കൂട്ടത്തോടെ വനത്തിലേക്ക് പലായനം ചെയ്തു സംഭവത്തിൽ സർക്കാർ നടപടി തുടങ്ങിയിട്ടുണ്ട്.കുടുംബങ്ങളിൽ ചിലർക്ക് മൊബൈൽ ഫോണുണ്ടെങ്കിലും സ്വിച്ച് ഓഫാണ്. കൊട്ടിയൂർ മേലേ പാൽചുരം ആദിവാസി കോളനിയിലെ 25ലധികം കുടുംബങ്ങളാണ് കൊവിഡിനെ പേടിച്ച് വനത്തിലേക്ക് പലായനം ചെയ്തത്. പിന്നീട് കൊട്ടിയൂർ പഞ്ചായത്തും വനംവകുപ്പും ഇടപെട്ട് ഇവരെ കോളനിയിലേക്ക് തിരിച്ചെത്തിച്ചു.

ഇത്തരത്തിലുള്ള നിരവധി കുടുംബങ്ങൾ വനത്തിലേക്ക് കടന്നിട്ടുണ്ടാവാമെന്ന നിഗമനത്തിലാണ് വനം വകുപ്പ് അധികൃതർ. കാട്ടാനയുൾപ്പെടെയുള്ള. വന്യ ജീവി ശല്യം ഏറെയുള്ള സ്ഥലങ്ങളാണ് കണ്ണുരിന്റെ വനാതിർത്തികൾ ആറളം മേഖലയിലെ ആദിവാസി കോളനികളിൽ കൊ വിഡ് പ്രതിരോധം ശക്തമാക്കണമെന്ന് പേരാവുർ എംഎ‍ൽഎ അഡ്വ.സണ്ണി ജോസഫ് ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.