കണ്ണൂർ: പീഡന പരാതിയെ തുടർന്ന് ഒളിവിൽ കഴിയുകയാണ് കണ്ണൂർ കോർപ്പറേഷൻ കിഴുന്നയിലെ കൗൺസിലറായ ടിവി കൃഷ്ണകുമാറിന്റെ ഉളുത്താവളത്തെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചു. ഇയാൾ ചെന്നൈയിൽ ഒളിവിൽ കഴിയുകയാണ് എന്നാണ് പൊലീസിന് ലഭിച്ച വിവരം. ഇയാൾക്ക് ഒളിത്താവളം ഒരുക്കിയ ആളുകൾക്കെതിരെയും അന്വേഷണം വ്യാപിക്കും. ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെയാണ് പൊലീസ് ചോദ്യം ചെയ്തിട്ടുള്ളത്.

10 ദിവസത്തോളമായി പി വി കൃഷ്ണകുമാർ ഒളിവിൽ കഴിയുകയാണ്. ദിവസങ്ങൾക്കു മുമ്പ് ഇയാൾ ബാംഗ്ലൂർ എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് ബാംഗ്ലൂരിൽ പൊലീസ് പ്രത്യേക സംഘത്തെ അയച്ച് അന്വേഷണം നടത്തിയിരുന്നു. എന്നാൽ പൊലീസ് ഇവിടേക്ക് വരുന്നുണ്ട് എന്ന് അറിഞ്ഞ് പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ ഇവിടെ നിന്ന് കടന്നു കളയുകയായിരുന്നു.

എടക്കാട് പൊലീസ് ആണ് കേസ് അന്വേഷിക്കുന്നത്. ഉന്നത പൊലീസ് കേന്ദ്രങ്ങൾ 10 ദിവസത്തോളമായി ഇദ്ദേഹത്തെ പിടികൂടാൻ കഴിയാത്തതിൽ എടക്കാട് പൊലീസിനോട് അതിർത്തി പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ പൊലീസിന് ഇയാൾ ചെന്നൈയിൽ ഒളിവിൽ കഴിയുന്നു എന്നുള്ള വിവരം ആണ് ലഭിച്ചിരിക്കുന്നത്. ഇയാൾ ഒളിവിൽ കഴിയുന്ന സ്ഥലത്തെക്കുറിച്ചും പൊലീസിന് കൃത്യമായ സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് നമുക്ക് ലഭിക്കുന്ന വിവരം.

കൃഷ്ണകുമാർ തലശ്ശേരി കോടതിയിൽ മുൻകൂർ ജാമ്യ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ ജാമ്യ കോടതി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയിരുന്നു.നാളെ ജാമ്യ അപേക്ഷയുടെ കാര്യത്തിൽ തീർപ്പ് ഇയാൾ കീഴടങ്ങും എന്നുള്ള അബ്യൂഹങ്ങളും ഉണ്ട്. സഹകരണ സംഘം ജീവനക്കാരെ ഓഫീസിൽ എത്തി പീഡിപ്പിച്ചു എന്നതാണ് കൃഷ്ണകുമാറിനെതിരെ നിലവിലുള്ള പരാതി.

കഴിഞ്ഞമാസം പതിനഞ്ചാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. ജൂലൈ 22 ആം തീയതിയാണ് ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കൃഷ്ണകുമാറിനെതിരെ എടക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇപ്പോൾ എടക്കാട് സിഐയായ അനിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. സംഭവത്തിൽ കേസടുത്തതിന് പിന്നാലെ കൃഷ്ണകുമാറിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു എങ്കിലും കൃഷ്ണകുമാർ ഇപ്പോഴും കണ്ണൂർ കോർപ്പറേഷൻ കൗൺസിലറായി തുടരുകയാണ്.