- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ ഉമ്മൻ ചാണ്ടി നടത്തിയതെല്ലാം അവകാശവാദങ്ങൾ; യാത്രവിമാനം എന്നിറങ്ങുമെന്ന് ആർക്കും പറയാനാകുന്നില്ല; വിമാനത്താവളം യാഥാർത്ഥ്യമാക്കാൻ ഇനിയും രണ്ട് കൊല്ലമെടുക്കുമെന്ന തിരിച്ചറിവിൽ പിണറായി സർക്കാർ; പരീക്ഷണ പറക്കൽ മാമാങ്കം നടത്തിയത് പറ്റിക്കാൻ തന്നെ
തിരുവനന്തപുരം: കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങൾക്ക് സ്വർണ്ണ ചിറകേകിയ പദ്ധതിയാണ് മൂർഖൻ പറമ്പിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും കണ്ണൂരിലേത്. കഴിഞ്ഞ സർക്കാറിന്റെ അവസാന സമയത്ത് നടത്തിയ ഉദ്ഘാടന മഹാമഹങ്ങളിൽ കണ്ണൂർ വിമാനത്താവളവും ഉൽപ്പെടുത്തിയിരുന്നെങ്കിലും കണ്ണൂരിൽ നിന്നും ഒരു യാത്ര വിമാനം പറന്നുയരാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കാത്തിരിപ്പ് ഒരുപക്ഷേ ഒന്നര മുതൽ രണ്ട് വർഷം വരെ നീണ്ടേക്കാം. ടെർമിനലിന്റെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളിൽ പലതും ഇപ്പോഴും പകുതി പോലും പിന്നിട്ടിട്ടില്ല. 3050 മീറ്റർ റൺവേയിൽ നിന്നും 3400 മീറ്ററാക്കി ഉയർത്താൻ തീരുമാനമെടുത്തിരുന്നെങ്കിലും ഇതിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി യുഡിഎഫ് നടത്തിയ കുപ്രചാരണമായിരുന്നു വിമാനത്താവളം ഉടൻ പ്രവർത്തന സജ്ജമാകുമെന്നത് എന്നാണ് ഇപ്പോൾ പൂർണമായും വ്യക്തമാകുന്നത്. സമാനമായ രീതിയിൽ സ്മാർട് സിറ്റിയുടെ ഉദ്ഘാടനം നടത്തിയതിലും പ്രതി
തിരുവനന്തപുരം: കണ്ണൂരിന്റെ വികസന സ്വപ്‌നങ്ങൾക്ക് സ്വർണ്ണ ചിറകേകിയ പദ്ധതിയാണ് മൂർഖൻ പറമ്പിലെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാകും കണ്ണൂരിലേത്. കഴിഞ്ഞ സർക്കാറിന്റെ അവസാന സമയത്ത് നടത്തിയ ഉദ്ഘാടന മഹാമഹങ്ങളിൽ കണ്ണൂർ വിമാനത്താവളവും ഉൽപ്പെടുത്തിയിരുന്നെങ്കിലും കണ്ണൂരിൽ നിന്നും ഒരു യാത്ര വിമാനം പറന്നുയരാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കാത്തിരിപ്പ് ഒരുപക്ഷേ ഒന്നര മുതൽ രണ്ട് വർഷം വരെ നീണ്ടേക്കാം.
ടെർമിനലിന്റെയും അനുബന്ധ നിർമ്മാണ പ്രവർത്തനങ്ങളിൽ പലതും ഇപ്പോഴും പകുതി പോലും പിന്നിട്ടിട്ടില്ല. 3050 മീറ്റർ റൺവേയിൽ നിന്നും 3400 മീറ്ററാക്കി ഉയർത്താൻ തീരുമാനമെടുത്തിരുന്നെങ്കിലും ഇതിന്റെ പണി ഇനിയും ആരംഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനായി യുഡിഎഫ് നടത്തിയ കുപ്രചാരണമായിരുന്നു വിമാനത്താവളം ഉടൻ പ്രവർത്തന സജ്ജമാകുമെന്നത് എന്നാണ് ഇപ്പോൾ പൂർണമായും വ്യക്തമാകുന്നത്. സമാനമായ രീതിയിൽ സ്മാർട് സിറ്റിയുടെ ഉദ്ഘാടനം നടത്തിയതിലും പ്രതിപക്ഷം വിമർശനമുന്നയിച്ചിരുന്നു.
2017 പകുതിയോട് കൂടി വിമാനത്താവളം പ്രവർത്തനയോഗ്യമാക്കാനാണ് ഇപ്പോഴത്തെ സർക്കാർ ശ്രമിക്കുന്നത്. എന്നാൽ 2017 അവസാനത്തോടെയെ നിർമ്മാണ പ്രവർത്തനം പൂർത്തിയാകാൻ സാധ്യതയുള്ളുവെന്നാണ് സൂചന. റൺവേ 3400 മീറ്ററായി ഉയർത്തുവാനായുള്ള സ്ഥലമെടുപ്പാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിനോടൊപ്പം തന്നെ ഇന്റീരിയർ ഡിസൈൻ സെക്യരിറ്റി എക്യുപ്‌മെന്റ് എന്നിവയുടെ ടെന്റർ തയ്യാറാക്കിയിട്ടുമുണ്ട്.നിലവിലെ നിർമ്മാണപ്രവർത്തനം പൂർത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ ഏജൻസികളുമായി റിവ്യൂ മീറ്റിങ്ങുകൾ എല്ലാ മാസവും നടത്തി നിർമ്മാണ പുരോഗതി വിലയിരുത്താനും തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സ്ഥാപനങ്ങൾ, കിൻഫ്ര, പിഡബ്ല്യുഡി എന്നിവരുമായി ചേർന്ന് എയർപോർട്ടുമായി ബന്ധപ്പെട്ട നിർമ്മാണ പ്രവർത്തനങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എയർപോർട്ട് പ്രവർത്തന സജ്ജമായ ശേഷം ജീവനക്കാരെ നിയമിക്കുന്നതിനായി റിക്രൂട്‌മെന്റ് നടത്താൻ പോകുന്നു എയർലൈൻ കമ്പനികളായ എയർ ഇന്ത്യ, ജെറ്റ് എയർവേയ്‌സ്, ഇന്റിഗോ മുതലായ സ്ഥാപനങ്ങളുമായി എയർക്രാഫ്റ്റ് ഓപ്പറേഷനു വേണ്ടിയുള്ള ചർച്ച നടത്തി വരുന്നു. എ്ന്നാൽ ഇത്രയും കാര്യങ്ങൽ ചെയ്ത് തീർക്കാൻ ബാക്കിയുള്ളപ്പോൾ ഉദ്ഘാടനം നടത്തി ജനങ്ങെളെ കബളിപ്പിക്കാനുള്ള ഉമ്മൻ ചാണ്ടിയുടേയും യുഡിഎഫിന്റേയും ബോധപൂർവ്വമായ ശ്രമമെന്ന അന്നത്തെ പ്രതിപക്ഷത്തിന്റെ ആരോപണം ശരിവെയ്ക്കുന്നതാണ്.
കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ വിമാനമിറങ്ങിയത് 2016 ഫെബ്രുവരി 29ന് രാവിലെ 9 മണിക്കാണ്. ബെംഗളൂരുവില് നിന്നെത്തിയ വ്യോമസേനയുടെ കോഡ് രണ്ട് ബി വിമാനമാണ് റണ്‌വേയിൽ ഇറക്കി ഉദ്ഘാടനം നടത്തിയത്.അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലായിരുന്നു ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നത്.കരിപ്പൂർ,ബെംഗളൂരു വിമാനത്താവളങ്ങളിലെ എയര് ട്രാഫിക് കണ്‌ട്രോള് സംവിധാനമുപയോഗിച്ചാണ് പരീക്ഷണപ്പറക്കല് നിയന്ത്രിച്ചത്.കവാടത്തില് എല്.ഡി.എഫിന്റെ പ്രതിഷേധ കൂട്ടായ്മയും നടത്തിയിരുന്നു. 2400 മീറ്റര് റണ്‌വേ മാത്രം പൂർത്തിയാക്കിയാണ് വിമാനത്താവളത്തിന്റെ ഉദ്ഘാടനം നടത്തിയത്. 3500 മീറ്റർ റണ്‌വേയുടെ നിർമ്മാണം ഇപ്പോഴും പുരോഗമിക്കുകയാണ്. കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ വാട്ടർ സപ്ലൈയുടെ പണി മാത്രമാണ് പൂർണമായിട്ടുള്ളത്.
1996ൽ ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സിവിൽ വ്യോമയാനമന്ത്രിയായിരുന്ന കണ്ണൂരുകാരൻ കൂടിയായ സി.എം. ഇബ്രാഹിമാണ് കണ്ണൂർ വിമാനത്താവളമെന്ന ആശയം ആദ്യമായി അവതരിപ്പിച്ചത്. 2010ൽ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ വിമാനത്താവളത്തിന് തറക്കല്ലിട്ടു. സിവിൽ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുൽ പട്ടേൽ അധ്യക്ഷത വഹിച്ചു. തുടർന്ന് വിമാനത്താവളം യാഥാർഥ്യമാക്കാൻ സംസ്ഥാന സർക്കാറിനൊപ്പം കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരും ഏറെ പ്രയത്‌നിച്ചു. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് വിമാനത്താവളം നിർമ്മിക്കുന്നത്.
സർക്കാർ പൊതുമേഖലക്ക് 51 ശതമാനം ഓഹരിയും സ്വകാര്യസഹകരണ മേഖലക്ക് 49 ശതമാനം ഓഹരിയുമാണ് കമ്പനിയിലുള്ളത്. പ്രമുഖ വ്യവസായികൾ അടക്കം ധാരാളം പ്രവാസി മലയാളികൾ ഓഹരികളെടുത്തു. മൂന്നുവർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുമെന്നാണ് ശിലാസ്ഥാപന വേളയിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും പലവിധ കാരണങ്ങളാൽ നീണ്ടുപോവുകയായിരുന്നു.എന്നാൽ ഇപ്പോൾ പരീക്ഷണ പറക്കൽ വരെ പൂർത്തിയായപ്പോൾ ഉത്തരമലബാർ സ്വദേശികൾക്ക് വലിയ ആഹ്ലാദമാണ് സമ്മാനിച്ചിരുന്നത്. എന്നാൽ പദ്ധതി ഇനിയും വൈകും എന്നത് അവരിൽ നിരാശ പടർത്തിയിട്ടുണ്ട്.
കണ്ണൂർ, കാസർകോട് ജില്ലകളിലെയും കോഴിക്കോട് ജില്ലയുടെ വടക്കൻ മേഖലയിലെയും വയനാട്ടിലെയും കർണാടകയിലെ കുടകിലെയും ലക്ഷക്കണക്കിന് പ്രവാസികളുടെ യാത്രാദുരിതത്തിന് വിമാനത്താവളം തുറക്കുന്നതോടെ അറുതിയാകും. കോഴിക്കോട്, മംഗലാപുരം വിമാനത്താവളങ്ങളെയാണ് ഈ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ആശ്രയിക്കുന്നത്. ദുബൈയിൽ നിന്ന് വിമാനത്തിൽ കരിപ്പൂരിലെടുക്കാൻ എടുക്കുന്ന സമയത്തേക്കാളധികം വീട്ടിലത്തൊൻ വേണ്ടിവരുന്നുണ്ട് ഇവർക്കിപ്പോൾ. മഴക്കാലത്തും മറ്റും റോഡുകളുടെ അവസ്ഥ മോശമാകുമ്പോൾ യാത്രാദുരിതം ഇരട്ടിയാകും.
കണ്ണൂർ വിമാനത്താവളം തുറക്കുന്നതോടെ തങ്ങളുടെ ദുരിതം അവസാനിക്കും എന്നാൽ അതിനായുള്ള കാത്തിരിപ്പ് ഇനിയും നീളും എന്നതിൽ നേരിയ നിരാശയും ചിലർ പങ്കുവെയ്ക്കുന്നു. ഒപ്പം തന്നെ കണ്ണൂർക്കാരനായ മുഖ്യമന്ത്രിയും വിമാനത്താവളം സ്ഥിതി ചെയ്യുന്ന മൂർഖൻപറമ്പ് ഉൾപ്പെടുന്ന പ്രദേശത്തെ എംഎൽഎ വ്യവസായ മന്ത്രികൂടി ആയ സാഹചര്യത്തിൽ വൈകാതെ പദ്ധതി യാഥാർഥ്യമാകുമെന്ന് വിശ്വസിക്കുന്നവരും കുറവല്ല.