- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാരിയർമാരായ യുവതികൾ ഭൂരിഭാഗം പേരും വരുന്നത് കുഞ്ഞുങ്ങളെയും കൊണ്ട്; പരിശോധനയ്ക്കിടെ ആരുമറിയാതെ കുഞ്ഞുങ്ങളെ നുള്ളി കരയിക്കും; സ്വർണം ഒളിപ്പിക്കുന്നത് അടിവസ്ത്രങ്ങളിലും പാഡുകളിലും; സ്വർണക്കടത്തിന്റെ ഇടനാഴിയായി കണ്ണൂർ വിമാനത്താവളം
കണ്ണൂർ: കേരളത്തിന്റെ സ്വർണക്കടത്ത് ഇടനാഴിയായി കണ്ണൂർ രാജ്യാന്തര വിമാനത്താവളം മാറുന്നു.കൊവിഡുകാലം മറയാക്കി കണ്ണൂർ വിമാനത്താവളം പുതിയ രീതിയിലുള്ള സ്വർണക്കടത്തുകളാണ് നടക്കുന്നത്. ഇതോടെ സ്വർണക്കടത്തിന്റെ ഹബ്ബായി മാറിയിരിക്കുകയാണ് കേരളത്തിലെഈ നവാഗത വിമാനത്താവളം. കഴിഞ്ഞ മൂന്നുവർഷത്തിനിടെ കണ്ണൂർ വിമാനത്താവളത്തിലൂടെ കടത്താൻ ശ്രമിച്ചത് 182 കിലോ സ്വർണമാണ്. പുതുവത്സരം പിറന്ന കഴിഞ്ഞ ജനുവരിയിൽ ആറരകിലോവിലധികം സ്വർണം പിടികൂടി.ജനുവരിയിൽ എട്ടുപേരാണ് സ്വർണക്കടത്തിനിടെ പിടിയിലായത്. ഒരുകോടിരൂപയിൽ താഴെ വിലവരുന്ന വരുന്ന സ്വർണം പിടികൂടിയാൽ കസ്റ്റംസ് തന്നെ ജാമ്യം നൽകും. ഈസൗകര്യം മുതലാക്കിയാണ് സ്വർണക്കടത്ത് മാഫിയ തഴച്ചുവളരുകയും പുതുവഴികൾ തേടുകയും ചെയ്യുന്നത്.
നേരത്തെ സ്വർണക്കടത്ത് കാരിയർമാരായി (കുരുവികൾ) പ്രവർത്തിക്കുന്നത് യുവാക്കളായിരുന്നുവെങ്കിൽ ഇപ്പോൾ സ്ത്രീകളും ഈ ഫീൽഡിൽ കൂടുതലായിട്ടുണ്ടെന്ന് കസ്റ്റംസ് പറയുന്നു. യുവതികൾ മുഖേനെ സ്വർണം കടത്തുമ്പോൾ അത്രവലിയ പരിശോധനയൊന്നുമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണിത്. കഴിഞ്ഞ മാസം മസ്‌കറ്റിൽ നിന്നെത്തിയ യുവതി പാഡിനുള്ളിലാണ് സ്വർണം കടത്തിയത്. ബ്ലീഡിങ്ങായതിനാൽ പരിശോധനയ്ക്കിടെ പാഡഴിക്കാൻ കഴിയില്ലെന്നാണ് ഇവർ പറഞ്ഞത്. വിശദമായി പരിശോധിച്ചപ്പോഴാണ് ഗൾഫിൽ നിന്നും ഒന്നരവയസുള്ള കുട്ടിയുമായെത്തിയ യുവതിയിൽ നിന്നും പേസ്റ്റുരൂപത്തിലുള്ള സ്വർണം പിടികൂടിയത്. പാന്റീസിൽ തേച്ചുപിടിപ്പിച്ച സ്വർണവും കണ്ണൂർ വിമാനത്താവളത്തിൽ നിന്നും നേരത്തെ പിടികൂടിയിരുന്നു.
സ്വർണക്കടത്തുകാരായ സ്ത്രീകൾ ഭൂരിഭാഗവും കുഞ്ഞുങ്ങളെയും കൊണ്ടാണ് വരുന്നത്. കസ്റ്റംസ് പരിശോധനയ്ക്കിടെ ഇവർ തന്നെ ആരുമറിയാതെ കുഞ്ഞുങ്ങളെ നുള്ളികരയിപ്പിക്കും. ചെക്കിങിനിടെയിൽ കസ്റ്റംസ് വേഗം ഒഴിവാക്കാൻ വേണ്ടിയുള്ള തന്ത്രമാണിത്. സ്ത്രീകളെയും കുട്ടികളെയും സ്വർണക്കടത്തിനായി കാരിയർമാരായി കൂടുതൽ ഉപയോഗിക്കുന്നുവെന്നാണ് കസം്റ്റംസ് നൽകുന്ന വിവരം. കോവിഡ് കാലത്ത് ഗൾഫിൽ നിന്നും ജോലിനഷ്ടപ്പെടുന്നവരെയാണ് ഇവർ ചൂണ്ടിയിട്ടുപിടിച്ചു സ്വർണക്കടത്തിനായി ഉപയോഗിക്കുന്നത്.
കണ്ണൂർ വിമാനത്താവളത്തിലൂടെ ചോക്ലേറ്റുകളിലും പാത്രം കഴുകാൻ ഉപയോഗിക്കുന്ന സ്‌ക്രബറിനുള്ളിലും ഒളിപ്പിച്ചു സ്വർണക്കടത്താൻ ശ്രമിച്ചിട്ടുണ്ട്. കടലാസിന്റെ രൂപത്തിലും റിബണുകളായും സ്വർണം പിടികൂടിയിട്ടുണ്ട്. മലദ്വാരത്തിലും വൈദ്യുതോപകരണങ്ങളിലും ഒളിപ്പിച്ചുകടത്തുന്ന പരമ്പരാഗതരീതികൾ ഇപ്പോൾ ഉപേക്ഷിച്ച മട്ടാണ്. ബെൽറ്റിന്റെ ഭാഗത്ത് എക്‌സ്ട്രാതുന്നിച്ചേർത്തു സ്വർണക്കടത്തുംപഴയ സിനിമകളിൽ മാത്രമേ കാണാൻ കഴിയൂ.ആർക്കുവേണ്ടിയാണ് സ്വർണം കടത്തുന്നതെന്നറിയാത്ത കുരുവികളാണ് പിടിയിലാകുന്നത്. സ്വർണം ഏൽപ്പിക്കുന്നതും കൈമാറേണ്ടവരും ജീവിതത്തിൽ ഒരിക്കൽ മാത്രം കാണുന്നവരാണ്. കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലാകുന്നവരിലധികവും കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലക്കാരാണ. മുംബൈ, ചെന്നൈ എന്നിവടങ്ങളിൽ നിന്നുള്ളവരും പിടിയിലായിട്ടുണ്ട്.
2018 ഡിസംബർ ഒൻപതിന് പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളത്തിന്റെ സ്വർണക്കടത്തു ചരിത്രത്തിൽ മൂന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരെയും ഡി. ആർ. ഐ അറസ്റ്റു ചെയ്തിട്ടുണ്ട്. സ്വർണക്കടത്തുസംഘങ്ങളുമായി രഹസ്യബന്ധമുണ്ടായിരുന്ന ഇവരെ പിന്നീട് സർവീസിൽ നിന്നും പിരിച്ചുവിടുകയും ചെയ്തു. വിമാനങ്ങളിലും വിമാനത്താവളത്തിലെ ശുചിമുറിയിലും പലതവണ സ്വർണം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. പിടിയിലാകുമോയെന്നു ഉറപ്പിക്കുമ്പോൾ ഉപേക്ഷിക്കുന്ന സ്വർണമാണിത്. കണ്ണൂരിൽ പിടികൂടുന്നത് പുറത്തേക്ക് കടത്തുന്നതിന്റെ ചെറിയൊരു ശതമാനംസ്വർണം മാത്രമാണെന്ന ആരോപണവും ഉയരുന്നുണ്ട്
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്