- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിലെ വീട് തകർത്തത് ഉൽസവത്തിനുണ്ടാക്കിയ ഗുണ്ടും ഇടിമിന്നലും; വില്ലനായത് തീപ്പെട്ടി കമ്പനികളുടെ പേരിൽ എത്തുന്ന പൊട്ടാസ്യം ക്ലോറൈറ്റ് ; ലൈസൻസില്ലാതെ അലവിൽ അനൂപ് പടക്കമുണ്ടാക്കാൻ തുടങ്ങിയിട്ട് പത്ത് വർഷമായി; എല്ലാത്തിനും സൗകര്യമൊരുക്കുന്നത് ബോംബ് രാഷ്ട്രീയം തന്നെ
കണ്ണൂർ: നിരോധിത വസ്തുക്കൾ ഉപയോഗിച്ച് അനധികൃതമായി പടക്കം നിർമ്മിച്ചതാണ് കണ്ണൂർ സ്‌ഫോടനത്തിന് കാരണമായത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നത് അനധികൃമായി ഉണ്ടാക്കിയ ഗുണ്ടുകളും ഇടിമിന്നൽ എന്ന് വിശേഷിപ്പിക്കുന്ന വലിയ ഓല പടക്കങ്ങളുമാണ്. പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിക്കു സമീപത്തെ വീട് തകരുകയും വീട്ടിലുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തത് അനധികൃത പടക്കം ശേഖരിച്ചതിനാലാണ്. പടക്കങ്ങളിൽ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ട് വർഷങ്ങളേറെയായി. എന്നാൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കാൻ ആഘോഷവേളകളിൽ ഇത് ചേർത്ത ഗുണ്ട് പൊട്ടിക്കുന്നത് പതിവാണ്. അധികൃതർ ഇതുകണ്ടില്ലെന്നു നടിക്കുകയുമാണ്. ലക്ഷങ്ങൾ ലാഭം കൊയ്യുന്ന ഉഗ്രസ്‌ഫോടനം ഉണ്ടാക്കുന്ന അനധികൃത ഗുണ്ടു നിർമ്മാണം ഉത്തരകേരളത്തിൽ യഥേഷ്ടം നടക്കുന്നുണ്ട്. ഈ മേഖലയിൽ പ്രധാനിയാണ് അലവിൽ സ്വദേശിയായ അനൂപ്. അനൂപ് മാലിക്ക് എന്ന് അറിയപ്പെടുന്ന ഇയാൾ ഒരു ദശവർഷത്തിലേറെയായി ലൈസൻസ് ഇല്ലാതെ പടക്കനി
കണ്ണൂർ: നിരോധിത വസ്തുക്കൾ ഉപയോഗിച്ച് അനധികൃതമായി പടക്കം നിർമ്മിച്ചതാണ് കണ്ണൂർ സ്‌ഫോടനത്തിന് കാരണമായത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭൂരിഭാഗം ക്ഷേത്രങ്ങളിലും കാവുകളിലും ഉത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നത് അനധികൃമായി ഉണ്ടാക്കിയ ഗുണ്ടുകളും ഇടിമിന്നൽ എന്ന് വിശേഷിപ്പിക്കുന്ന വലിയ ഓല പടക്കങ്ങളുമാണ്.
പൊടിക്കുണ്ട് രാജേന്ദ്രനഗർ കോളനിക്കു സമീപത്തെ വീട് തകരുകയും വീട്ടിലുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്തത് അനധികൃത പടക്കം ശേഖരിച്ചതിനാലാണ്. പടക്കങ്ങളിൽ പൊട്ടാസ്യം ക്ലോറൈറ്റ് ഉപയോഗിക്കുന്നത് നിരോധിച്ചിട്ട് വർഷങ്ങളേറെയായി. എന്നാൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കാൻ ആഘോഷവേളകളിൽ ഇത് ചേർത്ത ഗുണ്ട് പൊട്ടിക്കുന്നത് പതിവാണ്. അധികൃതർ ഇതുകണ്ടില്ലെന്നു നടിക്കുകയുമാണ്. ലക്ഷങ്ങൾ ലാഭം കൊയ്യുന്ന ഉഗ്രസ്‌ഫോടനം ഉണ്ടാക്കുന്ന അനധികൃത ഗുണ്ടു നിർമ്മാണം ഉത്തരകേരളത്തിൽ യഥേഷ്ടം നടക്കുന്നുണ്ട്. ഈ മേഖലയിൽ പ്രധാനിയാണ് അലവിൽ സ്വദേശിയായ അനൂപ്. അനൂപ് മാലിക്ക് എന്ന് അറിയപ്പെടുന്ന ഇയാൾ ഒരു ദശവർഷത്തിലേറെയായി ലൈസൻസ് ഇല്ലാതെ പടക്കനിർമ്മാണം നടത്തുകയായിരുന്നു.
ലൈസൻസ് ഇല്ലാതെ പടക്കമുണ്ടാക്കുന്നവരാണെന്നറിഞ്ഞിട്ടും ഉത്തരകേരളത്തിലെ ക്ഷേത്രോത്സവങ്ങളിലും കാവുകളിലെ ആഘോഷത്തിനും ഇത്തരം പടക്കങ്ങളാണ് ഉപയോഗിക്കുന്നത്. ഉഗ്രസ്‌ഫോടനവും വൻശബ്ദവുമുണ്ടാക്കുന്ന ആകർഷകത്വമാണ് കമ്മിറ്റിക്കാരെ ഇത്തരം പടക്കം വാങ്ങാൻ പ്രേരിപ്പിക്കുന്നത്. കൂത്തുപറമ്പിലെ ഒരു ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട് നിർമ്മിച്ച വസ്തുക്കളാണ് പൊട്ടിത്തെറിച്ചതെന്ന് അറസ്റ്റിലായ അനു മാലിക്ക് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. തീപ്പെട്ടി കമ്പനികളുടെ പേരിൽ എത്തുന്ന പൊട്ടാസ്യം ക്ലോറൈറ്റ് ആണ് അനധികൃത പടക്കങ്ങളുടെ പ്രധാന നിർമ്മാണ വസ്തു.
ചൂടു കൂടിയ അവസ്ഥയിലും ഘർഷണമുണ്ടായാലും ഇങ്ങനെ ഉണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിത്തെറിക്കാൻ കാരണമാവുന്നു. പൊടിക്കുണ്ടിലെ സ്‌ഫോടനത്തിൽ സംഭവിച്ചതും അതാണെന്ന് വ്യക്തം. രാഷ്ട്രീയ പാർട്ടികൾക്ക് നാടൻ ബോംബുണ്ടാക്കാൻ സഹായം നൽകുന്നത് ഇത്തരം അനധികൃത പടക്ക നിർമ്മാതാക്കളാണ്. ഇന്നലെ സ്‌ഫോടനമുണ്ടായ സ്ഥലത്ത് ലക്ഷങ്ങൾ വിലമതിക്കുന്ന പടക്കങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നാണ് തെളിയുന്നത്. പടക്കം സൂക്ഷിച്ച വീട് പൂർണ്ണമായും മറ്റു നാലു വീടുകൾ ഭാഗികമായും സ്‌ഫോടനത്തിൽ തകർന്നു. ആകാശത്ത് തീ ഗോളം രൂപപ്പെടുകയും ചെയ്തു. ആറു കിലോമീറ്ററോളം ദൂരത്തിൽ സ്‌ഫോടന ശബ്ദമുണ്ടായി.
ചൈനീസ് സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ശിവകാശി പടക്കങ്ങളാണ് കഴിഞ്ഞ 15 വർഷങ്ങളായി ആഘോഷവേളകളിൽ ഉപയോഗിക്കുന്നത്. വർണ്ണങ്ങൾ വാരി വിതറുന്ന ഈ പടക്കങ്ങൾ അപകടകാരികളല്ല. ഉഗ്ര സ്‌ഫോടനം ഉണ്ടാക്കുന്നുമില്ല. അതാണ് അനധികൃത പടക്കനിർമ്മാതാക്കൾക്ക് അടുത്ത കാലത്ത് ഡിമാന്റ് ഉണ്ടാകാൻ കാരണം. ഉത്സവകാലങ്ങളിൽ കോടിക്കണക്കിന് രൂപയുടെ അനധികൃത പടക്ക നിർമ്മാണവും വിപണനവും നടക്കുന്നുണ്ടെങ്കിലും സർക്കാർ ഖജനാവിൽ ഒരു പൈസ പോലും ലഭിക്കുന്നില്ല.
രാഷ്ട്രീയ പാർട്ടികൾക്ക് അവശ്യഘട്ടങ്ങളിൽ ബോംബുകൾ നിർമ്മിച്ചു നൽകുന്നതുകൊണ്ടു തന്നെ ആരേയും ഭയപ്പെടാതെ അനധികൃത പടക്ക നിർമ്മാണം പൊടിപൊടിക്കുന്നു. എന്തെങ്കിലും സംഭവിച്ചാൽ തന്നെ ഇവരെ രക്ഷിക്കാൻ രാഷ്ട്രീയനേതൃത്വങ്ങൾ രംഗത്തിറങ്ങും. സ്‌ഫോടനവും അനധികൃത പടക്ക നിർമ്മാണവും ഇവിടെ പുത്തരിയല്ല. അഞ്ചുവർഷം മുമ്പ് ഒരനധികൃത നിർമ്മാതാവിന്റെ വീട് തകർന്ന് മകൾ മരണമടഞ്ഞ സംഭവമുണ്ടായിരുന്നു. കൂടാതെ ക്ഷേത്രോത്സവ ഘട്ടങ്ങളിലും നിരവധി അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം അധികാരികൾ പിന്നീട് ഗൗരവത്തിൽ കാണാറില്ല.
അടുത്ത മാസം 14 ന് വിഷു ആഘോഷമാണ്. അനധികൃത പടക്കങ്ങൾ വ്യാപകമായെത്തും. കഴിഞ്ഞ വർഷം ഔദ്യോഗികമായി തന്നെ ഉത്തരകേരളത്തിൽ പത്ത് കോടിയോളം രൂപയുടെ പടക്കങ്ങൾ വിറ്റഴിച്ചിട്ടുണ്ട്. അനധികൃത പടക്കങ്ങൾ എത്ര ചെലവാകുന്നുവെന്ന് ഊഹിക്കാവുന്നതേയുള്ളൂ. നിരോധിത പടക്കസ്‌ഫോടനം നടന്ന ശേഷവും ഗുണ്ടു പൊട്ടുന്നത് കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കേൾക്കാം. അംഗീകൃത പടക്കങ്ങളിൽ പൊട്ടാസ്യം നൈട്രേറ്റും ബേരിയം നൈട്രേറ്റും മാത്രമേ ഉപയോഗിക്കുന്നുള്ളൂ. നിർമ്മാണ കമ്പനികളുടെ പേരും നിർമ്മാണ വസ്തുക്കളുടെ വിവരവും അതിൽ രേഖപ്പെടുത്തിയിരിക്കും.
എന്നാൽ ഗുണ്ടും ഓലപ്പടക്കവും യാതൊരു മുൻകരുതലുമില്ലാതെയാണ് ഉത്സവസ്ഥലങ്ങളിൽ എത്തിക്കുന്നത്. ഇതൊന്നും പരിശോധിക്കാൻ അധികൃതർ തയ്യാറാവുന്നില്ല. അതിന്റെ തെളിവാണ് കണ്ണൂരിലെ സ്‌ഫോടനവും ദുരന്തവും. പടക്കം സൂക്ഷിച്ച വീട്ടിലെ അനു മാലിക്കിന്റെ മകൾ ഹിബ നാല്പതു ശതമാനത്തോളം പൊള്ളലേറ്റ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്. ഭാര്യ റാഹില, പ്രദേശ വാസികളായ മറ്റു മൂന്നു പേർക്കും പരിക്കുണ്ട്.