- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെക്കി ബസാർ-കാൽ ടെക്സ് മേൽപ്പാലം സർവ്വേ സമരക്കാർ തടഞ്ഞു; കണ്ണൂരിൽ പ്രതിഷേധക്കാരും പൊലിസുമായി സംഘർഷവും ഉന്തും തള്ളും
കണ്ണൂർ: കണ്ണൂർ നഗരത്തിലെ തെക്കി ബസാർ -കാൽടെക്‌സ് മേൽപ്പാലം സർവ്വേ സമരസമിതി പ്രവർത്തകർ വീണ്ടും തടഞ്ഞു. തിങ്കളാഴ്‌ച്ച രാവിലെയാണ് പൊലീസ് സഹായത്തോടെ സർവേ നടത്തി കല്ലിട്ടത്. വിവരം അറിഞ്ഞ് വ്യാപാരികളും മേൽപ്പാലം ആക്ഷൻ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തെത്തി തടയാൻ ശ്രമിക്കുകയായിരുന്നു.
സർവ്വേ നടപടികൾ തടസ്സപ്പെടുത്താനുള്ള ശ്രമം ടൗൺ പൊലീസിന്റെ നേതൃത്വത്തിൽ തടഞ്ഞു . വ്യാപാരികളുടെ നിർദേശങ്ങളും ആശങ്കകളു പരിഹരിക്കാതെ നടത്തുന്ന സർവ്വേ അംഗീകരിക്കില്ലെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹി രാജീവൻ എളയാവൂർ പൊലീസിനോട് പറഞ്ഞു. സർവ്വേ നടപടി നിർത്തിവയ്ക്കണമെന്നാവശ്യപ്പെട് സർവേ ജീവനക്കാരെ തടഞ്ഞ രാജീവൻ എളയാവൂരിനെ പിടിച്ച് വലിച്ച് കൊണ്ടുപോവാനുള്ള പൊലീസ് ശ്രമം ഉന്തും തള്ളിനുമിടയാക്കി.
അശാസ്ത്രീയമായ മേൽപ്പാലം നിർമ്മാണത്തിനെതിരെ ആക്ഷൻ കമ്മിറ്റി കോടതിയെ സമീപിച്ചിട്ടുണ്ട്. കോടതി വിധി വരുന്നത് വരെ സർവേ നടപടി നിർത്തിവയ്ക്കണം. മേൽപ്പാലത്തിന് ആക്ഷൻ കമ്മിറ്റി എതിരല്ല എന്നാൽ തെക്കി ബസാർ - കാൽടെക്‌സ് മേൽപ്പാലം ഗതാഗതക്കുരുക്ക് ഒഴിവാക്കില്ല.പകരം പുതിയ തെരു മുതൽ മേലെചൊവ്വ വരെയാണ് മേൽപ്പാലം വരേണ്ടതെന്ന് ആക്ഷൻ കമ്മിറ്റി കൺവീനർ രാജീവൻ എളയാവൂർ പറഞ്ഞു.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്