- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഭ്യന്തര സർവ്വീസുമായി ഇൻഡിഗോയും ജെറ്റ് എയർവേയ്സും അടക്കമുള്ള പ്രമുഖ കമ്പനികൾ; അന്താരാഷ്ട്ര സർവ്വീസുകളുമായി എമിറൈറ്റ്സും ഖത്തറും ഇത്തിഹാദും ഗൾഫ് എയറും അടക്കം മിക്ക എയർലൈൻ കമ്പനികളും; മൂർഖൻപറമ്പിലേക്ക് സർവ്വീസ് നടത്താൻ എയർലൈനുകൾക്ക് ആവേശം; സുരക്ഷയില്ലാത്ത മംഗലാപുരത്തിന് ബദലായി കണ്ണൂർ വിമാനത്താവളം മാറിയേക്കും
കണ്ണൂർ: മംഗലാപുരം വിമാനത്താവളത്തിനെതിരെ പരാതികൾ ഏറെയാണ്. സുരക്ഷാ ആശങ്കകളാണ് അതിലേറെയും. വിമാനം റൺവേയിൽ തകർന്നുണ്ടായ ദുരന്തം ഇന്നും മംഗലാപുരത്തെ കുറിച്ചുള്ള നടുക്കുന്ന ഓർമ്മയാണ്. അതുകൊണ്ട് തന്നെയാണ് കണ്ണൂരിലെ മൂർഖൻ പറമ്പിലെ വിമാനത്താവളത്തിന് പ്രസക്തി കൂടുന്നത്. കണ്ണൂരിലേക്ക് കണ്ണ് വയ്ക്കുന്ന വിമാന കമ്പനികൾ ഏറെയാണ്. അതുകൊണ്ട് തന്നെ മൂർഖൻ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷകളുടെ ചിറകിൽ പറന്നു കുതിക്കുമെന്നാണ് വിലയിരുത്തല്ഡ. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര വിമാന കമ്പനികൾ താത്പര്യമറിയിച്ചു കഴിഞ്ഞു. കിയാൽ എം.ഡി. പി.ബാലകിരണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിമാനക്കമ്പനി പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേയ്സ് എന്നിവ നിലവിലെ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് നീട്ടാൻ സന്നദ്ധത അറിയിച്ചു. കൂടാതെ കണ്ണൂരിൽനിന്ന് തിരിച്ചും അന
കണ്ണൂർ: മംഗലാപുരം വിമാനത്താവളത്തിനെതിരെ പരാതികൾ ഏറെയാണ്. സുരക്ഷാ ആശങ്കകളാണ് അതിലേറെയും. വിമാനം റൺവേയിൽ തകർന്നുണ്ടായ ദുരന്തം ഇന്നും മംഗലാപുരത്തെ കുറിച്ചുള്ള നടുക്കുന്ന ഓർമ്മയാണ്. അതുകൊണ്ട് തന്നെയാണ് കണ്ണൂരിലെ മൂർഖൻ പറമ്പിലെ വിമാനത്താവളത്തിന് പ്രസക്തി കൂടുന്നത്. കണ്ണൂരിലേക്ക് കണ്ണ് വയ്ക്കുന്ന വിമാന കമ്പനികൾ ഏറെയാണ്. അതുകൊണ്ട് തന്നെ മൂർഖൻ പറമ്പിലെ അന്താരാഷ്ട്ര വിമാനത്താവളം പ്രതീക്ഷകളുടെ ചിറകിൽ പറന്നു കുതിക്കുമെന്നാണ് വിലയിരുത്തല്ഡ.
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ആഭ്യന്തര, രാജ്യാന്തര സർവീസുകൾ ആരംഭിക്കുന്നതിന് വിവിധ ഇന്ത്യൻ, അന്താരാഷ്ട്ര വിമാന കമ്പനികൾ താത്പര്യമറിയിച്ചു കഴിഞ്ഞു. കിയാൽ എം.ഡി. പി.ബാലകിരണിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് വിമാനക്കമ്പനി പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ വിമാനക്കമ്പനികളായ ഇൻഡിഗോ, ഗോ എയർ, ജെറ്റ് എയർവേയ്സ് എന്നിവ നിലവിലെ ആഭ്യന്തര സർവീസുകൾ കണ്ണൂരിലേക്ക് നീട്ടാൻ സന്നദ്ധത അറിയിച്ചു. കൂടാതെ കണ്ണൂരിൽനിന്ന് തിരിച്ചും അന്താരാഷ്ട്ര സർവീസുകൾ നടത്താനും ഇവർ തയ്യാർ.
എയർ ഇന്ത്യ, എമിറേറ്റ്സ്, ഇത്തിഹാദ്, ഖത്തർ എയർവേയ്സ്, ഗൾഫ് എയർ, എയർ ഏഷ്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഒമാൻ എയർ, എയർ അറേബ്യ എന്നീ അന്താരാഷ്ട്ര കമ്പനികൾ കണ്ണൂരിൽനിന്ന് അന്താരാഷ്ട്ര സർവീസുകൾ നടത്താമെന്നറിയിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനപുരോഗതി, സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് കിയാൽ എം.ഡി. വിമാന കമ്പനികളെ അറിയിച്ചു. അതിൽ അവർ പൂർണ്ണ തൃപ്തരാണ്. കണ്ണൂർ വിമാനത്താവളം വമ്പൻ വിജയമാകുമെന്ന് തന്നെയാണ് അവരുടെ പ്രതീക്ഷ.
കണ്ണൂർ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കൽ ഉടൻ ഉണ്ടാകും. ഫെബ്രുവരിയിൽ തന്നെ കണ്ണൂർ വിമാനത്താവളത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാകും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ പരീക്ഷണ പറക്കൽ നടത്താനാണ് ഉദ്ദേശിക്കുന്നത്. പൂർണ സജ്ജമാകുന്ന വിമാനത്താവളം ജൂണിൽ നാടിന് സമർപ്പിക്കാനാണ് തീരുമാനം. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയാകും കണ്ണൂർ വിമാനത്താവളം സജ്ജമാക്കുക. വിമാനത്താവളത്തിൽ അഗ്നിശമന വിഭാഗത്തിന്റെ പരിശീലനം ആരംഭിച്ചു കഴിഞ്ഞു. ഓസ്ട്രിയയിൽ നിന്നുള്ള ബെർണാഡ് സാന്റ് ലേയുടെ നേതൃത്വത്തിലാണ് പരിശീലനം. ചീഫ് എയർ ഓഫീസർ ഇ ഷൗക്കത്തലിയുടെ നേതൃത്വത്തിൽ 51 പേരെയാണ് നിയമിച്ചിട്ടുള്ളത്.
100 മീറ്റർ ചുറ്റളവിൽ ഉപയോഗിക്കാവുന്ന ഇൻഫ്‌ളൈറ്റബിൾ ലൈറ്റ്, അപകടത്തിൽപെടുന്ന വിമാനത്തിലെ യാത്രക്കാരെ രക്ഷിക്കാനുള്ള കട്ടിങ് യന്ത്രങ്ങൾ, വിവിധ ദിശകളിൽ നിന്നും തീയണക്കാനുള്ള നാല് വാഹനങ്ങൾ തുടങ്ങി ഇറക്കുമതി ചെയ്ത അത്യാധുനിക സംവിധാനങ്ങളുള്ള ഫയർ സ്റ്റേഷനാണ് സജ്ജമാക്കിയിരിക്കുന്നത്. ട്ടന്നൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാവിഗേഷൻ ടെസ്റ്റ് 12ന് നടക്കുമെന്നാണ് സൂചന. നാവിഗേഷൻ ടെസ്റ്റിനുള്ള പ്രത്യേക വിമാനം അന്നേദിവസം കണ്ണൂരിലെത്തും. നാവിഗേഷൻ ടെസ്റ്റ് റിപ്പോർട്ട് കേന്ദ്ര വ്യേമയാന മന്ത്രാലയത്തിന് കൈമാറി അംഗീകാരം ലഭിക്കുന്നതോടെ വിമാനത്താവള ഉദ്ഘാടനത്തിന്റെ പ്രധാനപ്പെട്ട കടമ്പ കടന്നു കിട്ടും. തുടർന്ന് മാർച്ച്-ഏപ്രിൽ മാസത്തോടെ ബാക്കി പരിശോധനകൾ പൂർത്തിയാവും.
12ന് കരിപ്പൂരിലെത്തുന്ന വിമാനം അവിടെ നിന്നും കണ്ണൂരിലും ടെസ്റ്റിനായി എത്തുമെന്നാണ് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് ലഭിക്കുന്ന സൂചന. ഇത്തരം ടെസ്റ്റിനായുള്ള വിമാനം അയക്കേണ്ടത് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യയാണ്. ഈ വിമാനം ഭൂമിയിലിറങ്ങില്ല. എന്നാൽ ടെസ്റ്റിന്റെ ഭാഗമായി എയർപോർട്ടിന്റെ മുകളിൽ ആകാശത്ത് വട്ടമിട്ട് പറക്കുകയാണ് പതിവ്. വിമാനത്താവളത്തിൽ ഒന്നരക്കോടിയിലേറെ രൂപ ചെലവിൽ വിഡിആർ സ്ഥാപിച്ച ദിശയും ദൂരവും അളക്കുന്നതിനുള്ള നാവിഗേഷൻ ഉപകരണത്തിന്റെ കാര്യക്ഷമത പരിശോധിക്കുകയാണ് ടെസ്റ്റിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
ടെസ്റ്റ് കഴിഞ്ഞാൽ സിവിൽ വിമാനങ്ങൾ ഇറങ്ങുന്നതിനുള്ള ലൈസൻസ് ലഭിക്കും. നാവിഗേഷൻ ടെസ്റ്റിനായി എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യക്ക് രണ്ട് വിമാനങ്ങളാണുള്ളത്. രാജ്യത്തെ 126 വിമാനത്താവളങ്ങളിലും നാവിഗേഷൻ പരിശോധന നടത്തുന്നത് ഈ രണ്ട് വിമാനങ്ങൾ കൊണ്ടാണ്.