- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂറോ ഓപ്പറേഷൻ തിയേറ്ററിൽ വച്ച് അപമാനവും കടന്നു പിടിത്തവും; കണ്ണൂർ മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമം; ജീവനക്കാരനെതിരെ കേസെടുത്തു

കണ്ണൂർ: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ഓപ്പറേഷൻ തീയേറ്ററിൽ വിദ്യാർത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കാൻ ശ്രമിക്കുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ പരിയാരം മെഡിക്കൽ കോളേജിലെ ഒരാൾക്കെതിരെ കേസെടുത്തു. മെഡിക്കൽ കോളേജ് ജീവനക്കാരനായ കൂവോട്ടെ രതീശനെതിരെയാ (42) ണ് കേസെടുത്തത്.
ഡിസംബർ ഒൻപതിന് മെഡിക്കൽ കോളേജിലെ ന്യൂറോ ഓപ്പറേഷൻ തീയേറ്ററിലാണ് സംഭവം നടന്നത്. ഇതിന് മുൻപ് കഴിഞ്ഞ 2021 മാർച്ച് മാസം രണ്ടു ദിവസങ്ങളിലായി ഓപ്പറേഷൻ തീയേറ്ററിൽ വെച്ചും ആശുപത്രിയിൽ നിന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ ഇയാൾ ലൈംഗിക ചുവയോടെയും ലൈംഗികമായ ഉദ്യേശത്തോടെയും വിദ്യാർത്ഥിനിയുടെ ശരീരത്തിൽ കടന്നുപിടിക്കുകയും മർദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്.
വിദ്യാർത്ഥിനിയുടെ പരാതി പ്രകാരം ഐ.പി.സി 354 വകുപ്പു പ്രകാരം ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് ജീവനക്കാരനെ തിരെ കേസെടുത്തത്. വിദ്യാർത്ഥിനി ഇതു സംബന്ധിച്ച് വകുപ്പു തലവൻ ഡോ. ചാൾസിന് നൽകിയ പരാതി അദ്ദേഹം പ്രിൻസിപ്പാളിനും പൊലിസിനും കൈമാറുകയായിരുന്നു. വിദ്യാർത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലിസ് കേസെടുത്തത്.
കഴിഞ്ഞയാഴ്‌ച്ച മെഡിക്കൽ കോളേജ് ബ്‌ളഡ് ബാങ്കിൽ നിന്നും മറ്റൊരു വിദ്യാർത്ഥിനിക്ക് നേരെ വേറൊരു ജീവനക്കാരന്റെ ലൈംഗികാതിക്രമ ശ്രമമുണ്ടായിരുന്നു. ഈക്കാര്യത്തിലും വകുപ്പ് തല അന്വേഷണം നടന്നു വരികയാണ്. മലപ്പുറം സ്വദേശിയായ ഈ ജീവനക്കാരനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.


