- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരെ രാവിലെ ആറിന് സ്വീകരിച്ച് എമിഗ്രേഷൻ-കസ്റ്റംസ് ക്ലിയർ നൽകി അകത്തേക്ക് കൊണ്ടു പോകും; എടിഎമ്മും ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടറും ഫുഡ് സ്റ്റാളുകളും അടക്കം സർവ്വതും എട്ടു മണിമുതൽ ഉദ്ഘാടനം ചെയ്യാൻ ഓരോ മന്ത്രിമാർ; രാവിലെ 9.55ന് മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിമാരും ചേർന്ന് കൊടി വീശുമ്പോൾ അബുദാബിയിലേക്കുള്ള എയർ ഇന്ത്യാ വിമാനം പറന്നുയരും; ഉത്തര കേരളത്തിലെ തനത് കലകളും മട്ടന്നൂരിന്റെ കേളികൊട്ടുമായി പരിപാടികൾക്ക് സമാപനം; കണ്ണൂരിൽ ഇന്ന് ചരിത്രം പിറക്കുന്നത് ഇങ്ങനെ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം ഞായറാഴ്ച ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതോടെ അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിൽ കേരളം ഒരിക്കൽ കൂടി ഇടം പിടിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം വൻവിജയമാക്കാൻ ആവേശകരമായ ഒരുക്കങ്ങളാണ്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയാണ്. ജനത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കുന്നത്. കർശനമായ ഗതാഗത നിയന്ത്രണമുണ്ടാകും. മലബാറിന്റെ വികസന കുതിപ്പിന് പുതുവേഗം നൽകാൻ പോന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ലക്ഷങ്ങളെത്തുമെന്നാണഅ പ്രതീകഷ. അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് രാവിലെ 9.55-ന് കൊടിവീശി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉദ്ഘാടനംചെയ്യും. ടെർമിനൽ കെട്ടിടം ഉദ്ഘാടനം 9.30-ന് ഇരുവരും ചേർന്ന് നിർവഹിക്കും. 10-ന് മുഖ്യവേദിയിൽ മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യവേദിയിൽ ഉത്തരകേരളത്തിലെ തനത് കലകളുടെ അവതര
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം ഞായറാഴ്ച ഇന്ന് രാജ്യത്തിന് സമർപ്പിക്കും. ഇതോടെ അന്താരാഷ്ട്ര വ്യോമയാന ഭൂപടത്തിൽ കേരളം ഒരിക്കൽ കൂടി ഇടം പിടിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം വൻവിജയമാക്കാൻ ആവേശകരമായ ഒരുക്കങ്ങളാണ്. മട്ടന്നൂരിലും പരിസരപ്രദേശങ്ങളിലും ഉത്സവപ്രതീതിയാണ്. ജനത്തിരക്ക് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പൊലീസും വിപുലമായ സന്നാഹങ്ങളാണൊരുക്കുന്നത്. കർശനമായ ഗതാഗത നിയന്ത്രണമുണ്ടാകും. മലബാറിന്റെ വികസന കുതിപ്പിന് പുതുവേഗം നൽകാൻ പോന്ന വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ലക്ഷങ്ങളെത്തുമെന്നാണഅ പ്രതീകഷ.
അബുദാബിയിലേക്കുള്ള എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിന് രാവിലെ 9.55-ന് കൊടിവീശി മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഉദ്ഘാടനംചെയ്യും. ടെർമിനൽ കെട്ടിടം ഉദ്ഘാടനം 9.30-ന് ഇരുവരും ചേർന്ന് നിർവഹിക്കും. 10-ന് മുഖ്യവേദിയിൽ മുഖ്യമന്ത്രി ഉദ്ഘാടനപ്രസംഗം നടത്തും. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിക്കും. ഉദ്ഘാടനത്തിന് ശേഷം മുഖ്യവേദിയിൽ ഉത്തരകേരളത്തിലെ തനത് കലകളുടെ അവതരണം നടക്കും. മട്ടന്നൂർ ശങ്കരൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന കേളികൊട്ട് തീരുമ്പോഴാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. കേന്ദ്രമന്ത്രിമാരായ സുരേഷ് പ്രഭു, സഹമന്ത്രി ജയന്ത് സിൻഹ, സംസ്ഥാന മന്ത്രിമാർ, എംപി.മാർ, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, രാഷ്ട്രീയപ്പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിക്കും.
6.30ന് യാത്രക്കാരെ ടെർമിനൽ ബിൽഡിംഗിലേക്ക് ആനയിച്ചു. ഏഴിന് യാത്രക്കാരെ ഡിപ്പാർച്ചർ ഹാളിനു മുന്നിൽ മന്ത്രി ഇ.പി. ജയരാജന്റെ നേതൃത്വത്തിൽ മന്ത്രിമാരും വിശിഷ്ടാതിഥികളും ചേർന്ന് സ്വീകരിക്കുകയും ചെയ്തു. 7.15ന് ചെക്ക് ഇൻ കൗണ്ടറിൽ യാത്രക്കാർക്ക് ബോർഡിങ് പാസ് നൽകി. അതിന് ശേഷമാണ് മുഖ്യവേദിയിൽ കലാപരിപാടികൾ ആരംഭിച്ചത്. മലബാറിലെ തനത കലകളാണ് കൂടുതലായി അരങ്ങിലെത്തുന്നത്. ഇതിനിടെ പലവിധ ഉദ്ഘാടനങ്ങളും നടക്കും.
എട്ടുമണിക്ക് വിമാനത്താവളത്തിലെ എ.ടി.എം. മന്ത്രി എ.കെ. ശശീന്ദ്രനും ഫോറിൻ എക്‌സ്‌ചേഞ്ച് കൗണ്ടർ മന്ത്രി കെ.കെ. ശൈലജയും മലബാർ കൈത്തറി ഇൻസ്റ്റലേഷൻ അനാവരണം മന്ത്രി ഇ.പി. ജയരാജനും ഫുഡ് ആൻഡ് ബിവറേജ് സർവീസ് മന്ത്രി ഇ. ചന്ദ്രശേഖരനും ഉദ്ഘാടനംചെയ്യും. ഇതോടെ തന്നെ കൗണ്ടറുകളെല്ലാം പ്രവർത്തന സജ്ജമാകും. മുൻ മുഖ്യമന്ത്രിമാരായ വി എസ് അച്യുതാനന്ദനേയും ഉമ്മൻ ചാണ്ടിയേും ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല വിഷയത്തിൽ പ്രതിഷേധിച്ച് ബിജെപി വേദിയിലേക്ക് മാർച്ചും മന്ത്രിമാരെ തടയലും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വിമാനത്താവളത്തിലും പരിസരത്തും പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കണ്ണൂരിൽ നിന്ന് അബുദാബിയിലേക്കാണ് ആദ്യ സർവീസ്. ഇന്ന് രാവിലെ പത്തിന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനം രാത്രി ഏഴിന് തിരിച്ചെത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഈ വിമാനം രാവിലെ ഒൻപതിന് പുറപ്പെട്ട് രാത്രി 8.20ന് തിരിച്ചെത്തും. ദോഹ, ഷാർജ, റിയാദ് എന്നിവടങ്ങളിലേക്കും എയർ ഇന്ത്യ സർവീസുണ്ടാകും. ഇതിന് പുറമേ മസ്‌ക്കറ്റിലേക്കുള്ള സർവീസും ആരംഭിക്കും. അബുദാബി, ദമാം, മസ്‌ക്കറ്റ്, ദോഹ, കുവൈറ്റ് എന്നിവടങ്ങളിലേക്ക് സർവീസ് നടത്താൻ ഗോ എയറും താത്പര്യം അറിയിച്ചിട്ടുണ്ട്.
യുസഫലി എത്തുക സ്വന്തം വിമാനത്തിൽ
പ്രവാസി വ്യവസായി എം.എ. യൂസഫലി ഞായറാഴ്ച ഉദ്ഘാടന ച്ചടങ്ങിനുമുമ്പ് സ്വന്തം വിമാനത്തിൽ ഇറങ്ങും. കിയാലിന്റെ ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. യൂസഫലി ഞായറാഴ്ച കാലത്ത് എട്ടിന് കണ്ണൂരിലേക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് പറക്കും. കിയാൽ ഡയറക്ടർ ഖാദർ തെരുവത്ത് ഉൾപ്പെടെ ഏതാനും പ്രമുഖവ്യക്തികളും ഈ വിമാനത്തിൽ കൊച്ചിയിൽനിന്ന് അദ്ദേഹത്തോടൊപ്പം യാത്രതിരിക്കും. ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽനിന്നുള്ള പൈലറ്റുമാരാണ് യൂസഫലിയുടെ വിമാനം പറപ്പിക്കുന്നത്. കണ്ണൂരിൽ വിമാനം ഇറക്കുന്ന ആദ്യത്തെ വിദേശികൾ എന്ന വിശേഷണം ഇവർക്കായിരിക്കും. ഉച്ചതിരിഞ്ഞ് അദ്ദേഹവും സംഘവും കൊച്ചിക്ക് മടങ്ങും.
1996 ഡിസംബർ 20നാണ് കണ്ണൂരിൽ രാജ്യാന്തര വിമാത്താവളം സ്ഥാപിക്കുമെന്ന് അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സി.എം ഇബ്രാഹിം പ്രഖ്യാപനം നടത്തിയത്. ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം ആ പ്രഖ്യാപനം യാഥാർഥ്യമാകുമ്പോൾ കണ്ണൂർ ആഘോഷ വഴിയിലാണ്. ഇബ്രാഹിമിന്റെ പ്രഖ്യാപനത്തെ അന്നത്തെ മുഖ്യമന്ത്രി ഇ.കെ നായനാർ പിന്തുണച്ചതോടെ കാര്യം ഗൗരവത്തിലായി. തൊട്ടു പിന്നാലെ 97 ഓഗസ്റ്റ് 26ന് എയർപോർട്ട് സാധ്യതാ പഠനത്തിനായി കേന്ദ്രസംഘം കണ്ണൂരിലെത്തി. 98 ജനുവരിയിൽ സംസ്ഥാന സർക്കാർ വിമാനത്താവളത്തിന് ഭരണാനുമതിയും നൽകി. ആ വർഷം തന്നെ സ്ഥലമേറ്റെടുപ്പിനുള്ള നോഡൽ ഏജൻസിയായി കിൻഫ്രയെ നിയമിച്ചു. 98 മെയ് മാസത്തിലാണ് ഒന്നാം ഘട്ട ഭൂമിയേറ്റെടുക്കൽ ആരംഭിക്കുന്നത്. 2001ൽ 198.18 ഏക്കർ ആദ്യ ഘട്ടമായി ഏറ്റെടുത്തു.
2004 ഡിസംബർ 21ന് അന്നത്തെ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേലിന്റെ ഇടപെടലോടെയാണ് ഇടക്കാലത്ത് നിലച്ച നിർമ്മാണ പ്രവർത്തനങ്ങൾ പുനരാംരംഭിക്കുന്നത്. 2005 മാർച്ച് 30ന് കെ.കേശവനെ സർക്കാർ സ്‌പെഷ്യൽ ഓഫീസറായി നിയമിച്ചു. 2007 മാർച്ച് 29ന് പ്രതിരോധവകുപ്പ് പദ്ധതിക്ക് അനുമതി നല്കി. 2008 ജനുവരി 17ന് വിമാനത്താവളത്തിന് കേന്ദ്രാനുമതി. 2009 ഡിസംബർ മൂന്നിന് കിയാൽ നിലവിൽ വന്നു. 2010 ഡിസംബർ 17ന് വിമാനത്താവള പ്രവർത്തിക്ക് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ തറക്കല്ലിട്ടു. 2018 സെപ്റ്റംബർ 20ന് പരീക്ഷണ പറക്കൽ നടന്നു
ആദ്യ ദിവസം എട്ട് വിമാന സർവ്വീസുകൾ
കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ആദ്യദിവസം എട്ട് ആഭ്യന്തര-- അന്താരാഷ്ട്ര സർവീസുകൾ. കണ്ണൂരിൽനിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ എക്സ്‌പ്രസ് അബുദാബി വിമാനം രാത്രി തിരിച്ചു കണ്ണൂരിലേക്ക് വരും. തുടർന്ന് റിയാദിലേക്ക് പോകും. ആദ്യ വിമാനത്തിന് പിന്നാലെ ഡൽഹിയിൽനിന്ന് കണ്ണൂരിലേക്ക് എയർ ഗോ എത്തും. അത് ബംഗളൂരുവിലേക്ക് പോകും. ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരുന്ന വിമാനം പകൽ മൂന്നിന് മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാരുമായി തിരുവനന്തപുരത്തേക്ക് പോകും. ഹൈദരാബാദിൽനിന്ന് കണ്ണൂരിലേക്കും തിരിച്ചും ഞായറാഴ്ച സർവീസുണ്ട്. അബുദാബിയിലേക്ക് പോകുന്ന എയർ ഇന്ത്യ എക്സ്‌പ്രസിന്റെ 737--800 ജംബോ ആദ്യവിമാനത്തിൽ 186 യാത്രക്കാരാണുണ്ടാകുക.
ഉദ്ഘാടന ദിവസം ഡൽഹിയിൽനിന്നുള്ള ഗോ എയർ വിമാനം രാവിലെ 11.30-നു പറന്നിറങ്ങും. ഉച്ചയ്ക്ക് ഒന്നിനു ഗോ എയറിന്റെ ബംഗളുരു സർവീസിനു തുടക്കമാകും. ഹൈദരാബാദിലേക്കു വൈകിട്ട് 5.20-നു പുറപ്പെടുന്ന വിമാനം രാത്രി 9.20-നു തിരിച്ചെത്തും. അബുദബിക്കു പുറമേ റിയാദിലേക്കും ദോഹയിലേക്കും എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിലാണ് കണ്ണൂർ-അബുദബി സർവീസ്. അതേ ദിവസങ്ങളിൽ തിരിച്ചും വിമാനമുണ്ടാകും. കണ്ണൂർ-റിയാദ് വിമാനം വ്യാഴം, വെള്ളി, ഞായർ ദിവസങ്ങളിലാണു സർവീസ് നടത്തുക. തിങ്കൾ, വെള്ളി, ശനി ദിവസങ്ങളിലാണു റിയാദ്-കണ്ണൂർ വിമാനങ്ങൾ. ദോഹയിലേക്ക് ആഴ്ചയിൽ നാലു സർവീസുണ്ട്-തിങ്കൾ, ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിൽ. അതേ ദിവസങ്ങളിൽ തിരിച്ചും വിമാനമുണ്ടാകും.
ദുബായ്, മസ്‌കറ്റ് സർവീസുകൾ താമസിയാതെ തുടങ്ങും. ഗോ എയർ ആഭ്യന്തര സർവീസുകളാണു പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഒഴികെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് ഒന്നിനു ബംഗളുരുവിലേക്കു പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10-നു മടങ്ങിയെത്തും. തിങ്കൾ, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലാണു ഹൈദരാബാദ് സർവീസ്. ചെന്നൈയിലേക്കു ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 6.10-നു പുറപ്പെടും. രാത്രി 9.20-നു തിരിച്ചെത്തും. സാങ്കേതിക മികവിനാലും സൗകര്യങ്ങളാലും 21ാംനൂറ്റാണ്ടിലെ വിമാനത്താവളമാണ് കണ്ണൂരിലേത്. 2300 ഏക്കർ സ്ഥലത്ത് 2350 കോടി രൂപ ചെലവഴിച്ചാണ് പൂർത്തിയാക്കിയത്. മുഖ്യമന്ത്രി ചെയർമാനായ കണ്ണൂർ വിമാനത്താവള കമ്പനിയുടെ (കിയാൽ) ഉടമസ്ഥതയിലാണ് വിമാനത്താവളം.