- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയിട്ട് വർഷം മൂന്നാകുന്നു; കേന്ദ്രവും കേരളവും ഒക്കെ മാറിമാറി പറയുന്നു ഉടൻ ഉദ്ഘാടനം എന്ന്; എന്നിട്ടും എന്തുകൊണ്ടാണ് കണ്ണൂർ എയർപോർട്ട് ഇത്രനാൾ വൈകുന്നത്? 2018ൽ എങ്കിലും മലബാറിന്റെ മണ്ണിൽ നിന്നും വിമാനം പറന്നുയരുമോ?
കണ്ണൂർ: ഉത്തര മലബാറുകാരുടെ ചിരകാല സ്വപ്‌നമാണ് കണ്ണൂർ വിമാനത്താവളം എന്നത്. മൂന്ന് വർഷം മുമ്പ് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതാണ്. എന്നാൽ, ഇതിന് ശേഷം വർഷം മൂന്നായിട്ടും വിമാനത്താവളം പൂർണ്ണമായും സജ്ജീകരിക്കാൻ സാധിച്ചില്ല. എന്തുകൊണ്ടാണ് കണ്ണൂർ വിമാനത്താവളം പൂർണമായും ഇനിയും സജ്ജമാകാത്തത്? ഇതേക്കുറിച്ചുള്ള പരിശോധന നടത്തുമ്പോൾ പല കാരണങ്ങളാണ് ഇതിൽ വ്യക്തമാകുക. 2016 സെപ്റ്റംബറിൽ വാണിജ്യ സർവീസ് (യാത്രാവിമാന സർവീസ്) തുടങ്ങുമെന്നാണ് ആ വർഷം ഫെബ്രുവരിയിൽ റൺവേ ഉദ്ഘാടനം ചെയ്യവേ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. പിന്നെയും ഉടൻ വിമാനം പറന്നുയരുമെന്ന് പറഞ്ഞു കേട്ടും. കേന്ദ്രവും സമ്മതം മൂളിയെന്ന നിലയിലേക്കും കാര്യങ്ങൾ മാറി. ഈ ഒക്ടോബറിൽ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രതീക്ഷിച്ചവരും ഏറെ. എന്നിട്ടും വാണിജ്യ സർവീസ് ഈ വർഷംതന്നെ തുടങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലാണ് ഇനി പ്രതീക്ഷ. എന്തായാലും കണ്ണൂരിൽ നിന്നു
കണ്ണൂർ: ഉത്തര മലബാറുകാരുടെ ചിരകാല സ്വപ്‌നമാണ് കണ്ണൂർ വിമാനത്താവളം എന്നത്. മൂന്ന് വർഷം മുമ്പ് തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാൻ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചതാണ്. എന്നാൽ, ഇതിന് ശേഷം വർഷം മൂന്നായിട്ടും വിമാനത്താവളം പൂർണ്ണമായും സജ്ജീകരിക്കാൻ സാധിച്ചില്ല. എന്തുകൊണ്ടാണ് കണ്ണൂർ വിമാനത്താവളം പൂർണമായും ഇനിയും സജ്ജമാകാത്തത്? ഇതേക്കുറിച്ചുള്ള പരിശോധന നടത്തുമ്പോൾ പല കാരണങ്ങളാണ് ഇതിൽ വ്യക്തമാകുക.
2016 സെപ്റ്റംബറിൽ വാണിജ്യ സർവീസ് (യാത്രാവിമാന സർവീസ്) തുടങ്ങുമെന്നാണ് ആ വർഷം ഫെബ്രുവരിയിൽ റൺവേ ഉദ്ഘാടനം ചെയ്യവേ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചത്. പിന്നെയും ഉടൻ വിമാനം പറന്നുയരുമെന്ന് പറഞ്ഞു കേട്ടും. കേന്ദ്രവും സമ്മതം മൂളിയെന്ന നിലയിലേക്കും കാര്യങ്ങൾ മാറി. ഈ ഒക്ടോബറിൽ വിമാനത്താവളത്തിന്റെ ഉദ്ഘാടനം പ്രതീക്ഷിച്ചവരും ഏറെ. എന്നിട്ടും വാണിജ്യ സർവീസ് ഈ വർഷംതന്നെ തുടങ്ങുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളിലാണ് ഇനി പ്രതീക്ഷ. എന്തായാലും കണ്ണൂരിൽ നിന്നു പറക്കാൻ ഇനിയും കാത്തിരിക്കണം, ചുരുങ്ങിയത് രണ്ടുമാസമെങ്കിലും സമയം ഇതിനായി വേണ്ടിവരുമെന്നാണ് അറിയുന്നത്.
നവംബർ ഒന്നിനു കേരളപ്പിറവി ദിനത്തിൽ രാഷ്ട്രത്തിനു സമർപ്പിക്കുമെന്നു കരുതിയായിരുന്നു കാത്തിരിപ്പ്. സെപ്റ്റംബർ പകുതിയോടെ കണ്ണൂർ വിമാനത്താവളത്തിനു ലൈസൻസ് നൽകുമെന്ന വ്യോമയാനമന്ത്രിയുടെ പ്രഖ്യാപനം കൂടി വന്നതോടെ പ്രതീക്ഷ ഇരട്ടിച്ചു. എന്നാൽ ഒക്ടോബർ പിറക്കുമ്പോഴും വിമാനത്താവളത്തിനു ലൈസൻസ് ലഭിച്ചിട്ടില്ല, പരീക്ഷണപ്പറക്കലുകൾ പൂർത്തിയായിട്ടില്ല. നവംബർ ഒന്നിലേക്ക് ഇനി ഒരു മാസം മാത്രം. നടപടിക്രമങ്ങൾ പൂർത്തിയാവാൻ അത്രയും ദിവസങ്ങൾ പോര.'ഈ വർഷം തന്നെ വിമാനത്താവളത്തിൽ നിന്നു വാണിജ്യ സർവീസ് തുടങ്ങും.' എന്ന മുഖ്യമന്ത്രിയുടെ വാചകങ്ങളിലാണ് ഇനി പ്രതീക്ഷ. ഈ വർഷമെന്നാൽ ഡിസംബർ 31വരെയുണ്ടല്ലോ.. അതെ, കാര്യങ്ങൾ അങ്ങനെയാണു നീങ്ങുന്നത്.
വിമാനത്താവളത്തിലെ നിർമ്മാണജോലികളെല്ലാം പൂർത്തിയായിട്ടുണ്ട്. ഇനി ചില പണികൾ മാത്രമാണ് അവശേഷിക്കുന്നത്. അതിന് അനുമതി ലഭിക്കുന്നതുമായി ബന്ധമില്ലെന്നും കിയാൽ അധികൃതർ ആവർത്തിക്കുന്നു. എന്നാൽ എയർപോർട്ട് അഥോറിറ്റിയും വ്യോമയാന ഡയറക്ടറേറ്റുമായി (ഡിജിസിഎ) ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ വൈകുന്നതാണ് ലൈസൻസ് ലഭിക്കാൻ തടസ്സമാവുന്നത്.വിമാനത്താവളത്തിൽ രണ്ടു പരീക്ഷണപ്പറക്കലുകൾ നടന്നെങ്കിലും രണ്ടും പകൽസമയത്തെ സുരക്ഷിത ലാൻഡിങ്ങുമായി (ഡിവിഒആർ) ബന്ധപ്പെട്ടായിരുന്നു.
പകൽ സമയത്ത്, തെളിഞ്ഞ ആകാശത്തുനിന്നു വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യാൻ ഡിവിഒആർ മതി. എന്നാൽ രാത്രിയും പകലും ഏതു കാലാവസ്ഥയിലും വിമാനങ്ങൾ ഇറങ്ങുകയും പറന്നുയരുകയും വേണ്ട വിമാനത്താവളമാണ് കണ്ണൂരിലേത്. അതുകൊണ്ടു തന്നെ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ (ഐഎൽഎസ്) സഹായം ആവശ്യമാണ്.എയർപോർട്ട് അഥോറിറ്റി അവരുടെ ബീച്ച്ക്രാഫ്റ്റ് വിമാനം പറത്തി ഐഎൽഎസിന്റെ കൃത്യത ഉറപ്പാക്കുകയും ചെയ്തതാണ്. എന്നാൽ ഇതനുസരിച്ചുള്ള പരീക്ഷണപ്പറക്കൽ നടക്കാനുണ്ട്.
ഇതു പൂർത്തിയാക്കി റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിക്കു നൽകിയാലേ വാണിജ്യ ലൈസൻസ് ലഭ്യമാവൂ. ഈ ആഴ്ച പരീക്ഷണപ്പറക്കൽ നടത്തിയാലേ ഡിസംബർ ആറിനെങ്കിലും പ്രാബല്യത്തിൽ വരുന്നവിധത്തിൽ വിമാനത്താവളം സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ (എഐപി) നടത്താൻ കഴിയൂ. രാജ്യാന്തര വ്യോമയാന സംഘടന (ഐസിഎഒ) നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് എയർപോർട്ട് അഥോറിറ്റിയാണ് (എഎഐ) വിമാനത്താവളം സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ ഇന്ത്യയിൽ പ്രസിദ്ധീകരിക്കുന്നത്.
എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ റഗുലേഷൻ ആൻഡ് കൺട്രോൾ (എയ്‌റാക്) എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയതികൾ ഐസിഎഒ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഈ വർഷം ഇനി ഒക്ടോബർ 11, നവംബർ 8, ഡിസംബർ 6 എന്നിങ്ങനെ തീയതികളിലേ വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ കഴിയൂ. എഐപി അടിസ്ഥാനമാക്കിയാണ് ലോകത്ത് സുഗമവും സുരക്ഷിതവുമായ വ്യോമഗതാഗതം സാധ്യമാവുന്നത്.
ലോകമെമ്പാടുമുള്ള പൈലറ്റുമാർ ആശ്രയിക്കുന്നതും ഈ വിവരങ്ങളാണ്.പ്രാബല്യത്തിലാവുന്നതിന്റെ 56 ദിവസം മുൻപ് എഐഎസ് ഡേറ്റ പ്രസിദ്ധീകരിക്കണമെന്നാണു വ്യവസ്ഥ. അതായത് ഒക്ടോബർ 11ന് എങ്കിലും പ്രസിദ്ധീകരിച്ചാലേ ഡിസംബർ ആറു മുതൽ എഐപിക്ക് സാധുത ലഭിക്കുകയുള്ളൂ.
കണ്ണൂർ വിമാനത്താവളത്തിൽ നിന്നു രാജ്യാന്തര സർവീസ് തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച് ആദ്യമെത്തിയ കമ്പനികളിലൊന്നാണ് എയർഇന്ത്യ എക്സ്‌പ്രസ്. വ്യോമയാനമന്ത്രിയുടെ ഉറപ്പിനു പിന്നാലെ വിന്റർ ഷെഡ്യൂളിൽപെടുത്തി സർവീസ് തുടങ്ങുമെന്ന് എയർഇന്ത്യ എക്സ്‌പ്രസ് പ്രഖ്യാപിക്കുകയും ചെയ്തു. ഷെഡ്യൂൾ തയാറാക്കി, ബുക്കിങ് തുടങ്ങി എന്നിങ്ങനെ ചില സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാനും തുടങ്ങിയതോടെ എയർഇന്ത്യ എക്സ്‌പ്രസിന്റെ ഓഫിസുകളിലേക്ക് അന്വേഷണങ്ങളുടെ പ്രവാഹമായിരുന്നു.
ഇന്ന് രാവിലെ എയർ ഇന്ത്യാ എക്സ്‌പ്രസ്സിന്റെ 189 യാത്രക്കാരെ വഹിക്കാവുന്ന ബോയിങ് 737-800 വിമാനം പറത്തി വിമാനത്താവളത്തിൽ ഇറക്കുന്നുണ്ട്. ഇൻസ്ട്രുമെന്റ് ലാന്റിങ് സിസ്റ്റത്തിന്റെ കൃത്യത ഉറപ്പാക്കാനാണ് നാളെയുള്ള പരിശോധന. രാത്രിയും മഞ്ഞ് കാലത്തും ഉൾപ്പെടെ ഏത് കാലാവസ്ഥയിലും വിമാനം ഇറക്കാനും പറന്ന് ഉയരാനും വേണ്ടുന്ന പരിശോധനയാണ് ഇൻസ്ട്രമെന്റ് ലാന്റിങ് സിസ്റ്റം. വാണിജ്യ വിമാനത്താവളമെന്ന നിലയിൽ ഏത് കാലാവസ്ഥയിലും ഏത് സമയത്തും വിമാനങ്ങൾ ഇറങ്ങുകയും ഉയരുകയും വേണം. കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് പരീക്ഷണ പറക്കൽ ഇതുവരെ നടന്നെങ്കിലും രണ്ടും പകൽ സമയത്തെ ലാന്റിങുമായി ബന്ധപ്പെട്ട ഡി.വി.ഒ.ആർ. പരിശോധനകളാണ്. തെളിഞ്ഞ ആകാശത്തുനിന്ന് വിമാനത്താവളത്തിൽ സുരക്ഷിതമായി വിമനമിറക്കാൻ ഈ പരിശോധന മതി.
ഐ.എൽ. എസ് പരിശോധന നാളെ പൂർത്തിയാക്കി റിപ്പോർട്ട് എയർപോർട്ട് അഥോറിറ്റിക്ക് നൽകിയാൽ മാത്രമേ വാണിജ്യ ലൈസൻസ് ലഭിക്കുകയുള്ളൂ. നാളെ പരീക്ഷണപറക്കൽ നടന്നാൽ വിമനാത്താവളത്തിന്റെ സാങ്കേതിക വിവരങ്ങൾ അഥവാ എറോനോട്ടിക്കൽ ഇൻഫർമേഷൻ പബ്ലിക്കേഷൻ നടത്താൻ കഴിയൂ. അന്താരാഷ്ട്ര വ്യോമയാന സംഘടന നിഷ്‌ക്കർഷിക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ച് എയർപോർട്ട് അഥോറിറ്റിയാണ് വിമാനത്താവളം സംബന്ധിച്ച സാങ്കേതിക വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത്. എയറോ നോട്ടിക്കൽ ഇഫർമേഷൻ റഗുലേഷൻ ആൻഡ് കൺട്രോൾ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. അന്താരാഷ്ട്ര വ്യോമയാന സംഘടന ഈ വിവരങ്ങൾ പ്രസിദ്ധീകരിക്കേണ്ട തീയ്യതികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഒക്ടോബർ 11 , നവംബർ 8, ഡിസംബർ 6, എന്നീ തീയ്യതികളിൽ മാത്രമേ ഇത് പ്രസിദ്ധീകരിക്കാൻ കഴിയൂ. നാളെ പരീക്ഷണ പറക്കൽ നടക്കുന്നതിനാൽ ഡിസംബർ 6 ന് എങ്കിലും വിവരങ്ങൾ പബ്ലിഷ് ചെയ്യാൻ കഴിയും. ഇക്കാര്യം അടിസ്ഥാനമാക്കിയാണ് അന്താരാഷ്ട്ര തലത്തിൽ സുരക്ഷിതവും സുഗമവുമായ വ്യോമയാന ഗതാഗതം ഉറപ്പ് വരുത്തുന്നത്. ലോകത്തിലെ വൈമാനികന്മാർ ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം പറത്തുന്നത്. 56 ദിവസം മുമ്പ് എ.ഐ.എസ്. ഡാറ്റ പ്രസിദ്ധീകരിച്ചിരിക്കണം. ഈ മാസം 11 ന് ഉള്ളിൽ ഇത് പ്രസിദ്ധീകരിച്ചാൽ മാത്രമേ അതിനുള്ള സാധ്യതയുള്ളൂ. വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായി കഴിഞ്ഞു. മിനുക്ക് പണികൾ ദിവസങ്ങൾ കൊണ്ട് തീരും. ഇതൊന്നും അന്തിമാനുമതിയുമായി ബന്ധവുമില്ല.
എയർപോർട്ട് അഥോറിറ്റിയും ഡയരക്ടർ ജനറൽ ഓഫ് സിവിൽ എവിയേഷൻ അധികാരികളുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാനാണ് ഇത്രയും വൈകിയത്. അതാണ് വാണിജ്യ വിമാനത്താവളമെന്ന ലൈസൻസ് ലഭിക്കാൻ നീണ്ടു പോയത്. നാളത്തെ ഐ.എൽ.എസ് പരീക്ഷണ പറക്കലോടെ വിമാനം ഇറങ്ങുന്നതും ഉയരുന്നതുമായ എല്ലാ നടപടിക്രമങ്ങളും അവസാനിക്കും. അതോടെ ഡിസംബർ 6 ന് രാജ്യാന്തര വ്യോമയാന സംഘടന (ഐ.സി.എ. ഒ ) നിർദേശിക്കുന്ന മാനദണ്ഡമനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയാകും. അതോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ വർഷം തന്നെ വിമാനത്താവളം ഉത്ഘാടനം നടക്കുമെന്ന പ്രഖ്യാപനം നടപ്പായേക്കും.