കണ്ണൂർ: കണ്ണൂർ തോട്ടടയിൽ ജിഷ്ണു വെന്ന യുവാവ് കൊല്ലപ്പെട്ട ബോംബാക്രമണത്തിലെ മുഖ്യ ആസൂത്രകൻ അറസ്റ്റിലായ മിഥുനാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. വെളിപ്പെട്ടു ലബാംബുണ്ടാക്കിയത് താനാണെന്ന് മിഥുൻ പൊലീസിനോട് കുറ്റസമ്മതം നടത്തിയതായി ഡി.വൈ.എസ്‌പി പി.സദാനന്ദൻ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ട നാലു പേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.

കണ്ണൂർ തോട്ടടയിലെ ബോംബാക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യ സൂത്ര ധാരകൻ അറസ്റ്റിലായ മിഥുനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പി.പി സദാനന്ദൻ പറഞ്ഞു. ബോംബ് നിർമ്മിച്ചത് താനാണെന്ന് മിഥുൻ പൊലീസിനോട് സമ്മതിച്ചു. അക്ഷയും ഗോകുലു മാ ണ് മിഥുനെ ബോംബ് നിർമ്മാണത്തിന് സഹായിച്ചത്.

മിഥുനെയും ഇന്ന് തലശ്ശേരി കോടതിയിൽ ഹാജരാക്കും സംഭവത്തിൽ 4 പേരെ കൂടി പൊലീസ് കസ്റ്റഡി യിലെടുത്തു. ബോംബ് ആക്രമണം പരാജയപ്പെടുകയാണെങ്കിൽ ആ യുധം കൊണ്ട് ആക്രമിക്കാനും സംഘം പദ്ധതിയിട്ടിരുന്നു. പ്ലാൻബി എന്നാണ് ഇതിന് പൊലീസ് നൽകുന്ന പേര് 'ആയുധവുമായി 4 അംഗ സംഘം ബലോറ കാറിൽ സ്ഥലത്തെത്തുകയും വാൾ വീശുകയും ചെയ്തിരുന്നു.

കാടാച്ചിറയിലെ സനാ ദാണ് ആയുധം എത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്.ഇവർ എത്തിയ ബലോറ കാർ ചോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്, ബോംബ് എവിടെ വെച്ച് നിർമ്മിച്ചുവെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ് ഇവർക്കൊപ്പം സനാത് എന്നയാൾ വടിവാളുമായി വിവാഹ വീട്ടിനു സമീപമെത്തിയതിന് പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സനാതിന്റെ കൈയിൽ നിന്നും മിഥുൻ വടിവാൾ വാങ്ങി തോട്ടട സ്വദേശിയായ യുവാക്കളെ അക്രമിക്കാൻ ശ്രമിച്ചുവെന്ന് പൊലിസ് പറയുന്നു. സനാതിനെയും പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

കൊല്ലപ്പെട്ട ജിഷ്ണുവിന് ബോംബ് നിർമ്മാണവുമായി ബന്ധമില്ലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. ഇന്നലെഅറസ്റ്റിലായ മിഥുൻ, ഗോകുൽ ചേർന്നാണ് ബോംബ് നിർമ്മിച്ചതെന്ന് അസി.കമ്മീഷണർ പി പി സദാനന്ദൻ ഇന്ന് പറഞ്ഞു. പിടിയിലായ തോട്ടട സ്വദേശിയായ സനാഥാണ് വടിവാൾ വീശിയത്. തോട്ടട സ്വദേശികളായ യുവാക്കളെ അക്രമിക്കുന്നതിനായിബലേനോ വണ്ടിയിലാണ് പ്രതികൾ എത്തിയതെന്നും പൊലീസ് പറഞ്ഞു.
 
പ്രതികൾ ബോംബ് ഉണ്ടാക്കിയ സ്ഥലം കണ്ടെത്തിയെന്നും സംഭവ ദിവസം തലേന്ന് വീട്ടുപരിസരത്ത് വച്ച് പൊട്ടിച്ച് പരിശീലനം നടത്തിയെന്നും എ സി പി അറിയിച്ചു. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടാവാണ്ടന്നും അന്വേഷിച്ച് വരുന്നതായും ഡിവൈഎസ്‌പി പി.പി സദാനന്ദൻ പറഞ്ഞു.