- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുടുംബ തർക്കത്തിൽ മധ്യസ്ഥനായി; പ്രതികാരത്തിന് തട്ടിക്കൊണ്ടു പോയി പകരം വീട്ടൽ; റിസോർട്ട് ഉടമയ്ക്കുണ്ടായത് അതിക്രൂര മർദ്ദനം; മയക്കുമരുന്ന് മാഫിയയയും ശക്തം; കണ്ണൂരിൽ ക്വട്ടേഷൻ ഗുണ്ടകൾ സജീവമാകുന്നു; പൊലീസിനെ മാഫിയകൾ വെല്ലുവളിച്ച് മുന്നേറുമ്പോൾ
കണ്ണൂർ: കണ്ണൂർ ജില്ലയിൽ ഒരിടവേളക്കുശേഷം ക്വട്ടേഷൻ സംഘങ്ങളുടെ പ്രവർത്തനം വ്യാപകമാവുകയാണ്. ഇന്നലെ റിസോർട്ട് ഉടമയായ വ്യക്തിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചവശനാക്കി. തോട്ടടയിലെ കെ കെ ഹെറിറ്റേജ് ഉടമയും ചാലാട് പഞ്ചാബി റോഡ് സമീപം താമസിക്കുന്ന കെ പി ശ്രീരഞ്ജിനെ(55) ആണ് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്.
വ്യാഴാഴ്ച രാവിലെ 11 30 ഓടെയാണ് സംഘം ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. അവിടെ നിന്നും വാഹനത്തിൽ ബലംപ്രയോഗിച്ച് കയറ്റിക്കൊണ്ടുപോയി. തുടർന്ന് ആറാം കോട്ടത്തെ മരം മില്ലിനു സമീപത്തുവച്ച് മർദ്ദിച്ചവശനാക്കി റോഡിൽ ഉപേക്ഷിച്ചു. ചോരയൊലിപ്പിച്ച മുഖവുമായി ഇയാൾ തന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമ്പോൾ തന്നെ ശ്രീ രഞ്ജൻ അവശനായിരുന്നു.
തലയ്ക്കും കണ്ണിനും കൈ കാലിനും പരിക്കേറ്റ ഇയാളെ എകെജി ആശുപത്രിയിലേക്ക് മാറ്റി. മുറിക്കുള്ളിൽ കെട്ടിയിട്ടായിരുന്നു മർദ്ദനം. കത്തി കാണിച്ച് ഭീഷണിപ്പെത്തുകയും ചെയ്തു എന്ന് ഇയാൾ പൊലീസിന്റെ അടുത്തുപറഞ്ഞു. കുടുംബത്തിൽ തുടർച്ചയായി തർക്കങ്ങൾ ഉണ്ടായിരുന്നു. ഈ കുടുംബ വഴക്കിൽ ഇദ്ദേഹം മധ്യസ്ഥത വഹിച്ചിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചത് എന്ന് പൊലീസ് സംശയിക്കുന്നു.
വെള്ള കാറിലെത്തിയ സംഘമാണ് ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. സംഭവവുമായി ബന്ധപ്പെട്ട് ആറാംകോട്ടത്തെ രഞ്ജിത്ത് കുമാറിനെയും മേലെ ചൊവ്വയിലെ റിനോയിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘത്തിൽ ഇനിയും ആളുകൾ ഉണ്ട് എന്നും സംഘത്തിന് പിന്നിൽ മറ്റു ആളുകൾ പ്രവർത്തിച്ചിട്ടുണ്ട് എന്നും പൊലീസ് നിഗമനം ഉള്ളതിനാൽ അന്വേഷണം തുടരും. ശ്രീ രഞ്ജനെ മർദ്ദിച്ചത് പോലെ സമാനമായ മറ്റൊരു സംഭവം കൂടി ഇന്നലെ കണ്ണൂരിലെ റിപ്പോർട്ട് ചെയ്തു. ഇതിനു പിന്നിൽ മയക്കുമരുന്ന് സംഘമാണ് എന്ന നിഗമനത്തിലാണ് പൊലീസ്.
കണ്ണൂർ ജില്ലയിലെ കൊറ്റാളിയിലാണ് സംഭവം. മയക്കുമരുന്ന് സംഘത്തിനെതിരെ സംസാരിച്ചു എന്ന പേരിലാണ് നിയമ വിദ്യാർത്ഥിക്ക് ക്രൂരമായ മർദ്ദനം നേരിടേണ്ടി വന്നിട്ടുള്ളത്. ക്രൂരമായ മർദ്ദനത്തിന് ഒടുവിൽ കെട്ടിയിട്ട് കിണറ്റിൽ ഇടാനും ശ്രമം നടന്നു. രണ്ടാംവർഷ എൽഎൽബി വിദ്യാർത്ഥിയായ കൊറ്റാളിലെ എകെ അക്ഷയ് ആണ് ക്രൂരമായ ആക്രമണം നേരിടേണ്ടി വന്നിട്ടുള്ളത്. തലയ്ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. അക്ഷയ്ക്ക് നേരത്തെ പരിചയമുള്ള ആളുകൾ തന്നെയാണ് അക്ഷയെ വീട്ടിൽനിന്ന് ഇറക്കി കൊണ്ടുപോയി മർദ്ദിച്ച ഉള്ളത്. ഈ സംഘത്തിലെ ആളുകൾ മയക്കുമരുന്നും കൊട്ടേഷനുമായി പ്രവർത്തിക്കുന്ന ആളുകളാണ്.
എൽഎൽബി വിദ്യാർത്ഥി ആയതിനാൽ രണ്ടാംവർഷ പ്രൊജക്റ്റിന്റെ ഭാഗമായി എക്‌സൈസ് ഓഫീസിൽ അക്ഷയ് ചെന്നിരുന്നു. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് സംഘത്തെ ഒറ്റുകൊടുത്തു എന്നാരോപിച്ചാണ് ആക്രമണം നടന്നത്. സമീപത്തെ കിണറ്റിലെ കയറുപയോഗിച്ച് വലിച്ചുമുറുക്കി കിണറ്റിൽ ഇടാനായിരുന്നു ആയിരുന്നു അവരുടെ പദ്ധതി. തക്കസമയത്ത് അക്ഷയ ബഹളം വെച്ചതിനാൽ സമീപത്തുള്ള വീട്ടുകാർ പുറത്തേക്ക് വന്നു.
കൊറ്റാളിലെ ശ്രീ മുത്തപ്പൻ ഹോട്ടൽ നടത്തുന്ന സുരേന്ദ്രൻ എന്ന വ്യക്തിയുടെ മകനായ സുകേഷ് ആണ് ഇതിന് പിന്നിൽ എന്ന് വീട്ടുകാർ പറയുന്നു. ഒരുതവണ എക്‌സൈസ് ഓഫീസിൽ നിന്ന് അക്ഷയ് ഇറങ്ങിവരുന്നത് ലഹരിമരുന്ന് മാഫിയയിലെ ചിലർ കണ്ടിരുന്നു. പഠനത്തിന്റെ ഭാഗമായി കൂട്ടുകെട്ടുകൾ മുഴുവൻ ഉപേക്ഷിച്ച് സമയത്താണ് ഇത്തരത്തിൽ അവർ കണ്ടത്. ഇത് സംഘത്തിന്റെ പേര് പറയാൻ ആയി ചെന്നത് ആണ് എന്ന് തെറ്റിദ്ധരിച്ചതാണ് ആക്രമണത്തിലേക്ക് നയിച്ചത് എന്ന് വീട്ടുകാർ പറയുന്നു.
സംഭവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം പൊലീസ് നടത്തണമെന്നും മയക്കുമരുന്ന് മാഫിയക്കും ക്വട്ടേഷൻ സംഘത്തിനും കൂച്ചുവിലങ്ങ് ഇടണമെന്നും നാട്ടുകാർ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ