- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണുരിൽ സ്വർണക്കടത്തിന് പുതിയ പരീക്ഷണവുമായി യുവാവ്; 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വർണം പൂശിയിരുന്നത് ഇട്ടിരുന്ന ജീൻസിൽ; പിടിയിലായത് ചെറുതാഴം സ്വദേശി; മൂർഖൻപറമ്പിൽ ആ ടെക്നിക്കും പൊളിഞ്ഞു
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിലൂടെ സ്വർണം കടത്താൻ പുതിയ ടെക്‌നിക്കുമായി യുവാവ്. സംഗതി കളറായെങ്കിലും ഒടുവിൽ പിടിവീണു.
ജീൻസിൽ സ്വർണം പൂശി കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് അധികൃതർ പൊളിച്ചു കൈയിൽ കൊടുത്തത്. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണം കസ്റ്റംസും പിടികൂടുകയായിരുന്നു. സംഭവം ഇപ്പോൾ ദേശീയ മാധ്യമങ്ങളിൽ വരെ വാർത്തയായിരിക്കുകയാണ്.
ദേശീയ വാർത്താ ഏജൻസിയായ എഎൻഐയാണ് കൗതുകം നിറഞ്ഞ സ്വർണക്കടത്തിന്റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. കസ്റ്റംസ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കാനായി ജീൻസിൽ പെയിന്റടിച്ച രൂപത്തിലായിരുന്നു സ്വർണം.
വിമാനത്താവളത്തിൽ ഇറങ്ങുമ്പോൾ കണ്ണുർ ചെറുതാഴം സ്വദേശി ധരിച്ച ജീൻസിലായിരുന്നു സ്വർണം പൂശിയിരുന്നത്. 14 ലക്ഷം രൂപ വിലമതിക്കുന്ന കുഴമ്പുരൂപത്തിലുള്ള സ്വർണമാണ് ജീൻസിലുണ്ടായിരുന്നത്.
ഇതാദ്യമായാണ് ഇത്തരത്തിലൊരു സ്വർണക്കടത്ത് കണ്ണുരിലെ മൂർഖൻപറമ്പ് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുന്നത്. അടുത്തിടെ കുഴമ്പുരൂപത്തിൽ അടിവസ്ത്രത്തിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണം അമൃത്‌സർ വിമാനത്താവളത്തിൽ പിടിയിലായിരുന്നു.
ഷാർജയിൽനിന്ന് കടത്താൻ ശ്രമിച്ച 1,894 ഗ്രാം സ്വർണമാണ് പിടിയിലായത്. ഏകദേശം 78 ലക്ഷത്തോളം രൂപയുടെ സ്വർണമായിരുന്നു ഇത്. കണ്ണൂർ വിമാന താവളത്തിൽ നിന്നും . ദുബായിയിൽ നിന്നുമെത്തിയ ചെറുതാഴം സ്വദേശി ശിഹാബിൽ നിന്നാണ് 302 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്.
കസ്റ്റംസ് അസി.കമ്മിഷണർ ഫായിസ് മുഹമ്മദ്, സുപ്രണ്ടുമാരായ പി.എ ചാക്കോ എസ് നന്ദകുമാർ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്