- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏറ്റുമുട്ടുന്ന രണ്ടുപേരും ത്രിവർണ പതാകയേന്തിയവർ; ഇസ്തിരിയിടാത്ത ഖദർധാരികൾ; പരസ്പരം കുറ്റം പറയാത്തവർ; തമ്മിൽ കണ്ടാൽ കെട്ടിപ്പിടിക്കുന്നവർ: രാഷ്ട്രീയ കൊലവിളിയുടെ നാട്ടിൽ കണ്ണൂർ മണ്ഡലത്തിലേത് ഏറ്റവും മാന്യതയുള്ള മത്സരം
കണ്ണൂർ: ത്രിവർണപതാകയേന്തിയവർ തമ്മിലുള്ള അങ്കമാണ് കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ അരങ്ങേറുന്നത്. കോൺഗ്രസ്സ് രക്തമുള്ള രാമചന്ദ്രൻ കടന്നപ്പള്ളി എൽ.ഡി.എഫിനു വേണ്ടിയും കോൺഗ്രസ്സ്- ഐയിലെ സതീശൻ പാച്ചേനി യു.ഡി.എഫിനു വേണ്ടിയും രംഗത്തിറങ്ങിയതോടെ കണ്ണൂർ മണ്ഡലം കോൺഗ്രസ്സുകാർ തമ്മിലുള്ള പോരിന് വേദിയായിരിക്കയാണ്. കടന്നപ്പള്ളി കോൺഗ്രസ്സ്- എസിന്റെ സംസ്ഥാന പ്രസിഡണ്ടും സതീശൻ പാച്ചേനി കെ.പി.സി. ജനറൽ സെക്രട്ടറിയുമാണ്. രണ്ടു പേരും ഖദർധാരികൾ.എന്നാൽ കാർഡ് ബോർഡ് പരുവത്തിലാക്കി ഇസ്തിരിയിട്ടതല്ല ഇവരുടെ വേഷം. അതുകൊണ്ടു തന്നെ ജനങ്ങളുമായി നല്ലവണ്ണം ഇഴുകിച്ചേർന്ന് ഖദറിൽ അല്പം ചുളിവും മുഷിവുമൊക്കെയുണ്ടായെന്നു വരും. പ്രചാരണ രംഗത്ത് ഇവർ തമ്മിൽ കണ്ടാൽ കെട്ടിപ്പിടിച്ചും കുശലം പറഞ്ഞുമാണ് പിരിയുക. കണ്ടുനിൽക്കുന്നവരിൽ ഈ അങ്കം കൗതുകം ജനിപ്പിക്കുന്നു കടന്നപ്പള്ളിയുടെ വേഷമാണ് കുട്ടികളെ ഏറെ ആകർഷിക്കുന്നത്. മുട്ടൊപ്പം എത്തുന്ന കോളറുള്ള നീളൻ ഷർട്ട്. ജുബയെന്നോ ഷർട്ടെന്നോ അതിനെ ഇഷ്ടം പോലെ വിളിക്കാം. പ്രചാരണ കേന്ദ്രങ്ങളിൽ കടന്നപ്പള്ളിയെത്ത
കണ്ണൂർ: ത്രിവർണപതാകയേന്തിയവർ തമ്മിലുള്ള അങ്കമാണ് കണ്ണൂർ നിയമസഭാ മണ്ഡലത്തിൽ അരങ്ങേറുന്നത്. കോൺഗ്രസ്സ് രക്തമുള്ള രാമചന്ദ്രൻ കടന്നപ്പള്ളി എൽ.ഡി.എഫിനു വേണ്ടിയും കോൺഗ്രസ്സ്- ഐയിലെ സതീശൻ പാച്ചേനി യു.ഡി.എഫിനു വേണ്ടിയും രംഗത്തിറങ്ങിയതോടെ കണ്ണൂർ മണ്ഡലം കോൺഗ്രസ്സുകാർ തമ്മിലുള്ള പോരിന് വേദിയായിരിക്കയാണ്.
കടന്നപ്പള്ളി കോൺഗ്രസ്സ്- എസിന്റെ സംസ്ഥാന പ്രസിഡണ്ടും സതീശൻ പാച്ചേനി കെ.പി.സി. ജനറൽ സെക്രട്ടറിയുമാണ്. രണ്ടു പേരും ഖദർധാരികൾ.എന്നാൽ കാർഡ് ബോർഡ് പരുവത്തിലാക്കി ഇസ്തിരിയിട്ടതല്ല ഇവരുടെ വേഷം. അതുകൊണ്ടു തന്നെ ജനങ്ങളുമായി നല്ലവണ്ണം ഇഴുകിച്ചേർന്ന് ഖദറിൽ അല്പം ചുളിവും മുഷിവുമൊക്കെയുണ്ടായെന്നു വരും. പ്രചാരണ രംഗത്ത് ഇവർ തമ്മിൽ കണ്ടാൽ കെട്ടിപ്പിടിച്ചും കുശലം പറഞ്ഞുമാണ് പിരിയുക. കണ്ടുനിൽക്കുന്നവരിൽ ഈ അങ്കം കൗതുകം ജനിപ്പിക്കുന്നു
കടന്നപ്പള്ളിയുടെ വേഷമാണ് കുട്ടികളെ ഏറെ ആകർഷിക്കുന്നത്. മുട്ടൊപ്പം എത്തുന്ന കോളറുള്ള നീളൻ ഷർട്ട്. ജുബയെന്നോ ഷർട്ടെന്നോ അതിനെ ഇഷ്ടം പോലെ വിളിക്കാം. പ്രചാരണ കേന്ദ്രങ്ങളിൽ കടന്നപ്പള്ളിയെത്തിയാൽ കുട്ടികൾ കൂട്ടം കൂടും. ചിലർക്ക് ഷർട്ട് തൊട്ടു നോക്കണം. മറ്റ് ചിലർ ചുറ്റുമായി ഓടും. വേറെ ചിലർക്ക് കടന്നപ്പള്ളിയോടൊപ്പം ഫോട്ടോ എടുക്കണം. തലമുടിയും കൃതാവും വേഷവും ഒക്കെ 'വംശനാശം വന്ന' ഫാഷനും പ്രത്യേകതകളുമുള്ള കടന്നപ്പള്ളി എവിടെയെത്തിയാലും കുട്ടികളിൽ കൗതുകമുണ്ടാക്കുന്നു. എന്നാൽ വോട്ടർമാർ ആകെ ആശയക്കുഴപ്പത്തിലാണ്. ആരെ തള്ളണം, ആരെ കൊള്ളണം എന്ന ചിന്ത അവരിൽ അലയടിക്കുന്നു. കടന്നപ്പള്ളി വിനയാന്വിതൻ. പോരാത്തതിന് ഗാന്ധിയനും. എന്നാൽ സതീശനോ രാഷ്ട്രീയത്തിന്റെ വേർതിരിവില്ലാത്ത സഹോദരൻ. വെറും ഒരു സാധാരണക്കാരൻ. ഇരുവർക്കുമെതിരെ നിലപാടെടുക്കാനാവാതെ കുഴയുകയാണ് വോട്ടർമാർ.
രാഷ്ട്രീയവും നയവും പരിപാടികളും പറഞ്ഞൊന്നുമല്ല ഇരുവരും വോട്ടു ചോദിക്കുന്നത്. അതെല്ലാം പൊതുയോഗങ്ങളിലേക്ക് മാറ്റിവക്കുന്നു. സതീശൻ പാച്ചേനിയുടെ പ്രചാരണത്തിനുമുണ്ട് സവിശേഷത. രാഷ്ട്രീയചിരിയില്ലാതെ സ്‌നേഹാദരങ്ങൾകൊണ്ട് വോട്ടർമാരെ സ്വാധീനിക്കുന്നു. ന്യൂജെൻ വോട്ടർമാർക്കാണ് സതീശൻ ഹരമാവുന്നത്. എന്നാൽ വയോധികന്മാരെ സ്വതസിദ്ധമായ ശൈലിയിൽ കരം ഗ്രഹിച്ച് അടുപ്പിക്കുന്നു. നാട്യങ്ങളില്ലാത്ത ഈ യുവാവിനെ വോട്ടർമാർ അനുഗ്രഹിക്കുന്നു. ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച സ്ഥാനാർത്ഥികളാണ് കണ്ണൂരിൽ പോരിനിറങ്ങിയിട്ടുള്ളത്.
പാർലമെന്റിലും നിയമസഭയിലും നേരത്തെ അംഗമായ ആളാണ് കടന്നപ്പള്ളി. ദേവസ്വം മന്ത്രിയുമായി. 1971 ൽ ഇ.കെ. നായനാരെ കാസർഗോഡ് ലോക്‌സഭാ മണ്ഡലത്തു നിന്നും പരാജയപ്പെടുത്തി ചരിത്രം കുറിച്ച ആളാണ് കടന്നപ്പള്ളി. പിന്നീട് കണ്ണൂരിൽ നിന്നും ലോക്‌സഭാംഗമായി. തുടർന്ന് ഇരിക്കൂറിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2006 ൽ എടക്കാടു നിന്നും നിയമസഭാംഗമായി. എൽ.ഡി.എഫ് മന്ത്രി സഭയിൽ അംഗവുമായി.
സതീശൻ പാച്ചേനിക്ക് ഇത് രണ്ടാം അങ്കമാണ്. 2006 ൽ വി എസ്. അച്ചുതാനന്ദനെതിരെ മലമ്പുഴയിൽ മത്സരിച്ച് പരാജയപ്പെട്ടു. ആ പോരാട്ടത്തിന്റെ അനുഭവ പാഠവുമായാണ് സതീശൻ രംഗത്തിറങ്ങിയിട്ടുള്ളത്. കഴിഞ്ഞ തവണ കോൺഗ്രസ്സിലെ എ.പി. അബ്ദുള്ളക്കുട്ടി ആറായിരത്തിൽ പരം വോട്ടുകൾക്കാണ് രാമചന്ദ്രൻ കടന്നപ്പള്ളിയെ ഈ മണ്ഡലത്തിൽ പരാജയപ്പെടുത്തിയത്. അബ്ദുള്ളക്കുട്ടി തലശേരിയിൽ മത്സരിക്കാൻ പോയതോടെ സതീശന് ലഭിക്കുകയായിരുന്നു കണ്ണൂർ മണ്ഡലം. ഏറെക്കാലമായി കോൺഗ്രസ്സിന്റെ കുത്തക മണ്ഡലമായ കണ്ണൂരിൽ ഭൂരിപക്ഷമുയർത്താനുള്ള ശ്രമത്തിലാണ് സതീശൻ. എന്നാൽ സർവ്വശേഷിയുമുപയോഗിച്ച് പിടിച്ചടക്കാൻ ഒരുങ്ങുകയാണ് എൽ.ഡി.എഫ്.
എൻ..ഡി.എ. സ്ഥാനാർത്ഥിയായി ബിജെപി.യിലെ കെ.ജി. ബാബുവാണ് ഇവിടെ മത്സരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ കൂടുതൽ വോട്ടു നേടി മണ്ഡലത്തിൽ സ്വാധീനമുറപ്പിക്കുകയാണ് ബിജെപി. യുടെ ലക്ഷ്യം. കണ്ണൂർ കോർപ്പറേഷനിലെ കോൺഗ്രസ്സ് വിമതൻ പി.കെ. രാഗേഷ് കണ്ണൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചതു കോൺഗ്രസ്സിന് ഭയമുണ്ടാക്കിയിട്ടുണ്ട്്്. ഒരു പൊതുജനസമ്മതനെ സ്ഥാനാർത്ഥിയാക്കാനാണ് രാഗേഷ് വിഭാഗം ശ്രമിക്കുന്നത്. അടുത്ത ദിവസം തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്ന് രാഗേഷ് വിഭാഗത്തിലെ നേതാവായ എം വി പ്രദീപ് കുമാർ പറയുന്നു.