- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
4800 ചതുരശ്ര അടി വലിപ്പമുള്ള സ്റ്റേജ് ഒരുക്കുന്നത് ഈവന്റ് മാനേജ്‌മെന്റ് കമ്പനി; ചെണ്ടയും കൊമ്പും വാദ്യമേളങ്ങളും താലപ്പൊലി അകമ്പടിയും മോഹനിയാട്ടവും കഥകളിയും തെയ്യവും കളരിയും കോൽക്കളിയും മികവേകും; കേന്ദ്ര സംസ്ഥാന മന്ത്രിമാർ അടക്കം അനേകം അതിഥികൾ; കണ്ണൂർ വിമാനത്താവളം നാട്ടുകാർക്ക് മുമ്പിൽ മിഴി തുറക്കുക ഇങ്ങനെ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ നിറയുക കേരള തനിമ തന്നെ. രാജ്യാന്തര നിലവാരത്തിലാകും ഉദ്ഘാടനം. 4800 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്റ്റേജ് നിർമ്മിക്കുക. അംഗീകൃത ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളാണ് ഉദ്ഘാടന പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കേരളത്തനിമയും സാംസ്‌കാരിക പെരുമയും നിറച്ചാകും ഉദ്ഘാടനം. ചെണ്ട, കൊമ്പ്, വാദ്യമേളങ്ങളും താലപ്പൊലി അകമ്പടിയും ഉണ്ടാകും. മോഹിനിയാട്ടം, കഥകളി, തെയ്യം, കളരി, കോൽക്കളി, ഒപ്പന തുടങ്ങിയ കലാരൂപങ്ങളുടെ പ്രകടനവുമുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്രസംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിഐപിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഒഫീഷ്യൽസ് എന്നിവർ പങ്കെടുക്കും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഉദ്ഘാടനദിനംമുതൽ സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ച് വിമാന കമ്പനികൾ എത്തിയിട്ടുണ്ട്. ഡിസംബർ ഒൻപതിന് വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെ ഗൾഫ് മേഖലയിലും ഇന്ത്യയ്ക്കകത്തും സർവീസ് നടത്താമെന്നാണ് ഇന്ത്യൻ കമ്പനികൾ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട്
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിൽ നിറയുക കേരള തനിമ തന്നെ. രാജ്യാന്തര നിലവാരത്തിലാകും ഉദ്ഘാടനം. 4800 ചതുരശ്ര അടി വിസ്തീർണത്തിലാണ് സ്റ്റേജ് നിർമ്മിക്കുക. അംഗീകൃത ഇവന്റ് മാനേജ്‌മെന്റ് ഏജൻസികളാണ് ഉദ്ഘാടന പരിപാടികൾ ആസൂത്രണം ചെയ്യുന്നത്. കേരളത്തനിമയും സാംസ്‌കാരിക പെരുമയും നിറച്ചാകും ഉദ്ഘാടനം.
ചെണ്ട, കൊമ്പ്, വാദ്യമേളങ്ങളും താലപ്പൊലി അകമ്പടിയും ഉണ്ടാകും. മോഹിനിയാട്ടം, കഥകളി, തെയ്യം, കളരി, കോൽക്കളി, ഒപ്പന തുടങ്ങിയ കലാരൂപങ്ങളുടെ പ്രകടനവുമുണ്ട്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ കേന്ദ്രസംസ്ഥാന മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, വിഐപിമാർ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഒഫീഷ്യൽസ് എന്നിവർ പങ്കെടുക്കും. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഉദ്ഘാടനദിനംമുതൽ സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ച് വിമാന കമ്പനികൾ എത്തിയിട്ടുണ്ട്. ഡിസംബർ ഒൻപതിന് വിമാനത്താവളം ഉദ്ഘാടനം ചെയ്യുമ്പോൾ തന്നെ ഗൾഫ് മേഖലയിലും ഇന്ത്യയ്ക്കകത്തും സർവീസ് നടത്താമെന്നാണ് ഇന്ത്യൻ കമ്പനികൾ അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സുരക്ഷയും ഉദ്ഘാടന ദിനം തന്നെ അതിശക്തമാക്കും.
കേരള പൊലീസ്, സിഐഎസ്എഫ്, കിയാൽ ജീവനക്കാർ, പ്രദേശത്തെ സ്‌കൂളുകളിലെ എൻസിസി, റെഡ്‌ക്രോസ്, സ്‌കൗട്‌സ് ആൻഡ് ഗൈഡ്‌സ് എന്നിവരുമുണ്ടാകും. ശക്തമായ സുരക്ഷ പദ്ധതി പ്രദേശത്ത് വിന്യസിക്കും. പ്രത്യേകം തയാറാക്കിയ ഗാലറിയിലാണ് വിഐപി, ഒഫീഷ്യൽസ്, മീഡിയ, പൊതുജനങ്ങൾ എന്നിവർക്കു പ്രവേശനം അനുവദിക്കുക. നേരത്തെ ഗൾഫ് മേഖലയിലെ അഞ്ച് വിമാന കമ്പനികൾ ഉൾപ്പടെയുള്ള ഒൻപത് കമ്പനികളുടെ പ്രതിനിധികൾ കണ്ണൂരിലെത്തി കിയാലുമായി ചർച്ച നടത്തി. ഈ കമ്പനികളും ഉദഘാടന ദിനം സർവ്വീസ് നടത്തും. ഉദ്ഘാടനത്തിന് മുമ്പ് തന്നെ കണ്ണൂരിൽ വിമാനം എത്തും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായാകും ആദ്യ യാത്രക്കാരനെന്നും ഉറപ്പായി.
അമിത്ഷാ വിമാനമിറങ്ങുന്നതിന് മുന്നോടിയായി കണ്ണൂർ വിമാനത്താവളത്തിലെ സുരക്ഷ വിലയിരുത്തി. മംഗളൂരുവിൽനിന്നുള്ള എസ്‌പി.ജി. ഉദ്യോഗസ്ഥരാണ് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താനെത്തിയത്. വിമാനത്താവളത്തിന്റെ സുരക്ഷ നിർവഹിക്കുന്ന സിഐ.എസ്.എഫ്. ഉദ്യോഗസ്ഥരുമായും കിയാൽ അധികൃതരുമായും ഇവർ ചർച്ചനടത്തി. ശനിയാഴ്ച രാവിലെ 10.15-ഓടെയാണ് അമിത്ഷായുടെ സ്വകാര്യ വിമാനം കണ്ണൂർ വിമാനത്താവളത്തിലെത്തുക. ഡൽഹി ആസ്ഥാനമായ എ.ആർ. എയർവേയ്സ് പ്രൈവറ്റ് ലിമിറ്റഡാണ് അമിത്ഷായ്ക്ക് യാത്രയൊരുക്കുന്നത്. കണ്ണൂരിലെ പരിപാടികൾക്കുശേഷം ഉച്ചയ്ക്ക് കണ്ണൂർ വിമാനത്താവളത്തിൽനിന്നാണ് അമിത്ഷാ തിരുവനന്തപുരത്തേക്കു പോകുന്നത്.
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് സർവീസ് നടത്തുന്ന എയർഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിലേക്കുള്ള ബുക്കിങ് ഈയാഴ്ച തുടങ്ങുമെന്നാണ് സൂചന. എയർഇന്ത്യ എക്സ്‌പ്രസിന്റെ സർവീസ് സംബന്ധിച്ച സമയപ്പട്ടികയ്ക്ക് രണ്ടു ദിവസത്തിനകം ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് റിസർവേഷൻ നടപടികൾ തുടങ്ങാനാണ് തീരുമാനം. ആദ്യ സർവീസ് ഡിസംബർ ഒൻപതിന് അബുദാബിയിലേക്ക് നടത്താനാണ് ധാരണയായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനുപുറമേ റിയാദ്, മസ്‌കറ്റ്, ദുബായ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കും തുടക്കം മുതൽ സർവീസുകളുണ്ടാകും. ദിവസവും നാല് അന്താരാഷ്ട്ര സർവീസുകളാകും എയർഇന്ത്യ എക്സ്‌പ്രസ് നടത്തുക.
ഇൻഡിഗോ നടത്തുന്ന സർവീസുകളെക്കുറിച്ചും വൈകാതെ ധാരണയാകും. കണ്ണൂരിൽനിന്ന് വിദേശ, ആഭ്യന്തര സർവീസുകൾ നടത്താൻ താത്പര്യമറിയിച്ച് സ്‌പൈസ് ജെറ്റും രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കിയാൽ എം.ഡി. വി.തുളസീദാസ് ചർച്ച നടത്താനിരിക്കുകയാണ്. ഗോഎയർ ആണ് കണ്ണൂരിൽനിന്ന് ഉദ്ഘാടനം മുതൽ സർവീസ് തുടങ്ങുന്ന മറ്റൊരു കമ്പനി.